10, 12, ബിരുദം, നഴ്സിങ് യോഗ്യത; ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ വൻ അവസരം, മികച്ച ശമ്പളം

പത്താം ക്ലാസ് മുതൽ ബിരുദം വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 27.
Goa Shipyard Limited career
Goa Shipyard Limited is recruiting to fill 91 vacancies across various positions.@IN_HQMNA
Edited By:
Updated on: 
2 min read

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (GSL) വിവിധ തസ്തികകളിലായി 91 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പത്താം ക്ലാസ് മുതൽ ബിരുദം വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 27.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

തസ്തിക& ഒഴിവുകൾ

  • അസിസ്റ്റന്റ് സൂപ്രണ്ട് (ഹിന്ദി ട്രാൻസ്ലേറ്റർ) – 1

  • ജൂനിയർ സൂപ്പർവൈസർ (സേഫ്റ്റി–ഇലക്ട്രിക്കൽ) – 1

  • ജൂനിയർ സൂപ്പർവൈസർ (സബ്‌സ്റ്റേഷൻ) – 3

  • ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ) – 15

  • ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ – മുംബൈ ഓഫീസ്) – 1

  • ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്) – 12

  • ടെക്നിക്കൽ അസിസ്റ്റന്റ് (ഷിപ്പ് ബിൽഡിങ്) – 10

  • ടെക്നിക്കൽ അസിസ്റ്റന്റ് (ഇൻസ്ട്രുമെന്റേഷൻ) – 2

  • ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ) – 2

Goa Shipyard Limited career
IOCL: 500 ഒഴിവുകൾ; പ്ലസ് ടു, ഡിപ്ലോമ യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം
  • നഴ്സ് (പുരുഷൻ) – 4

  • ഷിപ്പ്‌റൈറ്റ് ഫിറ്റർ – 4

  • വെൽഡർ – 7

  • ഇൻസ്ട്രുമെന്റ് മെക്കാനിക് – 4

  • ഡീസൽ മെക്കാനിക് – 1

  • ഖലാസി – 4

  • സേഫ്റ്റി സ്റ്റീവാർഡ് – 4

  • EOT ക്രെയിൻ ഓപ്പറേറ്റർ – 5

  • 3G വെൽഡർ (സെമി സ്കിൽഡ്) – 5

  • പെയിന്റർ (സെമി സ്കിൽഡ്) – 4

  • സ്റ്റീവാർഡ് കം കുക്ക് – 2

Goa Shipyard Limited career
പത്താം ക്ലാസ് മതി... ഇന്ത്യൻ റെയിൽവേയിൽ വീണ്ടും അവസരം; 2,861 ഒഴിവുകൾ

വിദ്യാഭ്യാസ യോഗ്യത

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക്: ഖലാസി, സേഫ്റ്റി സ്റ്റീവാർഡ്, EOT ക്രെയിൻ ഓപ്പറേറ്റർ, 3G വെൽഡർ, പെയിന്റർ തുടങ്ങിയ തസ്തികകളിലേക്ക് നിബന്ധനകൾ അനുസരിച്ച് അപേക്ഷിക്കാം. ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ, സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം എന്നിവ ചില തസ്തികകൾക്ക് നിർബന്ധമാണ്.

ഐടിഐ യോഗ്യതയുള്ളവർക്ക്: വെൽഡർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഡീസൽ മെക്കാനിക്, EOT ക്രെയിൻ ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിൽ അവസരമുണ്ട്.

Goa Shipyard Limited career
ഓഫീസ് അറ്റൻഡർ മുതൽ ലൈബ്രേറിയൻ വരെ; കൊച്ചിൻ ദേവസ്വം ബോർഡിൽ 22 ഒഴിവുകൾ

ഡിപ്ലോമക്കാർക്ക്: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഷിപ്പ് ബിൽഡിങ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ മൂന്ന് വർഷത്തെ ഫുൾടൈം ഡിപ്ലോമയുള്ളവർക്ക് ബന്ധപ്പെട്ട ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം.

നഴ്സ് തസ്തികയിലേക്ക് ബി.എസ്‌സി നഴ്സിങ് അല്ലെങ്കിൽ കുറഞ്ഞത് രണ്ട് വർഷത്തെ ഫുൾടൈം നഴ്സിങ് ആൻഡ് മിഡ്‌വൈഫറി ഡിപ്ലോമ വേണം.

ഹിന്ദി ട്രാൻസ്ലേറ്റർ തസ്തികയ്ക്ക് ബന്ധപ്പെട്ട ബിരുദവും ഹിന്ദി–ഇംഗ്ലീഷ് വിവർത്തന യോഗ്യതയും ആവശ്യമാണ്.

സ്റ്റീവാർഡ് കം കുക്ക് തസ്തികയ്ക്ക് പത്താം ക്ലാസ് യോഗ്യതയ്‌ക്കൊപ്പം പാചകത്തിലും കാറ്ററിങ് മാനേജ്‌മെന്റിലും കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം വേണം.

Goa Shipyard Limited career
പ്ലസ് 2 മതി, മുൻ പരിചയം വേണ്ട; ഇൻഡിഗോയിൽ ക്യാബിൻ ക്രൂ, കൊച്ചിയിൽ അഭിമുഖം 21ന്

എങ്ങനെ അപേക്ഷിക്കാം?

  1. ഗോവ ഷിപ്പ്‌യാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.goashipyard.in സന്ദർശിക്കുക.

  2. Notice Board വിഭാഗത്തിലെ Careers ലിങ്കിൽ പ്രവേശിച്ച് GSL Careers തിരഞ്ഞെടുക്കുക.

  3. Apply Online ക്ലിക്ക് ചെയ്ത് അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന തസ്തിക തിരഞ്ഞെടുക്കുക.

  4. യോഗ്യതയും നിബന്ധനകളും പരിശോധിച്ചശേഷം ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുക.

  5. ബാധകമായ അപേക്ഷാ ഫീസ് ഓൺലൈനായി അടച്ച് അപേക്ഷ സമർപ്പിക്കുക.

  6. ഓട്ടോ ജനറേറ്റ് ചെയ്യുന്ന അപേക്ഷാഫോമിന്റെയും ഫീസ് രസീതിന്റെയും പ്രിന്റ് സൂക്ഷിക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://goashipyard.in/storage/clients_logo/1793965321.pdf

Goa Shipyard Limited career
ഇന്ത്യൻ ബാങ്കിൽ 1500 ഒഴിവുകൾ; ബിരുദം യോഗ്യത, കേരളത്തിലും അവസരം
Goa Shipyard Limited career
നഴ്സുമാർക്ക് വൻ അവസരം... 1038 ഒഴിവുകൾ, 40,000 രൂപ ശമ്പളം; ഝാർഖണ്ഡ് സർക്കാരിന് കീഴിൽ ജോലി നേടാം
Summary

Goa Shipyard Limited is recruiting to fill 91 vacancies across various positions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER