The public sector undertaking Oil and Natural Gas Corporation Limited (ONGC) is recruiting for apprentice vacancies. @ONGC_
Career

ഇനിയും അപേക്ഷിച്ചില്ലേ? ONGC-യിൽ 3047 ഒഴിവുകൾ, പത്താം ക്ലാസ് മതി

ബിരുദം, ഡിപ്ലോമ, ഐടിഐ, പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സോണുകൾ തിരിച്ചാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

പൊതുമേഖലാ സ്ഥാപനമായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ONGC) അപ്രന്റീസ് ഒഴിവുകളിൽ നിയമനം നടത്തുന്നു. ആകെ 3047 ഒഴിവുകളാണ് ഉള്ളത്. ബിരുദം, ഡിപ്ലോമ, ഐടിഐ, പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സോണുകൾ തിരിച്ചാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെന്നൈ ഉൾപ്പെടുന്ന സൗത്ത് സോണിൽ 269 ഒഴിവുകൾ ഉണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 29.

സോണുകൾ തിരിച്ചുള്ള ഇളവുകൾ

  • നോർത്തേൺ സെക്ടർ - 191 ഒഴിവുകൾ

  • മുംബൈ സെക്ടർ - 482 ഒഴിവുകൾ

  • വെസ്റ്റേൺ സെക്ടർ: 1166 ഒഴിവുകൾ

  • ഈസ്റ്റേൺ സെക്ടർ: 674 ഒഴിവുകൾ

  • സതേൺ സെക്ടർ : 269 ഒഴിവുകൾ

  • സെൻട്രൽ സെക്ടർ : 267 ഒഴിവുകൾ

സതേൺ സെക്ടർ

  • കാരയ്ക്കൽ (98 ഒഴിവുകൾ): കംപ്യുട്ടർ ഓപ്പറേറ്റർ (22), മെക്കാനിക് ഡീസൽ (13), എക്സിക്യൂട്ടീവ് എച്ച്.ആർ (10), മെക്കാനിക് റഫ്രിജറേഷൻ (6), അക്കൗണ്ട്സ് എക്സിക്യൂട്ടീവ് (5).

  • കാക്കിനാഡ (76 ഒഴിവുകൾ): കംപ്യുട്ടർ ഓപ്പറേറ്റർ (15), ഇലക്ട്രീഷ്യൻ (15), ഫിറ്റർ (15), സെക്രെട്ടേറിയൽ അസിസ്റ്റന്റ് (10), മെക്കാനിക് റഫ്രിജറേഷൻ (5).

  • രാജമുണ്ട്രി (53 ഒഴിവുകൾ): ഫിറ്റർ (15), ഫയർ സേഫ്റ്റി ടെക്നീഷ്യൻ (11), ഇലക്ട്രീഷ്യൻ (8), സെക്രട്ടേറിയൽ അസിസ്റ്റന്റ് (4), അക്കൗണ്ട്സ് എക്സിക്യൂട്ടീവ് (4).

  • ചെന്നൈ (40 ഒഴിവുകൾ): സെക്രട്ടേറിയൽ അസിസ്റ്റന്റ് (10), കംപ്യുട്ടർ ഓപ്പറേറ്റർ (9), അക്കൗണ്ട്സ് എക്സിക്യൂട്ടീവ് (7), എക്സിക്യൂട്ടീവ് എച്ച്.ആർ (7), ഫയർ സേഫ്റ്റി ടെക്നീഷ്യൻ (4), ഇലക്ട്രീഷ്യൻ (3).

വിദ്യാഭ്യാസ യോഗ്യതയും പ്രതിമാസ സ്റ്റൈപ്പൻഡും

ഗ്രാജ്വേറ്റ് അപ്രന്റീസ് (B.A / B.Com / B.Sc / B.B.A / B.E / B.Tech): മാസം 12,300/- രൂപ.

ഡിപ്ലോമ അപ്രന്റീസ്: മാസം 10,900/- രൂപ.

ട്രേഡ് അപ്രന്റീസ് (2 വർഷത്തെ ITI കോഴ്സ്): മാസം 10,560/- രൂപ.

ട്രേഡ് അപ്രന്റീസ് (1 വർഷത്തെ ITI കോഴ്സ്): മാസം 9,600/- രൂപ.

ട്രേഡ് അപ്രന്റീസ് (10 അല്ലെങ്കിൽ 12-ാം ക്ലാസ് വിജയം): മാസം 8,200/- രൂപ

യോഗ്യതാ പരീക്ഷകളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ (Merit list) ആയിരിക്കും താൽക്കാലിക ലിസ്റ്റ് തയ്യാറാക്കുന്നത്. തുടർന്ന് ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും അന്തിമ സെലക്ഷൻ. ഓൺലൈൻ വഴി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. ട്രേഡുകൾക്ക് അനുസരിച്ച് NAPS (https://apprenticeshipindia.gov.in) അല്ലെങ്കിൽ NATS (education.gov.in) പോർട്ടലുകൾ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം സന്ദർശിക്കുക.

https://www.ongcindia.com/documents/1746026/2665522/Advertisement-engagement-Apprentices2026-27.pdf/63a37aca-91d1-2b58-69f3-d76281989b8f

https://ongcindia.com/documents/77751/2660534/Corrigendum191126.pdf/177ccb28-2eca-5dd0-5998-1366a4055242

The public sector undertaking Oil and Natural Gas Corporation Limited (ONGC) is recruiting for apprentice vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂനിവേഴ്‌സ് വേദിയില്‍ ഇന്ത്യയ്ക്ക് നിരാശ; ടോപ് 12ല്‍ എത്താതെ കെസിയ പുറത്ത്

ശുചിമുറിയില്‍ രോഗി മരിച്ച് കിടന്നത് 36 മണിക്കൂര്‍; ഇതാണ് തൃശൂര്‍ മെഡിക്കല്‍ കോളജ്

വില ഇടിഞ്ഞു; ഗോള്‍ഡ് ലോണ്‍ എടുത്തവര്‍ക്ക് ബാങ്കുകളുടെ നോട്ടീസ്; അധിക സ്വര്‍ണം വയ്ക്കണം, ഇല്ലെങ്കില്‍ ലേലം

കഫേ ജീവനക്കാരിയെ സഹപ്രവര്‍ത്തകര്‍ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേര്‍ പിടിയില്‍

കെസിയക്ക് മിസ് ; ചക്കക്കൊമ്പന്‍ മിഷന്‍ ഓണ്‍; യുപിയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി സമാജ്‌വാദി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍