ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും കേരള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയും കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ നഴ്സിങ് കോഴ്സുകളിൽ അഡ്മിഷൻ നേടാൻ അവസരം. ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി (GNM) കോഴ്സിലെയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള നഴ്സിങ് സ്ഥാപനങ്ങളിലെ ഓക്സിലറി നഴ്സിങ് ആൻഡ് മിഡ്വൈഫറി (ANM) കോഴ്സിലെയും ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് നടത്തും.ഒക്ടോബർ 17നാണ് അലോട്ട്മെന്റ് നിശ്ചയിച്ചിരിക്കുന്നത്.
ഈ കോഴ്സുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പുതിയ ഓപ്ഷനുകൾ നൽകാൻ ഇതിലൂടെ അവസരം ലഭിക്കും. എൽബിഎസ് സെന്റർ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ഒക്ടോബർ 14 മുതൽ 16 വരെ ഓൺലൈനായി പുതിയ കോഴ്സ്, കോളേജ് ഓപ്ഷനുകൾ സമർപ്പിക്കാം.
അപേക്ഷകർ ഔദ്യോഗിക വെബ്സൈറ്റായ www.lbscentre.kerala.gov.in സന്ദർശിച്ച് ലഭ്യമായ നിർദേശങ്ങൾ പരിശോധിച്ച ശേഷം ഓപ്ഷനുകൾ നൽകണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ സ്പെഷ്യൽ അലോട്ട്മെന്റിനായി പരിഗണിക്കില്ല. അതിനാൽ താൽപര്യമുള്ള കോഴ്സുകളും കോളേജുകളും ഉൾപ്പെടുത്തി അപേക്ഷകർ പുതിയ ഓപ്ഷനുകൾ സമയപരിധിക്കുള്ളിൽ സമർപ്പിക്കേണ്ടതാണ്.
അലോട്ട്മെന്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും നടപടിക്രമങ്ങൾ വ്യക്തമാക്കുന്നതിനും അപേക്ഷകർക്ക് എൽബിഎസ് സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം. അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും 0471-2324396, 2560361, 2560362, 2560363, 2560364 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates