അസം റൈഫിൾസിൽ 354 ഒഴിവുകൾ: ടെക്നിക്കൽ, ട്രേഡ്സ്മാൻ തസ്തിക; പത്താം ക്ലാസ് മുതൽ യോഗ്യത

10,12,ഐടിഐ, ഡിപ്ലോമ, ബിരുദം തുടങ്ങിയ യോഗ്യതയുള്ളവർക്ക് ട്രേഡ് അനുസരിച്ച് അപേക്ഷിക്കാം. പുരുഷന്മാർക്കാണ് അവസരം.
Assam Rifles Recruitment 2026
Assam Rifles Recruitment 2026 354 Vacancies Apply from November 15.ai image
Edited By:
Updated on: 
2 min read

അസം റൈഫിൾസിൽ ടെക്നിക്കൽ, ട്രേഡ്സ്മാൻ വിഭാഗങ്ങളിലായി 354 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. 10,12,ഐടിഐ, ഡിപ്ലോമ, ബിരുദം തുടങ്ങിയ യോഗ്യതയുള്ളവർക്ക് ട്രേഡ് അനുസരിച്ച് അപേക്ഷിക്കാം. പുരുഷന്മാർക്കാണ് അവസരം. ഓൺലൈൻ അപേക്ഷാ നടപടികൾ നവംബർ 15 മുതൽ ഡിസംബർ 14 വരെ സമർപ്പിക്കാം.

Assam Rifles Recruitment 2026
വരുന്നു... 1,393 ഒഴിവുകൾ, ICAR-ൽ വമ്പൻ നിയമനം; അഗ്രികൾച്ചർ, IT, എഞ്ചിനീയറിങ് യോഗ്യത

ഒഴിവുകളുടെ വിശദാംശങ്ങൾ

  • വാറന്റ് ഓഫീസർ (സൈഫർ) – 124

  • റൈഫിൾമാൻ (ഇലക്ട്രിക്കൽ ഫിറ്റർ സിഗ്നൽ) – 32

  • റൈഫിൾമാൻ (ആർമറർ) – 29

  • റൈഫിൾമാൻ (മേസൺ) – 29

  • റൈഫിൾമാൻ (വെഹിക്കിൾ മെക്കാനിക്/ഫിറ്റർ) – 23

  • റൈഫിൾമാൻ (ഇലക്ട്രീഷ്യൻ മെക്കാനിക് വെഹിക്കിൾ) – 22

  • റൈഫിൾമാൻ (ലൈൻമാൻ ഫീൽഡ്) – 21

  • റൈഫിൾമാൻ (മെറ്റൽസ്മിത്ത്) – 19

Assam Rifles Recruitment 2026
ഡിപ്ലോമ യോഗ്യതയുണ്ടോ ? കേരള ഹൈക്കോടതിയിൽ സിസ്റ്റം അസിസ്റ്റന്റ് ആകാം; 90 ഒഴിവുകൾ
  • റൈഫിൾമാൻ സ്റ്റോർ കീപ്പർ ടെക്നിക്കൽ – 16

  • റൈഫിൾമാൻ (റിക്കവറി വെഹിക്കിൾ മെക്കാനിക്) – 13

  • റൈഫിൾമാൻ (എഞ്ചിനീയർ എക്യുപ്മെന്റ് മെക്കാനിക്) – 10

  • ഇൻസ്ട്രുമെന്റ് റിപ്പയറർ/മെക്കാനിക് – 6

  • അപ്ഹോൾസ്റ്റർ – 3

  • വെൽഡർ – 2

  • ഡ്രാഫ്റ്റ്സ്മാൻ – 2

  • ഓപ്പറേഷൻ തിയറ്റർ ടെക്നീഷ്യൻ – 1

  • ഫിസിയോതെറാപ്പിസ്റ്റ് – 2

Assam Rifles Recruitment 2026
ISRO-യിൽ 400 ഒഴിവുകൾ; +2 മുതൽ B E വരെ യോഗ്യത, ഫ്രഷേഴ്‌സിന് അവസരം...

യോഗ്യത

പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം എന്നിവ നേടിയവർക്ക് തസ്തികയുടെ അടിസ്ഥാനത്തിൽ അപേക്ഷിക്കാം. മേസൺ, ആർമറർ തസ്തികകൾക്ക് പത്താം ക്ലാസ് യോഗ്യത മതി.

സാങ്കേതിക തസ്തികകൾക്ക് ബന്ധപ്പെട്ട ട്രേഡിലുള്ള ഐടിഐ സർട്ടിഫിക്കറ്റോ ഡിപ്ലോമയോ ആവശ്യമാണ്.

വാറന്റ് ഓഫീസർ (സൈഫർ) തസ്തികയ്ക്ക് പ്ലസ് ടുവിനൊപ്പം ബന്ധപ്പെട്ട ഐടിഐ യോഗ്യതയോ ഇലക്ട്രോണിക്സ്/ഐടി ബിരുദമോ വേണം. സാധുവായ ഡൊമിസൈൽ അല്ലെങ്കിൽ പെർമനന്റ് റെസിഡൻഷ്യൽ സർട്ടിഫിക്കറ്റും നിർബന്ധമാണ്.

Assam Rifles Recruitment 2026
10, 12, ബിരുദം, നഴ്സിങ് യോഗ്യത; ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ വൻ അവസരം, മികച്ച ശമ്പളം

പ്രായപരിധി

തസ്തിക അനുസരിച്ച് 18 മുതൽ 23 വയസ് വരെയോ 18 മുതൽ 25 വയസ് വരെയോ ആണ് പ്രായപരിധി.

2026 ജൂലൈ 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് അഞ്ച് വർഷവും ഒബിസി വിഭാഗത്തിന് മൂന്ന് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

അപേക്ഷാ ഫീസ്

ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കും അർഹരായ വിമുക്തഭടന്മാർക്കും ഫീസ് ഇളവുണ്ട്.

Assam Rifles Recruitment 2026
റബ്ബർ പാർക്ക് ഇന്ത്യ: സിവിൽ എഞ്ചിനീയർമാർക്ക് അവസരം, ശമ്പളം 35,000 രൂപ

തിരഞ്ഞെടുപ്പ് നടപടികൾ

ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (PST), ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (PET), കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT), ട്രേഡ് സ്കിൽ ടെസ്റ്റ്, രേഖാപരിശോധന, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം സന്ദർശിക്കുക.

https://www.assamrifles.gov.in/ar-recruitment-pdf-viewer/8215

Assam Rifles Recruitment 2026
IOCL: 500 ഒഴിവുകൾ; പ്ലസ് ടു, ഡിപ്ലോമ യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം
Assam Rifles Recruitment 2026
ONGC: 3047 ഒഴിവുകൾ, പത്താം ക്ലാസ് മതി, ഓയിൽ & നാച്ചുറൽ ഗ്യാസ് കോർപ്പറേഷനിൽ വൻ അവസരം
Assam Rifles Recruitment 2026
ഇന്ത്യൻ ബാങ്കിൽ 1500 ഒഴിവുകൾ; ബിരുദം യോഗ്യത, കേരളത്തിലും അവസരം
Summary

Assam Rifles Recruitment 2026 354 Vacancies Apply from November 15.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER