Sree Sankaracharya University of Sanskrit extends PG and PG Diploma admission deadline, with exams starting May 4. Sree Sankaracharya University of Sanskrit
Career

പി ജി, പി ജി ഡിപ്ലോമ പ്രവേശനം: അവസാന തീയതി വീണ്ടും നീട്ടി നൽകി സംസ്‌കൃത സർവകലാശാല, ഏപ്രിൽ 30 വരെ അപേക്ഷിക്കാം; പ്രവേശന പരീക്ഷ മെയ് നാലിന് ആരംഭിക്കും

എംഎ, എം എസ്‌ സി, എം എസ് ഡബ്ല്യു, എം എഫ് എ, എം പി ഇ എസ്, മൾട്ടി ഡിസിപ്ളിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്, പി ജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതിയാണ് നീട്ടി നൽകിയത്

സമകാലിക മലയാളം ഡെസ്ക്

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2026-2027അധ്യയന വർഷത്തെ വിവിധ ബിരുദാനന്തര ബിരുദം, പിജി ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള തീയതി വീണ്ടും നീട്ടി.

എംഎ, എം എസ്‌ സി, എം എസ് ഡബ്ല്യു, എം എഫ് എ, എം പി ഇ എസ്, മൾട്ടി ഡിസിപ്ളിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്, പി ജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതിയാണ് നീട്ടി നൽകിയത്.

ആദ്യം ഏപ്രിൽ 16 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. അത് ഏപ്രിൽ 22 ലേക്ക് നീട്ടി നൽകിയിരുന്നു. ഇന്ന് വീണ്ടും ഏപ്രിൽ 30 വരെ ദീർഘിപ്പിച്ചുകൊണ്ട് സർവകലാശല അറിയിപ്പ് പ്രസിദ്ധീകരിച്ചു.

പ്രവേശന പരീക്ഷ മെയ് നാലിന് സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും ആരംഭിക്കും. മെയ് 18ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് എം. എ /എം എസ്‌ സി./ എം എസ് ഡബ്ല്യു. കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

കാലടി മുഖ്യ ക്യാമ്പസ് കൂടാതെ പയ്യന്നൂർ, കൊയിലാണ്ടി, തിരൂർ, ഏറ്റുമാനൂർ, പന്മന, തിരുവനന്തപുരം എന്നീ പ്രാദേശിക ക്യാമ്പസുകളാണ് സർവ്വകലാശാലയ്ക്കുള്ളത്.

ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദർശിക്കുക.

Education News: Sree Sankaracharya University of Sanskrit extends the last date for PG and PG Diploma admissions to April 30. Entrance exams will begin on May 4. Check details here.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കനത്ത ചൂട് അപകട കാരണമല്ല', പെസോ വിലയിരുത്തല്‍; ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് റിപ്പോര്‍ട്ട് നിര്‍ണായകം

‘കാക്കിയിട്ടൊരു ഗുണ്ടകളേ, പോടാ പുല്ലേ പൊലീസേ...; സ്റ്റേഷനുമുന്നിൽ പ്രതിഷേധവുമായി മുൻ ഡിജിപി ( വീഡിയോ)

നല്ല ഭക്ഷണം കഴിച്ചിട്ടും ആരോഗ്യം മെച്ചുപ്പെടുന്നില്ലേ? ഭക്ഷണത്തിന് ശേഷമുള്ള ചില ​ശീലങ്ങളാകാം കാരണം

'മെറ്റീരിയല്‍ റൂമില്‍ കയറിയത് എന്റെ ഭര്‍ത്താവ് തന്നെ; നടന്നത് തെറ്റിദ്ധാരണ മൂലം ഉണ്ടായ പ്രശ്‌നങ്ങള്‍'; മറുപടിയുമായി ഫാത്തിമ തഹ്ലിയ

'ഇങ്ങനെയൊരു സിനിമ വന്നതൊന്നും ആരും അറിഞ്ഞമട്ടില്ല'; 'പ്രൈവറ്റ്' സിനിമയെക്കുറിച്ച് വി കെ ശ്രീരാമൻ

SCROLL FOR NEXT