അധ്യാപകർക്ക് മികച്ച അവസരം.... ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ 303 ഒഴിവുകൾ

പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലായി ആകെ 303 ഒഴിവുകളാണുള്ളത്.
DTU Professor Vacancies
DTU Announces 303 Professor and Assistant Professor Vacancies.ai image
Edited By:
Updated on: 
1 min read

ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ (DTU) അധ്യാപക തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലായി ആകെ 303 ഒഴിവുകളാണുള്ളത്. നിയമനം. യോഗ്യരായവർക്ക് ഓൺലൈനായി അപേക്ഷികൾ ഡിസംബർ 7 വരെ സമർപ്പിക്കാം.

DTU Professor Vacancies
വരുന്നു... 1,393 ഒഴിവുകൾ, ICAR-ൽ വമ്പൻ നിയമനം; അഗ്രികൾച്ചർ, IT, എഞ്ചിനീയറിങ് യോഗ്യത

ഒഴിവുകളുടെ വിശദാംശങ്ങൾ

കംപ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിങ്, സിവിൽ എഞ്ചിനീയറിങ്, മാത്തമാറ്റിക്സ്, ഫിസിക്സ്, ഇലക്ട്രിക്കൽ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്, മാനേജ്മെന്റ്, ഇക്കണോമിക്സ്, ബയോടെക്നോളജി, ഡിസൈൻ തുടങ്ങിയ മേഖലകളിലാണ് ഒഴിവുകൾ.

DTU Professor Vacancies
ഡിപ്ലോമ യോഗ്യതയുണ്ടോ ? കേരള ഹൈക്കോടതിയിൽ സിസ്റ്റം അസിസ്റ്റന്റ് ആകാം; 90 ഒഴിവുകൾ

യോഗ്യത

  • തസ്തികയ്ക്കും വിഷയത്തിനും അനുസരിച്ച് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ഗവേഷണ യോഗ്യത എന്നിവയിൽ വ്യത്യാസമുണ്ടാകും.

  • അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ആവശ്യമായ ബിരുദാനന്തര യോഗ്യതയും വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള മറ്റ് യോഗ്യതകളും വേണം.

DTU Professor Vacancies
അസം റൈഫിൾസിൽ 354 ഒഴിവുകൾ: ടെക്നിക്കൽ, ട്രേഡ്സ്മാൻ തസ്തിക; പത്താം ക്ലാസ് മുതൽ യോഗ്യത
  • പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട വിഷയത്തിനുള്ള സർവകലാശാലയുടെ റിക്രൂട്ട്മെന്റ് ചട്ടങ്ങൾ പരിശോധിക്കണം.

  • പ്രൊഫസർ തസ്തികയ്ക്ക് കുറഞ്ഞത് 120 ഗവേഷണ സ്കോറും അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് 75 ഗവേഷണ സ്കോറും ആവശ്യമാണ്.

  • ഉയർന്ന പ്രായപരിധി വിജ്ഞാപനത്തിൽ നിശ്ചയിച്ചിട്ടില്ല.

DTU Professor Vacancies
അസം റൈഫിൾസിൽ 354 ഒഴിവുകൾ: ടെക്നിക്കൽ, ട്രേഡ്സ്മാൻ തസ്തിക; പത്താം ക്ലാസ് മുതൽ യോഗ്യത

അപേക്ഷാ തീയതികൾ

ഓൺലൈൻ വഴി ഡിസംബർ 7 വൈകിട്ട് 5 മണിവരെയാണ് അപേക്ഷിക്കാനുള്ള സമയം. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ഡിസംബർ 21 വൈകിട്ട് 5 മണിക്ക് മുമ്പ് സർവകലാശാലയിലെ റിക്രൂട്ട്മെന്റ് സെല്ലിൽ എത്തിക്കണം.

DTU Professor Vacancies
ISRO-യിൽ 400 ഒഴിവുകൾ; +2 മുതൽ B E വരെ യോഗ്യത, ഫ്രഷേഴ്‌സിന് അവസരം...

എങ്ങനെ അപേക്ഷിക്കാം?

ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.dtu.ac.in സന്ദർശിച്ച് ബന്ധപ്പെട്ട വിജ്ഞാപനങ്ങൾ പരിശോധിക്കാം. വിജ്ഞാപനം നമ്പർ 04/2026 അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും 05/2026 പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനുമാണ്.

DTU Professor Vacancies
പത്താം ക്ലാസ് മതി... ഇന്ത്യൻ റെയിൽവേയിൽ വീണ്ടും അവസരം; 2,861 ഒഴിവുകൾ
DTU Professor Vacancies
ഏഴാം ക്ലാസ് മതി..... അസിസ്റ്റന്റ് മുതൽ ഓഫീസ് അറ്റൻഡന്റ് വരെ; സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ അവസരം
DTU Professor Vacancies
10, 12, ബിരുദം, നഴ്സിങ് യോഗ്യത; ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ വൻ അവസരം, മികച്ച ശമ്പളം
Summary

DTU Announces 303 Professor and Assistant Professor Vacancies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER