

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ (SAIL) എഞ്ചിനീയർമാർക്ക് അവസരം. ഇ -1 ഗ്രേഡിലുള്ള മാനേജ്‌മെന്റ് ട്രെയിനി (ടെക്‌നിക്കൽ) തസ്തികകളിൽ 124 ഒഴിവുകൾ ആണ് ഉള്ളത്. എഞ്ചിനീയറിങ് ബിരുദധാരികൾക്ക് മികച്ച കരിയർ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു അവസരമാണിത്. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 60,000 മുതൽ 1,80,000/- (E1 Grade) രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 5.
എഞ്ചിനീയറിംഗ് വിഭാഗവും തസ്തികകളുടെ എണ്ണവും
കെമിക്കൽ - 5
സിവിൽ - 14
കമ്പ്യൂട്ടർ - 4
ഇലക്ട്രിക്കൽ - 44
ഇൻസ്ട്രുമെന്റേഷൻ - 7
മെക്കാനിക്കൽ - 30
മെറ്റല്ലർജി - 20
വിദ്യാഭ്യാസ യോഗ്യത
ബന്ധപ്പെട്ട വിഷയങ്ങളിൽ 65% മാർക്കോടെ (എല്ലാ സെമസ്റ്ററുകളുടെയും ശരാശരി) എഞ്ചിനീയറിങ് ബിരുദം (ബി.ഇ./ബി.ടെക്.) നേടിയിരിക്കണം.
കമ്പ്യൂട്ടർ വിഷയത്തിന്, 65% മാർക്കോടെ 3 വർഷത്തെ കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ ബിരുദാനന്തര ബിരുദം (എം.സി.എ.) നേടിയിരിക്കണം.
യു.ജി.സി/എ.ഐ.സി.ടി.ഇ അംഗീകരിച്ച ഒരു സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ആയിരിക്കണം കോഴ്സ് പാസാകേണ്ടത്.
സംവരണ വിഭാഗങ്ങൾക്ക് മാർക്കിൽ ഇളവ് നൽകിയിട്ടുണ്ട്. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർത്ഥികൾക്ക് അവരുടെ യോഗ്യതാ ബിരുദത്തിൽ 55% മാർക്ക് മതി.
കെമിക്കൽ: കെമിക്കൽ എഞ്ചിനീയറിങ്/ടെക്നോളജി, ഇലക്ട്രോ കെമിക്കൽ എഞ്ചിനീയറിങ്.
സിവിൽ: സിവിൽ എഞ്ചിനീയറിങ്.
കമ്പ്യൂട്ടർ: കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ 3 വർഷത്തെ എം.സി.എ.
ഇലക്ട്രിക്കൽ: ഇലക്ട്രിക്കൽ എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ മെഷീൻ, പവർ സിസ്റ്റംസ് & ഹൈ വോൾട്ടേജ് എഞ്ചിനീയറിങ്, പവർ പ്ലാന്റ് എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് & പവർ എഞ്ചിനീയറിങ്, പവർ ഇലക്ട്രോണിക്സ്/എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ & ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ & മെക്കാനിക്കൽ എഞ്ചിനീയറിങ്, പവർ എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ & പവർ എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്.
ഇൻസ്ട്രുമെന്റേഷൻ: ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് & കൺട്രോൾ, ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്, അപ്ലൈഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്/ടെക്നോളജി, ഇലക്ട്രോണിക്സ് ഡിസൈൻ & ടെക്നോളജി, മെക്കാട്രോണിക്സ്, ഇലക്ട്രോണിക്സ് & ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് & പവർ, ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ & ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ്/ടെക്നോളജി, ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ/എഞ്ചിനീയറിങ്, റോബോട്ടിക്സ് & ഓട്ടോമേഷൻ/ഓട്ടോമേഷൻ & റോബോട്ടിക്സ്, കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്, കൺട്രോൾ & ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ്.
മെക്കാനിക്കൽ: മെക്കാനിക്കൽ എഞ്ചിനീയറിങ്, മെക്കാനിക്കൽ & ഓട്ടോമേഷൻ എഞ്ചിനീയറിങ്, പ്രൊഡക്ഷൻ & ഇൻഡസ്ട്രിയൽ എഞ്ചിനീയറിങ്, പ്രൊഡക്ഷൻ എഞ്ചിനീയറിങ്/ടെക്നോളജി, മെക്കാനിക്കൽ പ്രൊഡക്ഷൻ ആൻഡ് ടൂൾ എഞ്ചിനീയറിങ്, ഇൻഡസ്ട്രിയൽ എഞ്ചിനീയറിങ്/ടെക്നോളജി, തെർമൽ എഞ്ചിനീയറിങ്, മാനുഫാക്ചറിംഗ് പ്രോസസ് ആൻഡ് ഓട്ടോമേഷൻ, മെക്കാട്രോണിക്സ്, മാനുഫാക്ചറിംഗ് എഞ്ചിനീയറിങ്/ടെക്നോളജി, മാനുഫാക്ചറിംഗ് സയൻസ് ആൻഡ് എഞ്ചിനീയറിങ്, എനർജി എഞ്ചിനീയറിങ്, മെഷീൻ എഞ്ചിനീയറിങ്, മെക്കാട്രോണിക്സ് & ഓട്ടോമേഷൻ എഞ്ചിനീയറിങ്.
മെറ്റലർജിക്കൽ: മെറ്റലർജിക്കൽ എഞ്ചിനീയറിങ്, മെറ്റീരിയൽ സയൻസസ് & എഞ്ചിനീയറിങ്/ടെക്നോളജി, ഇൻഡസ്ട്രിയൽ മെറ്റലർജി
ടയർ 1: ഓൺലൈൻ പരീക്ഷ (കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ)
യോഗ്യരായ എല്ലാ ഉദ്യോഗാർത്ഥികളെയും ഓൺലൈൻ പരീക്ഷയ്ക്ക് (CBT) ക്ഷണിക്കും.
പരീക്ഷയ്ക്ക് 200 മാർക്കുകളുള്ള രണ്ട് ഭാഗങ്ങളുമുണ്ടാകും.
ഭാഗം 1 (ഡൊമെയ്ൻ നോളജ് ടെസ്റ്റ്): 100 മാർക്ക്. ദൈർഘ്യം: 40 മിനിറ്റ്.
ഭാഗം 2 (ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്): 100 മാർക്ക്. ദൈർഘ്യം: 80 മിനിറ്റ്.
ടയർ 2: ഗ്രൂപ്പ് ചർച്ച (GD) യും അഭിമുഖവും
CBT യിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികളെ ഗ്രൂപ്പ് ചർച്ചയ്ക്കും അഭിമുഖത്തിനും ക്ഷണിക്കും .
എല്ലാ ഘട്ടങ്ങളിൽ നിന്നുമുള്ള സ്കോറുകൾ സംയോജിപ്പിച്ചാണ് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. അന്തിമ തിരഞ്ഞെടുപ്പിനുള്ള വെയിറ്റേജ് ഇങ്ങനെ ആയിരിക്കും.
ഓൺലൈൻ പരീക്ഷ (CBT): 75%
ഗ്രൂപ്പ് ചർച്ച (GD): 10%
അഭിമുഖം: 15%
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates