ഏഴാം ക്ലാസ് പാസായോ? കൊച്ചിൻ ഷിപ്പ്‌യാർഡിൻറെ കാന്റീനിൽ ജോലി നേടാം, 5 വർഷത്തെ നിയമനം

ഏഴാം ക്ലാസ് പാസായ പുരുഷന്മാർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ നവംബർ 24ന് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ അടക്കം കൊച്ചിൻ ഷിപ്‌യാർഡിൽ നേരിട്ട് ഹാജരാകണം.
Cochin Shipyard Limited General Worker (Canteen) jobs
Cochin Shipyard Limited has invited applications for recruitment to the post of General Worker (Canteen).ai image
Edited By:
Updated on: 
2 min read

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ ജനറൽ വർക്കർ (കാന്റീൻ) തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 13 ഒഴിവുകളാണ് ഉള്ളത്. ഏഴാം ക്ലാസ് പാസായ പുരുഷന്മാർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ നവംബർ 24ന് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ അടക്കം കൊച്ചിൻ ഷിപ്‌യാർഡിൽ നേരിട്ട് ഹാജരാകണം. അപേക്ഷകൾ പരിശോധിച്ച ശേഷം തെരഞ്ഞെടുക്കപ്പെടുന്നവരെ എഴുത്ത് പരീക്ഷയ്ക്കായി പിന്നീട് ക്ഷണിക്കും.

Cochin Shipyard Limited General Worker (Canteen) jobs
കേന്ദ്ര സർക്കാർ ജോലി നേടാം; കൊച്ചി നാളികേര വികസന ബോർഡിൽ 35 ഒഴിവുകൾ

യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം.

ഫുഡ് പ്രൊഡക്ഷൻ / ഫുഡ് ആൻഡ് ബീവറേജസ് സർവീസിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് അല്ലെങ്കിൽ കാറ്ററിങ് ആൻഡ് റെസ്റ്റോറന്റ് മാനേജ്‌മെന്റിൽ രണ്ട് വർഷത്തെ വൊക്കേഷണൽ സർട്ടിഫിക്കറ്റ്. ഈ യോഗ്യത നിർബന്ധമല്ല.

മലയാളത്തിലുള്ള അറിവും ഭക്ഷണം തയ്യാറാക്കുന്നതിലോ വിളമ്പുന്നതിലോ ഉള്ള പ്രവൃത്തിപരിചയവും അഭിലഷണീയമാണ്.

Cochin Shipyard Limited General Worker (Canteen) jobs
3047 ഒഴിവുകൾ, പത്താം ക്ലാസ് മുതൽ യോഗ്യത; ONGC-യിൽ ജോലി നേടാം

ജോലിയുടെ ഉത്തരവാദിത്തങ്ങൾ

കൊച്ചിൻ ഷിപ്പ്‌യാർഡിലെ ജീവനക്കാരുടെ കാന്റീനിൽ ഭക്ഷണം തയ്യാറാക്കുക, വിതരണം ചെയ്യുക, പാത്രങ്ങൾ, ഫർണിച്ചറുകൾ, കെട്ടിടങ്ങൾ എന്നിവ വൃത്തിയാക്കുക തുടങ്ങിയ ജോലികൾ ചെയ്യണം.

കപ്പലുകളുടെ കടൽപരീക്ഷണ സമയത്തും ഈ ജോലികൾ നിർവഹിക്കേണ്ടിവരും. മേലുദ്യോഗസ്ഥർ ഏൽപ്പിക്കുന്ന മറ്റ് ജോലികളും ചെയ്യണം.

Cochin Shipyard Limited General Worker (Canteen) jobs
IFFK-യിൽ നിരവധി അവസരങ്ങൾ ; മീഡിയ സെൽ, അവതാരകർ, സോഷ്യൽ മീഡിയ ടീം ഒഴിവുകൾ

നിർമാണത്തിലോ അറ്റകുറ്റപ്പണിയിലോ ഉള്ള കപ്പലുകളിലും ഡോക്കുകളിലും ചായയും ലഘുഭക്ഷണവും വിതരണം ചെയ്യാൻ ഏണികൾ കയറേണ്ടിവരും.

ഇടുങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചും ജോലി ചെയ്യേണ്ടതുണ്ട്.

വൈകിട്ട് ഏഴ് മണിക്ക് ശേഷമുള്ള രാത്രി ഷിഫ്റ്റുകൾ ഉൾപ്പെടെ വിവിധ ഷിഫ്റ്റുകളിലായിരിക്കും ജോലി.

പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.

Cochin Shipyard Limited General Worker (Canteen) jobs
പത്താം ക്ലാസ് മതി; കേന്ദ്ര ഗവേഷണ സ്ഥാപനത്തിൽ ജോലി നേടാം, 25 മൾട്ടി ടാസ്‌കിങ് സ്റ്റാഫ് ഒഴിവുകൾ

ഒഴിവുകളും ശമ്പളവും

ആകെ 13 ഒഴിവുകൾ: ജനറൽ വിഭാഗം 6, ഒ.ബി.സി. 3, എസ്.സി. 2, എസ്.ടി. 1, ഇ.ഡബ്ല്യു.എസ്. 1.

കരാർ കാലാവധി

അഞ്ച് വർഷം. സ്ഥാപനത്തിന്റെ ആവശ്യവും ഉദ്യോഗാർഥിയുടെ പ്രകടനവും അനുസരിച്ചായിരിക്കും കരാർ.

ശമ്പളം

ആദ്യ വർഷം പ്രതിമാസം 20,200 രൂപ. തുടർന്നുള്ള വർഷങ്ങളിൽ വാർഷിക ശമ്പളവർധനയുണ്ടാകും. അധികസമയ ജോലിക്കും ആനുകൂല്യമുണ്ട്.

Cochin Shipyard Limited General Worker (Canteen) jobs
തൃശൂർ സുവോളജിക്കൽ പാർക്കിൽ 23 ഒഴിവുകൾ; അനിമൽ കീപ്പർ മുതൽ ഓഫീസർ വരെ; സ്ത്രീകൾക്കും അവസരം

പ്രായപരിധി

2026 നവംബർ 24-ന് 30 വയസ്സ് കവിയരുത്. ഒ.ബി.സി. വിഭാഗത്തിന് 3 വർഷവും എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് 5 വർഷവും ഇളവുണ്ട്. വിമുക്തഭടന്മാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്

100 മാർക്കിന്റെ പ്രായോഗിക പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ജനറൽ/ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങൾക്ക് 50%, ഒ.ബി.സി.ക്ക് 45%, എസ്.സി./എസ്.ടി.ക്ക് 40% എന്നിങ്ങനെയാണ് കുറഞ്ഞ വിജയമാർക്ക്. യോഗ്യരായവർ കുറവാണെങ്കിൽ മാർക്കിൽ ഇളവ് നൽകാം.

Cochin Shipyard Limited General Worker (Canteen) jobs
അറിഞ്ഞില്ലേ?... കൊച്ചി വാട്ടർ മെട്രോയിൽ വൻ അവസരം, ITI മുതൽ യോഗ്യത

വിജ്ഞാപനത്തിൽ പറയുന്ന യോഗ്യതയുള്ളവർ 2026 നവംബർ 24-ന് ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമർപ്പിക്കണം.

തീയതി: 2026 നവംബർ 24 (ചൊവ്വാഴ്ച)

സമയം: രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് 1 മുതൽ 2.30 വരെയും അപേക്ഷ സ്വീകരിക്കും.

സ്ഥലം: കൊച്ചിൻ ഷിപ്പ്‌യാർഡ് റിക്രിയേഷൻ ക്ലബ് ഓഡിറ്റോറിയം, പെരുമാനൂർ ഗേറ്റിന് സമീപം, തേവര, കൊച്ചി – 682015.

അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം സന്ദർശിക്കുക.

https://cochinshipyard.in/uploads/career/3771542bd3c04600ab145d03084637cb.pdf

application form

https://cochinshipyard.in/uploads/career/e1cf81fe1dac2da09928ab10ce67282f.pdf

Cochin Shipyard Limited General Worker (Canteen) jobs
ഡിപ്ലോമ യോഗ്യതയുണ്ടോ ? കേരള ഹൈക്കോടതിയിൽ സിസ്റ്റം അസിസ്റ്റന്റ് ആകാം; 90 ഒഴിവുകൾ
Summary

Cochin Shipyard Limited has invited applications for recruitment to the post of General Worker (Canteen).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER