C-MET: തൃശൂരിൽ നിരവധി ഒഴിവുകൾ; ബിരുദം, ഡിപ്ലോമ യോഗ്യത, അഭിമുഖം 20,23 തീയതികളിൽ

പ്രോജക്ട് അസോസിയേറ്റ്-I, പ്രോജക്ട് അസിസ്റ്റന്റ്-I എന്നീ തസ്തികകളിലായി ആകെ അഞ്ച് ഒഴിവുകളാണുള്ളത്.
C-MET Thrissur Recruitment 2026
C-MET Thrissur Recruitment 2026 Five Vacancies for Project Associate and Project Assistant Posts.ai image
Edited By:
Updated on: 
1 min read

കേന്ദ്ര സർക്കാരിന് കീഴിലുള്ള സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി (C-MET), തൃശൂരിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് അസോസിയേറ്റ്-I, പ്രോജക്ട് അസിസ്റ്റന്റ്-I എന്നീ തസ്തികകളിലായി ആകെ അഞ്ച് ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം.

C-MET Thrissur Recruitment 2026
10, 12, ബിരുദം, നഴ്സിങ് യോഗ്യത; ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ വൻ അവസരം, മികച്ച ശമ്പളം

ഒഴിവുകളും യോഗ്യതയും

1. പ്രോജക്ട് അസോസിയേറ്റ്-I

  • ഒഴിവുകൾ: 3

  • യോഗ്യത: ഫിസിക്സ്, മെറ്റീരിയൽസ് സയൻസ് അല്ലെങ്കിൽ നാനോസയൻസ് വിഷയങ്ങളിൽ ഒന്നാം ക്ലാസ് അല്ലെങ്കിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദ യോഗ്യത.

  • പ്രായപരിധി: 2026 ഒക്ടോബർ 31ന് ജനറൽ വിഭാഗത്തിന് 28 വയസ്സ്, എസ്‌സി/എസ്ടി വിഭാഗങ്ങൾക്ക് 33 വയസ്സ്, ഒബിസി (നോൺ-ക്രീമി ലെയർ) വിഭാഗത്തിന് 31 വയസ്സ്

  • ശമ്പളം: പ്രതിമാസം 30,000 രൂപയും എച്ച്ആർഎയും

  • അഭിമുഖ തീയതി: 2026 നവംബർ 20

C-MET Thrissur Recruitment 2026
റബ്ബർ പാർക്ക് ഇന്ത്യ: സിവിൽ എഞ്ചിനീയർമാർക്ക് അവസരം, ശമ്പളം 35,000 രൂപ

2. പ്രോജക്ട് അസിസ്റ്റന്റ്-I

  • ഒഴിവുകൾ: 2

  • യോഗ്യത: ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ, ഒന്നാം ക്ലാസ് അല്ലെങ്കിൽ കുറഞ്ഞത് 60 ശതമാനം മാർക്ക്

  • പ്രായപരിധി: 2026 ഒക്ടോബർ 31ന് ജനറൽ വിഭാഗത്തിന് 28 വയസ്സ്, എസ്‌സി/എസ്ടി വിഭാഗങ്ങൾക്ക് 33 വയസ്സ്, ഒബിസി (നോൺ-ക്രീമി ലെയർ) വിഭാഗത്തിന് 31 വയസ്സ്

  • ശമ്പളം: പ്രതിമാസം 18,000 രൂപയും എച്ച്ആർഎയും. ശമ്പളം പരിഷ്കരിക്കാൻ സാധ്യതയുണ്ട്.

  • അഭിമുഖ തീയതി: 2026 നവംബർ 23

C-MET Thrissur Recruitment 2026
കേരള ഭാഗ്യക്കുറി വകുപ്പിൽ ജൂനിയർ പ്രോഗ്രാമർ ഒഴിവുകൾ; ഫ്രഷേഴ്സിനും അവസരം...

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

രണ്ട് തസ്തികകളും താൽക്കാലികവും പ്രോജക്ട് അടിസ്ഥാനത്തിലുള്ളതുമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർ സർക്കാർ സിവിൽ സർജൻ റാങ്കിൽ താഴെയല്ലാത്ത ഡോക്ടറിൽ നിന്നുള്ള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും രണ്ട് ഗസറ്റഡ് ഓഫീസർമാരിൽ നിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റുകളും ഹാജരാക്കണം.

അഭിമുഖം നടക്കുന്ന സ്ഥലം : സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി (C-MET), അതാനി പി.ഒ., എം.ജി. കാവ്, തൃശൂർ, കേരളം – 680581.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cmet.gov.in/sites/default/files/jobs/walk-in-interview-advt10112026.pdf

C-MET Thrissur Recruitment 2026
IOCL: 500 ഒഴിവുകൾ; പ്ലസ് ടു, ഡിപ്ലോമ യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം
C-MET Thrissur Recruitment 2026
1260 ഒഴിവുകൾ... ഡൽഹി സർക്കാരിൽ ജോലി നേടാം; പത്താം ക്ലാസ് മതി
Summary

C-MET Thrissur Recruitment 2026 Five Vacancies for Project Associate and Project Assistant Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER