

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് (ICAR) കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലും കൃഷി വിജ്ഞാന കേന്ദ്രങ്ങളിലും (KVK) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 1,393 ഒഴിവുകളാണ് ഉള്ളത്. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
അഗ്രികൾച്ചർ, അനിമൽ സയൻസ്, ഫിഷറീസ് സയൻസ്, എഞ്ചിനീയറിങ്, ലൈബ്രറി സയൻസ്, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ മേഖലകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓൺലൈൻ വഴി അപേക്ഷകൾ നവംബർ 18 മുതൽ ഡിസംബർ 17 വരെ സമർപ്പിക്കാം.
1. ടെക്നിക്കൽ അസിസ്റ്റന്റ് (T-3) ഒഴിവുകൾ
ഫീൽഡ് ഫാം ടെക്നീഷ്യൻ (അഗ്രികൾച്ചർ): 476
ലബോറട്ടറി ടെക്നീഷ്യൻ (അഗ്രികൾച്ചർ): 223
ഫീൽഡ് ഫാം ടെക്നീഷ്യൻ (അനിമൽ സയൻസ്): 50
ലബോറട്ടറി ടെക്നീഷ്യൻ (അനിമൽ സയൻസ്): 65
ഫീൽഡ് ഫാം ടെക്നീഷ്യൻ (ഫിഷറീസ് സയൻസ്): 57
ലബോറട്ടറി ടെക്നീഷ്യൻ (ഫിഷറീസ് സയൻസ്): 33
ഫീൽഡ് ഫാം ടെക്നീഷ്യൻ (ഹോം സയൻസ് / കമ്മ്യൂണിറ്റി സയൻസ്): 2
ലബോറട്ടറി ടെക്നീഷ്യൻ (ഹോം സയൻസ് / കമ്മ്യൂണിറ്റി സയൻസ്): 3
വർക്ക്‌ഷോപ്പ് സ്റ്റാഫ് (സിവിൽ എഞ്ചിനീയറിങ്): 51
വർക്ക്‌ഷോപ്പ് സ്റ്റാഫ് (അഗ്രികൾച്ചറൽ എൻജിനീയറിങ്): 42
വർക്ക്‌ഷോപ്പ് സ്റ്റാഫ് (ഇലക്ട്രിക്കൽ എഞ്ചിനീയറിങ്): 35
വർക്ക്‌ഷോപ്പ് സ്റ്റാഫ് (ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ്): 25
ലൈബ്രറി / ഇൻഫർമേഷൻ സയൻസ് / ഡോക്യുമെന്റേഷൻ സ്റ്റാഫ്: 59
ഇൻഫർമേഷൻ ടെക്നോളജി (IT): 133
2. ടെക്നിക്കൽ അസിസ്റ്റന്റ് (T-3) ഒഴിവുകൾ
ഫീൽഡ് ഫാം ടെക്നീഷ്യൻ (അഗ്രികൾച്ചർ): 47
ലബോറട്ടറി ടെക്നീഷ്യൻ (അഗ്രികൾച്ചർ): 26
ഫീൽഡ് ഫാം ടെക്നീഷ്യൻ (അനിമൽ സയൻസ്): 1
ലബോറട്ടറി ടെക്നീഷ്യൻ ( അനിമൽ സയൻസ്): 8
ഫീൽഡ് ഫാം ടെക്നീഷ്യൻ (ഹോം സയൻസ് / കമ്മ്യൂണിറ്റി സയൻസ്): 1
ലബോറട്ടറി ടെക്നീഷ്യൻ (ഹോം സയൻസ് / കമ്മ്യൂണിറ്റി സയൻസ്): 1
ലബോറട്ടറി ടെക്നീഷ്യൻ (ഫിഷറീസ് സയൻസ്): 7
ഇൻഫർമേഷൻ ടെക്നോളജി (IT): 48
അഗ്രികൾച്ചർ: അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, അഗ്രികൾച്ചറൽ എഞ്ചിനീയറിങ് തുടങ്ങിയ വിജ്ഞാപനത്തിൽ നിർദേശിച്ച വിഷയങ്ങളിൽ ബിരുദം.
അനിമൽ സയൻസ്: വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറിയിൽ ബിരുദം (B.V.Sc. & A.H.).
ഫിഷറീസ് സയൻസ്: ഫിഷറീസ് സയൻസിൽ ബിരുദം (B.F.Sc.).
സിവിൽ എൻജിനീയറിങ്: ബി.ഇ./ബി.ടെക് അല്ലെങ്കിൽ മൂന്ന് വർഷത്തെ സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ.
ഇലക്ട്രിക്കൽ എഞ്ചിനീയറിങ്: ബി.ഇ./ബി.ടെക് അല്ലെങ്കിൽ മൂന്ന് വർഷത്തെ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ.
ലൈബ്രറി സയൻസ്: ലൈബ്രറി സയൻസ് അല്ലെങ്കിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദം.
ഇൻഫർമേഷൻ ടെക്നോളജി: കംപ്യുട്ടർ ആപ്ലിക്കേഷൻസ്, കംപ്യുട്ടർ സയൻസ്, ഐ.ടി. എന്നിവയിൽ ബിരുദം അല്ലെങ്കിൽ വിജ്ഞാപനത്തിൽ അംഗീകരിച്ച എഞ്ചിനീയറിങ് ബിരുദം.
അപേക്ഷകന്റെ പ്രായം 21 മുതൽ 30 വയസ്സ് (2026 ഡിസംബർ 17 അടിസ്ഥാനമാക്കി) വരെയാണ്.ർക്കാർ ചട്ടങ്ങൾ പ്രകാരം അർഹരായ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.
ഏഴാം ശമ്പള കമ്മിഷന്റെ പേ മാട്രിക്സ് അനുസരിച്ചാണ് ശമ്പളം.
ടെക്നിക്കൽ അസിസ്റ്റന്റ് (T-3): 29,200–92,300 രൂപ.
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (T-4): 35,400–1,12,40 രൂപ.
പ്രിലിമിനറി കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ (CBT), മെയിൻസ് കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ, രേഖാപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അഭിമുഖമില്ല. പ്രിലിമിനറി പരീക്ഷ 2027 ഫെബ്രുവരിയിൽ നടത്താനാണ് താൽക്കാലികമായി നിശ്ചയിച്ചിരിക്കുന്നത്.
യോഗ്യതയുള്ളവർക്ക് അഗ്രികൾച്ചറൽ സയന്റിസ്റ്റ്സ് റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.asrb.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://asrb.gov.in/UserDocs6dc859e6-6651-4187-b328-648e46bb5986_Notification%20of%20.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates