Tamilnad Mercantile Bank Recruitment Product Specialist Vacancy for Graduates. Tamilnad Mercantile Bank/x
Career

തമിഴ്നാട് മെർക്കന്റൈൽ ബാങ്കിൽ അവസരം; ഡിഗ്രിക്കാർക്ക് അപേക്ഷിക്കാം, ഫീസ് ഇല്ല

ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം ആവശ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 12 .

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തമിഴ്നാട് മെർക്കന്റൈൽ ബാങ്കിൽ (TMB) പ്രൊഡക്ട് സ്പെഷ്യലിസ്റ്റ് (ട്രേഡ് ഫിനാൻസ്) തസ്തികയിൽ നിയമനം. എത്ര ഒഴിവുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് ആണ് അവസരം. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം ആവശ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 12 .

തസ്തിക: മാനേജർ/സീനിയർ മാനേജർ

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഡിഗ്രി/പിജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി: അപേക്ഷകരുടെ പ്രായം 28നും 38നും ഇടയിൽ ആയിരിക്കണം.

പ്രവൃത്തിപരിചയം: ട്രേഡ് ഫിനാൻസ് മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. IIBFയുടെ Certified Credit Professional, Foreign Exchange Operations സർട്ടിഫിക്കേഷനുകൾ അഭികാമ്യം..

അപേക്ഷാ ഫീസ്: ഇല്ല

അഭിമുഖത്തിലൂടെയാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. നിയമനം ഇന്ത്യയിൽ ഏത് സ്ഥലത്തും ലഭിക്കും. ബാങ്കിന്റെ ആവശ്യാനുസരണം സ്ഥലം മാറ്റത്തിനും വിധേയമായിരിക്കും. താല്പര്യമുള്ളവർക്ക് TMBയുടെ ഔദ്യോഗിക കരിയർ പോർട്ടൽ വഴിയാണ് അപേക്ഷകൾ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.ib.tmbonline.bank.in/tmb_careers/doc/ADV_PSF20262701.pdf

Tamilnad Mercantile Bank Recruitment Product Specialist Vacancy for Graduates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി പത്തു പേരെ നിയമിക്കുമ്പോള്‍ മൂന്നും വനിതകള്‍; വന്‍ മാറ്റത്തിനൊരുങ്ങി കേരള പൊലീസ്

'മൂല്യം തകരാന്‍ അനുവദിക്കില്ല', ടാറ്റ സണ്‍സിനെ സ്വകാര്യ കമ്പനിയായി നിലനിര്‍ത്തും; തന്ത്രപരമായ നീക്കവുമായി ട്രസ്റ്റ്‌സ്

മുസ്ലിം പെൺകുട്ടികളുടെ വലിയ വളർച്ച ഉൾക്കൊള്ളാൻ സമുദായ സംഘടനകൾക്ക് സാധിക്കുന്നുണ്ടോ?: ആശങ്ക പങ്കുവെച്ച് മന്ത്രി കെഎം ഷാജി

യാത്രക്കാര്‍ക്ക് ആശ്വാസ വാര്‍ത്ത; മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു എക്‌സ്പ്രസ് ട്രെയിനുകളില്‍ കൂടുതല്‍ സ്ലീപ്പര്‍ കോച്ചുകള്‍

ഉമേഷിന് വിനയായത് ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സിപിഎം അനുകൂല നിലപാട്; കടുപ്പിച്ച് പ്രാദേശിക കോൺഗ്രസ് നേതൃത്വം