എത്തിപ്പോയി... റെയിൽവേ ഐസൊലേറ്റഡ് തസ്തികയിൽ 191 ഒഴിവുകൾ; വിജ്ഞാപനമിറങ്ങി, ഇപ്പോൾ അപേക്ഷിക്കാം

അസിസ്റ്റന്റ്, ജൂനിയർ ട്രാൻസ്ലേറ്റർ തുടങ്ങി നിരവധി ഒഴിവുകളാണ് ഉള്ളത്. പ്ലസ് 2 മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
RRB isolated categories recruitment 2026
The Railway Recruitment Board has invited applications for 191 vacancies in isolated categories.AI IMAGE
Edited By:
Updated on: 
2 min read

റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്(RRB) ഐസൊലേറ്റഡ് തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം (CEN 09/2026) പുറത്തിറക്കി. ആകെ 191 ഒഴിവുകൾ ആണുള്ളത്. ലാബ് അസിസ്റ്റന്റ്, ജൂനിയർ ട്രാൻസ്ലേറ്റർ തുടങ്ങി നിരവധി ഒഴിവുകളാണ് ഉള്ളത്. പ്ലസ് 2 മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 04.

RRB isolated categories recruitment 2026
വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വാങ്ങാൻ 30,000 രൂപ; പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

പ്രധാന ഒഴിവുകളും എണ്ണവും

  • ജൂനിയർ ട്രാൻസ്ലേറ്റർ (ഹിന്ദി) – 79

  • ലാബ് അസിസ്റ്റന്റ് ഗ്രേഡ് III – 36

  • സ്റ്റാഫ് ആൻഡ് വെൽഫെയർ ഇൻസ്പെക്ടർ – 27

  • പബ്ലിക് പ്രോസിക്യൂട്ടർ – 21

  • ചീഫ് ലോ അസിസ്റ്റന്റ് – 17

  • സീനിയർ പബ്ലിസിറ്റി ഇൻസ്പെക്ടർ – 8

  • സയന്റിഫിക് അസിസ്റ്റന്റ് (ട്രെയിനിങ്) – 3

RRB isolated categories recruitment 2026
പട്ടികജാതി വികസന വകുപ്പിൽ 1,216 ഒഴിവുകൾ; പ്ലസ് ടു മതി, സ്വന്തം ജില്ലയിൽ നിയമനം

1. ചീഫ് ലോ അസിസ്റ്റന്റ്

  • ഒഴിവുകൾ: 17

  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള നിയമബിരുദം (LLB).

  • പ്രവൃത്തിപരിചയം: അഭിഭാഷകനായി കുറഞ്ഞത് മൂന്ന് വർഷത്തെ പ്രാക്ടീസ് വേണം. പ്രായപരിധി: 18–40 വയസ്.

  • അടിസ്ഥാന ശമ്പളം: 44,900 രൂപ .

2. പബ്ലിക് പ്രോസിക്യൂട്ടർ

  • ഒഴിവുകൾ: 21

  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള നിയമബിരുദം (LLB).

  • പ്രവൃത്തിപരിചയം: അഭിഭാഷകനായി കുറഞ്ഞത് അഞ്ച് വർഷത്തെ പ്രാക്ടീസ് വേണം.

  • പ്രായപരിധി: 18–32 വയസ്.

  • അടിസ്ഥാന ശമ്പളം: 44,900 രൂപ പ്രതിമാസം.

RRB isolated categories recruitment 2026
RRB: വിജ്ഞാപനമെത്തി... 1250 സ്റ്റേഷൻ മാസ്റ്റർ ഒഴിവുകൾ; എങ്ങനെ അപേക്ഷിക്കാം?

3. സീനിയർ പബ്ലിസിറ്റി ഇൻസ്പെക്ടർ

  • ഒഴിവുകൾ: 8

  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും പബ്ലിക് റിലേഷൻസ്, പരസ്യം, ജേണലിസം അല്ലെങ്കിൽ മാസ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ അംഗീകൃത ഡിപ്ലോമയും വേണം.

  • പ്രവൃത്തിപരിചയം: ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം; നിർബന്ധമല്ല.

  • പ്രായപരിധി: 18–33 വയസ്.

  • അടിസ്ഥാന ശമ്പളം: 35,400 രൂപ പ്രതിമാസം

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

RRB isolated categories recruitment 2026
മലയാളം മിഷനിൽ ജോലി നേടാം: സ്വീപ്പർ, ഡ്രൈവർ, ഓഫീസ് സ്റ്റാഫ് ഒഴിവുകൾ; അഭിമുഖം 12ന്...

4. ജൂനിയർ ട്രാൻസ്ലേറ്റർ (ഹിന്ദി)

വിദ്യാഭ്യാസ യോഗ്യത: വിജ്ഞാപനത്തിൽ നിർദേശിച്ച ഹിന്ദി, ഇംഗ്ലീഷ് ഭാഷാ യോഗ്യതകളോടുകൂടിയ ബിരുദാനന്തര ബിരുദം വേണം.

അധിക യോഗ്യത: ഹിന്ദിയിൽനിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും വിവർത്തനം ചെയ്യുന്നതിനുള്ള അംഗീകൃത ഡിപ്ലോമയോ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ സർക്കാർ ഓഫീസുകളിൽ രണ്ട് വർഷത്തെ വിവർത്തന പ്രവൃത്തിപരിചയമോ വേണം.

പ്രായപരിധി: 18–33 വയസ്.

അടിസ്ഥാന ശമ്പളം: 35,400 രൂപ പ്രതിമാസം.

RRB isolated categories recruitment 2026
പ്ലസ് 2 മതി, മുൻ പരിചയം വേണ്ട; ഇൻഡിഗോയിൽ ക്യാബിൻ ക്രൂ, കൊച്ചിയിൽ അഭിമുഖം 21ന്

5. സ്റ്റാഫ് ആൻഡ് വെൽഫെയർ ഇൻസ്പെക്ടർ

ഒഴിവുകൾ: 27

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദത്തോടൊപ്പം ലേബർ വെൽഫെയർ, ലേബർ ലോ, പേഴ്സണൽ മാനേജ്മെന്റ് അല്ലെങ്കിൽ ഹ്യൂമൻ റിസോഴ്‌സ് മാനേജ്മെന്റ് എന്നിവയിൽ വിജ്ഞാപനത്തിൽ നിർദേശിച്ച യോഗ്യതകളിലൊന്ന് വേണം.

പ്രായപരിധി: 18–33 വയസ്.

അടിസ്ഥാന ശമ്പളം: 35,400 രൂപ പ്രതിമാസം.

RRB isolated categories recruitment 2026
ഗുരുവായൂർ ദേവസ്വത്തിൽ 16 ഒഴിവുകൾ: അഭിമുഖത്തിലൂടെ നിയമനം; ലൈൻമാൻ, ഫോട്ടോഗ്രാഫർ, അഡ്മിനിസ്ട്രേറ്റർ....

6. സയന്റിഫിക് അസിസ്റ്റന്റ് (ട്രെയിനിങ്)

ഒഴിവുകൾ: 3

വിദ്യാഭ്യാസ യോഗ്യത: സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും കുറഞ്ഞത് 50 ശതമാനം മാർക്കും വേണം.

അധിക യോഗ്യത: ഇൻഡസ്ട്രിയൽ, ഓർഗനൈസേഷണൽ അല്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജിയിലെ സ്പെഷ്യലൈസേഷൻ, കൗൺസലിങ് പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം.

പ്രായപരിധി: 18–35 വയസ്.

അടിസ്ഥാന ശമ്പളം: 35,400 രൂപ പ്രതിമാസം.

RRB isolated categories recruitment 2026
പുരാവസ്തു വകുപ്പിന്റെ കീഴിൽ നിയമനം നേടാം; ഓഫീസ് അറ്റൻഡന്റ് മുതൽ നൈറ്റ് വാച്ചർ വരെ, അഭിമുഖം ഒക്ടോബർ 28ന്

7. ലാബ് അസിസ്റ്റന്റ് ഗ്രേഡ് III

ഒഴിവുകൾ: 36

വിദ്യാഭ്യാസ യോഗ്യത: ഫിസിക്സും കെമിസ്ട്രിയും വിഷയങ്ങളായി പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.

പ്രായപരിധി: 18–30 വയസ്.

അടിസ്ഥാന ശമ്പളം: 19,900 രൂപ പ്രതിമാസം.

അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം സന്ദർശിക്കുക.

https://www.rrbapply.gov.in/assets/forms/CEN_09_2026_IsolatedCategory.pdf

RRB isolated categories recruitment 2026
കിറ്റ്സിൽ ടൂറിസ്റ്റ് ഗൈഡ് പരിശീലനം: 168 ഒഴിവുകൾ; എസ്.എസ്.എൽ.സി, ബിരുദധാരികൾക്ക് അവസരം
RRB isolated categories recruitment 2026
ഡിഗ്രി മതി, 327 ഒഴിവുകൾ; വെയർഹൗസിങ് കോർപ്പറേഷനിൽ ജോലി നേടാം
Summary

The Railway Recruitment Board has invited applications for 191 vacancies in isolated categories.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER