കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ റേഡിയോഗ്രാഫർ തസ്തികയിൽ നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ആഗസ്റ്റ് 18ന് ഉച്ചയ്ക്ക് 2 മണിക്ക് കെ എച്ച് ആർ ഡബ്ലു എസ് റീജിയണൽ മാനേജരുടെ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
യോഗ്യത: ഡി.എം. ഇ അംഗീകൃത സർട്ടിഫിക്കറ്റ് കൂടി ഡി ആർ ആർ ടി/ഡി ആർ ടി കോഴ്സ് പാസായിരിക്കണം. ബി.എസ്.സി എം.ഐ.ടി/ ബി.എസ്.സി എം.ആർ.ടി കോഴ്സ് പാസായിരിക്കണം. 2 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷകർ 40 വയസ്സ് കവിയരുത്. നിയമനം ലഭിക്കുന്നവർക്ക് 24520 രൂപ ശമ്പളമായി ലഭിക്കും.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 18ന് ഒരു മണിക്ക് മുൻപ് യോഗ്യത സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ/ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates