ഓഫീസ് അറ്റൻഡർ മുതൽ ലൈബ്രേറിയൻ വരെ; കൊച്ചിൻ ദേവസ്വം ബോർഡിൽ 22 ഒഴിവുകൾ

ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 27 വരെ സമർപ്പിക്കാം.
Cochin Devaswom Board jobs
Applications invited for appointments in colleges under the Cochin Devaswom Board.ai image
Edited By:
Updated on: 
1 min read

കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള കോളജുകളിൽ നിയമനം നടത്താൻ അപേക്ഷ ക്ഷണിച്ചു. ഓഫീസ് അറ്റൻഡർ മുതൽ എൽ ഡി ക്ലർക്ക്,ലൈബ്രേറിയൻ തുടങ്ങിയ തസ്തികകളിൽ ആണ് ഒഴിവുകൾ. ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 27 വരെ സമർപ്പിക്കാം.

ഒഴിവുകൾ

1. എൽ ഡി ക്ലർക്ക്

  • ആകെ ഒഴിവുകൾ: 09

  • കോളജുകൾ: ശ്രീ കേരളവർമ്മ - 7, ശ്രീ വിവേകാനന്ദ - 2

  • യോഗ്യത: പത്താം ക്ലാസ്, ഹയർ KGTE ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ്,ലോവർ KGTE മലയാളം ടൈപ്പ്റൈറ്റിംഗ്, കംപ്യുട്ടർ വേഡ് പ്രൊസസിംഗ് എന്നി യോഗ്യതകൾ ആവശ്യമാണ്.

Cochin Devaswom Board jobs
പത്താം ക്ലാസ് മതി... ഇന്ത്യൻ റെയിൽവേയിൽ വീണ്ടും അവസരം; 2,861 ഒഴിവുകൾ

2. എൽ ഡി കംപ്യുട്ടർ അസിസ്റ്റന്റ്

  • ആകെ ഒഴിവുകൾ: 02

  • കോളജുകൾ: ശ്രീ കേരളവർമ്മ - 1, ശ്രീ വിവേകാനന്ദ - 1

  • യോഗ്യത: പത്താം ക്ലാസ്, ഹയർ KGTE ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ്, ലോവർ KGTE മലയാളം ടൈപ്പ്റൈറ്റിംഗ്, കംപ്യുട്ടർ വേഡ് പ്രൊസസിംഗ് എന്നീ യോഗ്യതകൾ ആവശ്യമാണ്.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

3. യു ജി സി ലൈബ്രേറിയൻ

  • ആകെ ഒഴിവുകൾ: 02

  • കോളജുകൾ: ശ്രീ കേരളവർമ്മ - 1, ശ്രീ വിവേകാനന്ദ - 1

  • യോഗ്യത: ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ മാസ്റ്റർ ബിരുദവും NET യോഗ്യതയോ Ph.D. യോഗ്യതയോ ആവശ്യമാണ്.

4. എൽ ഡി സ്റ്റോർ കീപ്പർ

  • ആകെ ഒഴിവുകൾ: 01

  • കോളജ്: ശ്രീ കേരളവർമ്മ - 1

  • യോഗ്യത: പത്താം ക്ലാസ് വിജയം.

Cochin Devaswom Board jobs
എത്തിപ്പോയി... റെയിൽവേ ഐസൊലേറ്റഡ് തസ്തികയിൽ 191 ഒഴിവുകൾ; വിജ്ഞാപനമിറങ്ങി, ഇപ്പോൾ അപേക്ഷിക്കാം

5. മെക്കാനിക്

  • ആകെ ഒഴിവുകൾ: 01

  • കോളജ്: ശ്രീ കേരളവർമ്മ - 1

  • യോഗ്യത: എട്ടാം ക്ലാസ് വിജയവും മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ITI അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയും ആവശ്യമാണ്.

6. ഓഫീസ് അറ്റൻഡന്റ്

  • ആകെ ഒഴിവുകൾ: 07

  • യോഗ്യത: ഏഴാം ക്ലാസ് വിജയം. സാധുവായ ഭിന്നശേഷി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

Cochin Devaswom Board jobs
വനിതാ അറ്റൻഡർ, ഫാർമസിസ്റ്റ് ഒഴിവുകൾ; ഹോമിയോ വകുപ്പിന് കീഴിൽ ജോലി നേടാം

പ്രധാന തീയതികളും അപേക്ഷാ രീതിയും

  • അവസാന തീയതി: പൂരിപ്പിച്ച അപേക്ഷകൾ 27/11/2026-ന് വൈകുന്നേരത്തിനകം ഓഫീസിൽ ലഭിക്കണം.

  • അപേക്ഷാ ഫീസ്: 1,000 രൂപ. തൃശൂരിൽ മാറാവുന്ന രീതിയിൽ "The Secretary, Cochin Devaswom Board" എന്ന പേരിൽ ഡിമാൻഡ് ഡ്രാഫ്റ്റ് (DD) എടുക്കണം. ഭിന്നശേഷി അപേക്ഷകർക്ക് ഫീസ് ഇല്ല.

  • അപേക്ഷിക്കേണ്ട വിധം: ഫോം പൂരിപ്പിച്ച്, ഡിഡിയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തപാൽ വഴി അയക്കണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.cochindevaswomboard.org/assets/uploads/notifications/d811a5ef3ae718990aa68abd91b4f9f6

Cochin Devaswom Board jobs
1260 ഒഴിവുകൾ... ഡൽഹി സർക്കാരിൽ ജോലി നേടാം; പത്താം ക്ലാസ് മതി
Summary

Applications invited for appointments in colleges under the Cochin Devaswom Board.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER