അറിഞ്ഞില്ലേ?... കൊച്ചി വാട്ടർ മെട്രോയിൽ വൻ അവസരം, ITI മുതൽ യോഗ്യത

ഐടിഐ, എഞ്ചിനീയറിങ് ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി ഡിസംബർ 2 വരെ അപേക്ഷ സമർപ്പിക്കാം.
Kochi Water Metro jobs
Applications have been invited for recruitment to various posts at Kochi Water Metro Limited.@MetroRailKochi
Edited By:
Updated on: 
2 min read

കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാനേജർ, ജൂനിയർ ഓഫീസർ, ഫിറ്റർ തുടങ്ങിയ തസ്തികകളിലായി ആകെ ഏഴ് ഒഴിവുകളാണുള്ളത്. ഐടിഐ, എഞ്ചിനീയറിങ് ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി ഡിസംബർ 2 വരെ അപേക്ഷ സമർപ്പിക്കാം.

Kochi Water Metro jobs
വരുന്നു... 1,393 ഒഴിവുകൾ, ICAR-ൽ വമ്പൻ നിയമനം; അഗ്രികൾച്ചർ, IT, എഞ്ചിനീയറിങ് യോഗ്യത

ഒഴിവുകൾ

  • മാനേജർ (മറൈൻ) – 1

  • മാനേജർ (അസറ്റ്സ്) – 1

  • മാനേജർ (സിസ്റ്റംസ്) – 1

  • ജൂനിയർ ഓഫീസർ (ഫിനാൻസ്) – 1

  • ജൂനിയർ ഓഫീസർ (പ്രൊക്യുർമെന്റ്) – 1

  • ജൂനിയർ ഓഫീസർ (എച്ച്ആർ) – 1

  • ഫിറ്റർ (എഫ്ആർപി) – 1

Kochi Water Metro jobs
അസം റൈഫിൾസിൽ 354 ഒഴിവുകൾ: ടെക്നിക്കൽ, ട്രേഡ്സ്മാൻ തസ്തിക; പത്താം ക്ലാസ് മുതൽ യോഗ്യത

യോഗ്യതയും പ്രവൃത്തിപരിചയവും

മാനേജർ (മറൈൻ): മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, നേവൽ, മറൈൻ അല്ലെങ്കിൽ ഷിപ്പ് ബിൽഡിങ് ആൻഡ് ആർക്കിടെക്ചർ മേഖലകളിൽ എഞ്ചിനീയറിങ് ഡിപ്ലോമ വേണം. ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. ബിരുദധാരികൾക്ക് കുറഞ്ഞത് എട്ട് വർഷവും ഡിപ്ലോമക്കാർക്ക് പത്ത് വർഷവും യോഗ്യതാനന്തര പ്രവൃത്തിപരിചയം ആവശ്യമാണ്.

Kochi Water Metro jobs
അധ്യാപകർക്ക് മികച്ച അവസരം.... ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ 303 ഒഴിവുകൾ

മാനേജർ (അസറ്റ്സ്): മെക്കാനിക്കൽ, ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദമുള്ളവർക്ക് മുൻഗണനയുണ്ട്. ബിരുദധാരികൾക്ക് എട്ട് വർഷവും ഡിപ്ലോമക്കാർക്ക് പത്ത് വർഷവും പ്രവൃത്തിപരിചയം വേണം. ഫസിലിറ്റി മാനേജ്മെന്റ്, തുറമുഖം, ഗതാഗതം, മറൈൻ മേഖലകളിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

Kochi Water Metro jobs
ഏഴാം ക്ലാസ് മതി..... അസിസ്റ്റന്റ് മുതൽ ഓഫീസ് അറ്റൻഡന്റ് വരെ; സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ അവസരം

മാനേജർ (സിസ്റ്റംസ്): കംപ്യുട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ എഞ്ചിനീയറിങ് ഡിപ്ലോമ വേണം. ബന്ധപ്പെട്ട മേഖലയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് മുൻഗണനയുണ്ട്. ബിരുദധാരികൾക്ക് എട്ട് വർഷവും ഡിപ്ലോമക്കാർക്ക് പത്ത് വർഷവും പ്രവൃത്തിപരിചയം ആവശ്യമാണ്.

Kochi Water Metro jobs
10, 12, ബിരുദം, നഴ്സിങ് യോഗ്യത; ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ വൻ അവസരം, മികച്ച ശമ്പളം

ജൂനിയർ ഓഫീസർ (ഫിനാൻസ്): എം.കോം അല്ലെങ്കിൽ ബിരുദത്തോടൊപ്പം സി.എ./സി.എം.എ. ഇന്റർമീഡിയറ്റ് യോഗ്യത വേണം. പൊതുമേഖലാ സ്ഥാപനങ്ങളിലോ പ്രമുഖ സ്വകാര്യ കമ്പനികളിലോ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

ജൂനിയർ ഓഫീസർ (പ്രൊക്യുർമെന്റ്): ഏതെങ്കിലും എഞ്ചിനീയറിങ് ശാഖയിൽ ബി.ഇ./ബി.ടെക്./ബി.എസ്‌സി. എഞ്ചിനീയറിങ് ബിരുദമോ ലോജിസ്റ്റിക്സ്/സപ്ലൈ ചെയിൻ മാനേജ്മെന്റിൽ എംബിഎയോ വേണം. ടെൻഡർ, പർച്ചേസ് അല്ലെങ്കിൽ കരാർ മാനേജ്മെന്റ് മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

Kochi Water Metro jobs
റബ്ബർ പാർക്ക് ഇന്ത്യ: സിവിൽ എഞ്ചിനീയർമാർക്ക് അവസരം, ശമ്പളം 35,000 രൂപ

ജൂനിയർ ഓഫീസർ (എച്ച്ആർ): എച്ച്ആർ, പേഴ്സണൽ മാനേജ്മെന്റ്, ഇൻഡസ്ട്രിയൽ റിലേഷൻസ്, ലേബർ മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനോടെയുള്ള ബിരുദാനന്തര ബിരുദമോ പി.ജി. ഡിപ്ലോമയോ വേണം. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.

ഫിറ്റർ (എഫ്ആർപി): ഫിറ്റർ ട്രേഡിൽ രണ്ടു വർഷത്തെ ഐടിഐ/ഐടിസി യോഗ്യതയും എഫ്ആർപി ജോലികളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം.

Kochi Water Metro jobs
കേരള ഭാഗ്യക്കുറി വകുപ്പിൽ ജൂനിയർ പ്രോഗ്രാമർ ഒഴിവുകൾ; ഫ്രഷേഴ്സിനും അവസരം...

പ്രായപരിധിയും ശമ്പളവും: മാനേജർ തസ്തികകൾക്ക് 40 വയസ്സും ജൂനിയർ ഓഫീസർ തസ്തികകൾക്ക് 35 വയസ്സുമാണ് പരമാവധി പ്രായം. മാനേജർക്ക് 20,600–46,500 രൂപ ജൂനിയർ ഓഫീസർക്ക് 10,750–29,000 രൂപ , ഫിറ്റർക്ക് 8,700–21,100 രൂപ എന്നിങ്ങനെയാണ് ശമ്പള സ്കെയിൽ.

Kochi Water Metro jobs
1260 ഒഴിവുകൾ... ഡൽഹി സർക്കാരിൽ ജോലി നേടാം; പത്താം ക്ലാസ് മതി

എങ്ങനെ അപേക്ഷിക്കാം?

കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ്/കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഔദ്യോഗിക വെബ്സൈറ്റിലെ റിക്രൂട്ട്മെന്റ് ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cdn-dev.watermetro.co.in/KWML_INVITES_APPLICATION_FOR_VARIOUS_POSTS_FOR_ITS_OPERATIONS_and_MAINTENANCE_fd54a8364b.pdf

Kochi Water Metro jobs
പ്ലസ് 2 മതി, മുൻ പരിചയം വേണ്ട; ഇൻഡിഗോയിൽ ക്യാബിൻ ക്രൂ, കൊച്ചിയിൽ അഭിമുഖം 21ന്
Kochi Water Metro jobs
പത്താം ക്ലാസ് മതി... ഇന്ത്യൻ റെയിൽവേയിൽ വീണ്ടും അവസരം; 2,861 ഒഴിവുകൾ
Kochi Water Metro jobs
കിറ്റ്സിൽ ടൂറിസ്റ്റ് ഗൈഡ് പരിശീലനം: 168 ഒഴിവുകൾ; എസ്.എസ്.എൽ.സി, ബിരുദധാരികൾക്ക് അവസരം
Summary

Applications have been invited for recruitment to various posts at Kochi Water Metro Limited.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER