'രവി വർമയുടെ പെയിന്റിങ് പോലെ ആയിരിക്കണമെന്ന് സന്തോഷ് പറഞ്ഞു, സ്കിൻ കളർ അല്ല ഉപയോ​ഗിച്ചത്'; കാവ്യയുടെ മേക്കപ്പിന് പിന്നിൽ

'ശരിക്കും രവി വർമയുടെ ചിത്രങ്ങളിൽ പ്രൊജക്ട് ചെയ്ത് നിൽക്കുന്നത് ഓറഞ്ച് ടോൺ ആണ്'.
Anandabhadram
Anandabhadramവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

സന്തോഷ് ശിവൻ സംവിധാനം ചെയ്ത് 2005 ൽ പുറത്തിറങ്ങിയ ചിത്രമാണ് 'അനന്തഭദ്രം'. പൃഥ്വിരാജ്, മനോജ്‌ കെ ജയൻ, കലാഭവൻ മണി, കാവ്യ മാധവൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സന്തോഷ് ശിവൻ തന്നെയാണ് ചിത്രത്തിന് ഛായാ​ഗ്രഹണമൊരുക്കിയതും. പട്ടണം റഷീദ് ആണ് ചിത്രത്തിലെ മേക്കപ്പ്മാൻ.

'അനന്തഭദ്ര'ത്തിലെ കാവ്യ മാധവന്റെ ലുക്കിനെക്കുറിച്ച് ഇപ്പോഴും മലയാള സിനിമാ പ്രേക്ഷകർ സംസാരിക്കാറുണ്ട്. കാവ്യയെ ഏറ്റവും സുന്ദരിയായി മലയാളികൾ കണ്ടതും 'അനന്തഭദ്ര'ത്തിലാണ്. ഇപ്പോഴിതാ ചിത്രത്തിലെ കാവ്യയുടെ മേക്കപ്പിനെക്കുറിച്ച് പട്ടണം റഷീദ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "രവി വർമയുടെ പെയിന്റിങ് പോലെയായിരിക്കണമെന്ന് സന്തോഷ് ശിവൻ എന്നോട് പറഞ്ഞിരുന്നു. രവി വർമയുടെ പെയിന്റിങ് കണ്ടിട്ടുണ്ടെന്നല്ലാതെ, അങ്ങനെയൊരു ചിത്രകാരനല്ലല്ലോ. അപ്പോൾ നമ്മൾ ആലോചിച്ചു എങ്ങനെ അത് ചെയ്യാൻ പറ്റുമെന്ന്.

ശരിക്കും രവി വർമയുടെ ചിത്രങ്ങളിൽ പ്രൊജക്ട് ചെയ്ത് നിൽക്കുന്നത് ഓറഞ്ച് ടോൺ ആണ്. മഞ്ഞയും ചുവപ്പും അധികമായി നിൽക്കുന്ന ചിത്രങ്ങളായിട്ടാണ് അദ്ദേഹത്തിന്റെ പല ചിത്രങ്ങളും എനിക്ക് തോന്നിയിട്ടുള്ളത്. തെറ്റാണോ ശരിയാണോ എന്നറിയില്ല. അതുവച്ചാണ് ആ മേക്കപ്പ് സെറ്റ് ചെയ്തിരിക്കുന്നത്.

സ്കിൻ കളർ അല്ല ഉപയോ​ഗിച്ചിരിക്കുന്നത്. ആദ്യം മഞ്ഞയിട്ടു, പിന്നെ ചുവപ്പ് ഇട്ടു. പിന്നെ ഓറഞ്ച് മിക്സ് ചെയ്തിട്ട് അതിന്റെ മുകളിൽ സ്കിൻ കളർ ചെയ്യുകയായിരുന്നു. അങ്ങനെയാണ് ആ മേക്കപ്പിന്റെ ഒരു ടോൺ ക്രിയേറ്റ് ചെയ്തത്. അതെല്ലാവർക്കും ഇഷ്ടപ്പെട്ടു. പൃഥ്വിരാജിനും അങ്ങനെ തന്നെയാണ് ചെയ്തത്".- പട്ടണം റഷീദ് പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Anandabhadram
'വെളുപ്പിന് അഞ്ച് മണിക്ക് മേക്കപ്പ് തുടങ്ങും, എട്ട് മണിക്ക് മുൻപ് തീർക്കണം; എന്റെ ജീവിതത്തിൽ വലിയ സംഭാവന നൽകിയ സിനിമയാണ് ​'ഗുരു"
Anandabhadram
'താന്‍ മോഹന്‍ലാലിനെ വച്ചല്ലേ സിനിമ ചെയ്യൂ, എന്നെ വിളിക്കില്ലല്ലോ' എന്ന് മമ്മൂക്ക ചോദിച്ചു; അങ്ങനെ ആ സിനിമ പിറന്നുവെന്ന് കമല്‍
Anandabhadram
'ഇപ്പോഴും കാണുമ്പോൾ കരയും, ഇതുവരെ ഇങ്ങനെ വേറൊരു സിനിമ കണ്ടിട്ടില്ല'; 'കാഴ്ച'യിലെ കൊച്ചുണ്ടാപ്രി
Summary

Pattanam Rasheed on Kavya Madhavan’s makeup in Anandabhadram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Guru, Pattanam Rashid
Celluloid, Pattanam Rashid
Anandabhadram
 Ganesh idol
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com