റബ്ബർ പാർക്ക് ഇന്ത്യ: സിവിൽ എഞ്ചിനീയർമാർക്ക് അവസരം, ശമ്പളം 35,000 രൂപ

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ആവശ്യമെങ്കിൽ എഴുത്തുപരീക്ഷയും നടത്താം
Project Engineer (Civil)
Applications are invited for the post of Project Engineer (Civil) at Rubber Park India Private Limited.ai image
Edited By:
Updated on: 
1 min read

റബ്ബർ പാർക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ പ്രോജക്ട് എഞ്ചിനീയർ (സിവിൽ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. സിവിൽ എഞ്ചിനീയറിങ്ങിൽ ബി.ടെക്/ബി.ഇ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (CMD) ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

യോഗ്യത

  • അംഗീകൃത സർവകലാശാലയിൽനിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ഒന്നാം ക്ലാസ് ബി.ടെക്/ബി.ഇ ബിരുദമോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.

  • സിവിൽ നിർമാണ പ്രവർത്തനങ്ങൾ, എസ്റ്റിമേറ്റ് തയ്യാറാക്കൽ, പ്രവൃത്തികളുടെ അളവെടുപ്പ്, രേഖപ്പെടുത്തൽ എന്നിവയിൽ യോഗ്യത നേടിയശേഷം കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

  • സമാനമായ വ്യവസായ പാർക്കുകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

Project Engineer (Civil)
നഴ്സുമാർക്ക് വൻ അവസരം... 1038 ഒഴിവുകൾ, 40,000 രൂപ ശമ്പളം; ഝാർഖണ്ഡ് സർക്കാരിന് കീഴിൽ ജോലി നേടാം

പ്രായപരിധി

2026 നവംബർ ഒന്നിന് 40 വയസ്സ് കവിയരുത്.

നിയമന കാലാവധി

ആദ്യഘട്ടത്തിൽ 179 ദിവസത്തേക്കാണ് കരാർ നിയമനം. ഉദ്യോഗാർഥിയുടെ പ്രവർത്തനമികവ് വിലയിരുത്തി കരാർ കാലാവധി നീട്ടിനൽകും.

Project Engineer (Civil)
IOCL: 500 ഒഴിവുകൾ; പ്ലസ് ടു, ഡിപ്ലോമ യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ആവശ്യമെങ്കിൽ എഴുത്തുപരീക്ഷയും നടത്താം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.cmd.kerala.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 22.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cmd.kerala.gov.in/wp-content/uploads/2026/11/8-11-2026-RPIPL-NOTIFICATION.pdf

Project Engineer (Civil)
അറിഞ്ഞില്ലേ?... നഴ്സുമാർക്ക് UAE- യിൽ സൗജന്യ നിയമനം; 50 ഒഴിവുകൾ, അഭിമുഖം ഓൺലൈൻ വഴി
Project Engineer (Civil)
വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വാങ്ങാൻ 30,000 രൂപ; പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
Project Engineer (Civil)
കിറ്റ്സിൽ ടൂറിസ്റ്റ് ഗൈഡ് പരിശീലനം: 168 ഒഴിവുകൾ; എസ്.എസ്.എൽ.സി, ബിരുദധാരികൾക്ക് അവസരം
Summary

Applications are invited for the post of Project Engineer (Civil) at Rubber Park India Private Limited.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER