ISRO-യിൽ ഫ്രഷേഴ്‌സിന് അവസരം; 400 ഒഴിവുകൾ, +2 മുതൽ യോഗ്യത

പ്ലസ് ടു, ബിരുദം, എഞ്ചിനീയറിങ് യോഗ്യതയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 26.
ISRO  apprentice vacancies
Applications invited for recruitment to 400 apprentice vacancies at ISRO.file
Edited By:
Updated on: 
2 min read

ഐ.എസ്.ആർ.ഒയുടെ കിഴിലുള്ള സതീഷ് ധവാൻ സ്പേസ് സെന്റർ, ശ്രീഹരിക്കോട്ട (SDSC SHAR) സെന്ററിലേക്ക് വിവിധ വിഭാഗങ്ങളിലായി അപ്രന്റീസ് പരിശീലനത്തിന് അവസരം. ആകെ 400 ഒഴിവുകൾ ആണ് ഉള്ളത്. പ്ലസ് ടു, ബിരുദം, എഞ്ചിനീയറിങ് യോഗ്യതയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 26.

ISRO  apprentice vacancies
ഏഴാം ക്ലാസ് പാസായോ? കൊച്ചിൻ ഷിപ്പ്‌യാർഡിൻറെ കാന്റീനിൽ ജോലി നേടാം, 5 വർഷത്തെ നിയമനം

ഒഴിവുകൾ

1. എഞ്ചിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റീസ്

ഒഴിവുകൾ: 50

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽനിന്ന് ബി.ഇ./ബി.ടെക് ഒന്നാം ക്ലാസിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് അല്ലെങ്കിൽ 6.32 CGPA.

സ്റ്റൈപ്പൻഡ്: പ്രതിമാസം 12,300 രൂപ.

വിഭാഗങ്ങൾ: മെക്കാനിക്കൽ/എയ്റോസ്പേസ്/പ്രൊഡക്ഷൻ/ഇൻഡസ്ട്രിയൽ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, കംപ്യുട്ടർ സയൻസ്,സിവിൽ,കെമിക്കൽ.

ISRO  apprentice vacancies
ഓഫീസ് അറ്റൻഡർ മുതൽ ലൈബ്രേറിയൻ വരെ; കൊച്ചിൻ ദേവസ്വം ബോർഡിൽ 22 ഒഴിവുകൾ

2. നോൺ - എഞ്ചിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റീസ്

ഒഴിവുകൾ: 60

യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ബി.എസ്‌സി (മാത്തമാറ്റിക്സ്/ഫിസിക്സ്/കെമിസ്ട്രി/ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ്), ബി.കോം അല്ലെങ്കിൽ ബി.എ. ഒന്നാം ക്ലാസിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് അല്ലെങ്കിൽ 6.32 CGPA.

സ്റ്റൈപ്പൻഡ്: പ്രതിമാസം 12,300 രൂപ.

വിഭാഗങ്ങൾ: സയൻസ് (20), കൊമേഴ്‌സ് (25), ആർട്സ് (15).

ISRO  apprentice vacancies
2,000 ഒഴിവുകൾ; കൊച്ചി മെട്രോ മുതൽ വിമാനത്താവളങ്ങൾ വരെ അവസരം; അഭിമുഖം ഡിസംബർ 5ന്...

3. ടെക്നീഷ്യൻ അപ്രന്റീസ് (ഡിപ്ലോമ)

ഒഴിവുകൾ: 35

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ അംഗീകൃത സ്ഥാപനത്തിൽനിന്ന് മൂന്ന് വർഷത്തെ ഡിപ്ലോമ, ഒന്നാം ക്ലാസിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് അല്ലെങ്കിൽ 6.32 CGPA.

സ്റ്റൈപ്പൻഡ്: പ്രതിമാസം 10,900 രൂപ.

വിഭാഗങ്ങൾ: മെക്കാനിക്കൽ/എയ്റോസ്പേസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കംപ്യുട്ടർ സയൻസ്, സിവിൽ, കെമിക്കൽ, ഓട്ടോമൊബൈൽ, ഫോട്ടോഗ്രഫി .

ISRO  apprentice vacancies
25,000 രൂപ വിദ്യാർഥിനികൾക്ക് സ്കോളർഷിപ്പ്, ഇപ്പോൾ അപേക്ഷിക്കാം

4. ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ ആൻഡ് കംപ്യുട്ടർ പ്രാക്ടീസ് (DCCP)

ഒഴിവുകൾ: 60

സ്റ്റൈപ്പൻഡ്: പ്രതിമാസം 12,300 രൂപ.

ISRO  apprentice vacancies
കേന്ദ്ര സർക്കാർ ജോലി നേടാം; കൊച്ചി നാളികേര വികസന ബോർഡിൽ 35 ഒഴിവുകൾ

5. ട്രേഡ് അപ്രന്റീസ്

ഒഴിവുകൾ: 180

യോഗ്യത: പത്താം ക്ലാസ്/എസ്.എസ്.എൽ.സി വിജയവും ബന്ധപ്പെട്ട ട്രേഡിൽ NCVT അംഗീകൃത ഐടിഐ/ദേശീയ ട്രേഡ് സർട്ടിഫിക്കറ്റും.

സ്റ്റൈപ്പൻഡ്: പ്രതിമാസം 9,600 രൂപ.

ട്രേഡുകൾ: ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, കെമിക്കൽ , റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, പ്ലംബർ/POCM , ഡീസൽ മെക്കാനിക് , മെഷിനിസ്റ്റ് , ടർണർ , വെൽഡർ, ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ , മോട്ടോർ മെക്കാനിക്.

ISRO  apprentice vacancies
വരുന്നു... NLC തമിഴ്‌നാട്ടിൽ 145 ഒഴിവുകൾ; എഞ്ചിനീയറിങ് മുതൽ സെക്യൂരിറ്റി വരെ, ശമ്പളം 2.60 ലക്ഷം വരെ

6. വൊക്കേഷണൽ അപ്രന്റീസ്

ഒഴിവുകൾ: 15

യോഗ്യത: സ്കൂൾ വിദ്യാഭ്യാസത്തിന്റെ സെക്കൻഡറി ഘട്ടം പൂർത്തിയാക്കിയശേഷം രണ്ട് വർഷത്തെ പഠനമുള്ള, AICTE അംഗീകരിച്ച ബന്ധപ്പെട്ട വൊക്കേഷണൽ കോഴ്‌സിന്റെ സർട്ടിഫിക്കറ്റ്.

സ്റ്റൈപ്പൻഡ്: പ്രതിമാസം 9,600 രൂപ.

വിഭാഗങ്ങൾ: മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ (7), മെഡിക്കൽ ലാബ് ടെക്നീഷ്യൻ (4), കൺസ്ട്രക്ഷൻ എൻജിനീയറിങ് ടെക്നോളജി (4).

ISRO  apprentice vacancies
3047 ഒഴിവുകൾ, പത്താം ക്ലാസ് മുതൽ യോഗ്യത; ONGC-യിൽ ജോലി നേടാം

എങ്ങനെ അപേക്ഷിക്കാം?

അപേക്ഷകർ ആദ്യം NATS അല്ലെങ്കിൽ NAPS പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് UMANG പോർട്ടലിൽ SDSC SHAR Apprenticeship എന്ന് തിരഞ്ഞ് അപേക്ഷ സമർപ്പിക്കാം.

വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ, ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കുക.

ISRO  apprentice vacancies
IFFK-യിൽ നിരവധി അവസരങ്ങൾ ; മീഡിയ സെൽ, അവതാരകർ, സോഷ്യൽ മീഡിയ ടീം ഒഴിവുകൾ
Summary

Applications invited for recruitment to 400 apprentice vacancies at ISRO.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER