

കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിക്ക് (KSMHA) കീഴിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലായി ആകെ 8 ഒഴിവുകളാണുള്ളത്. ഏഴാം ക്ലാസ്, എസ്.എസ്.എൽ.സി, ബിരുദം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 നവംബർ 26.
1. അസിസ്റ്റന്റ്
ഒഴിവുകൾ: 2
ജോലി കേന്ദ്രങ്ങൾ: തിരുവനന്തപുരം (1), കോട്ടയം (1)
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും.
പ്രായപരിധി: 2026 ജനുവരി 1ന് 45 വയസ്സ് കവിയരുത്.
പ്രതിമാസ ശമ്പളം: 34,180 രൂപ.
2. സ്റ്റെനോ ടൈപ്പിസ്റ്റ്
ഒഴിവുകൾ: 3
ജോലി കേന്ദ്രങ്ങൾ: തിരുവനന്തപുരം (1), കോട്ടയം (1), കോഴിക്കോട് (1)
യോഗ്യത: എസ്.എസ്.എൽ.സി പാസായിരിക്കണം. ഇംഗ്ലീഷ്, മലയാളം ലോവർ ഗ്രേഡ് ടൈപ്പ് റൈറ്റിങ് യോഗ്യതയും കമ്പ്യൂട്ടർ വേഡ് പ്രോസസിങ് പരിജ്ഞാനവും വേണം. ഇംഗ്ലീഷ്, മലയാളം ലോവർ ഗ്രേഡ് ഷോർട്ട്ഹാൻഡ് യോഗ്യതയും ആവശ്യമാണ്.
പ്രായപരിധി: 2026 ജനുവരി 1ന് 45 വയസ്സ് കവിയരുത്. വിരമിച്ച സംസ്ഥാന/കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പരമാവധി 62 വയസ്സ് വരെ അപേക്ഷിക്കാം.
പ്രതിമാസ ശമ്പളം: 24,590 രൂപ.
3. ഓഫീസ് അറ്റൻഡന്റ്
ഒഴിവുകൾ: 4
ജോലി കേന്ദ്രങ്ങൾ: തിരുവനന്തപുരം (1), കോട്ടയം (1), തൃശൂർ (1), കോഴിക്കോട് (1)
യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം.
പ്രായപരിധി: 2026 ജനുവരി 1ന് 45 വയസ്സ് കവിയരുത്.
പ്രതിമാസ ശമ്പളം: 20,280 രൂപ.
കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.ksmha.org/ ൽ ലഭ്യമായ നിശ്ചിത അപേക്ഷാഫോം പൂരിപ്പിക്കണം. അപേക്ഷയോടൊപ്പം പുതുക്കിയ ബയോഡാറ്റ (CV), കഴിഞ്ഞ ആറുമാസത്തിനുള്ളിൽ എടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ സമർപ്പിക്കണം.
അപേക്ഷ കൈമാറിയോ തപാൽ വഴിയോ ബന്ധപ്പെട്ട മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിലേക്ക് അയയ്ക്കാം. അപേക്ഷിക്കുന്ന തസ്തികയും തിരഞ്ഞെടുക്കുന്ന കേന്ദ്രവും കവറിലും അപേക്ഷയിലും വ്യക്തമായി രേഖപ്പെടുത്തണം.
തിരുവനന്തപുരം
സൂപ്രണ്ട്, മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ്, സ്റ്റേറ്റ് ന്യൂട്രീഷൻ ബ്യൂറോ ബിൽഡിങ്, ജില്ലാ മെഡിക്കൽ ഓഫീസ് ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം – 695035.
ഫോൺ: 0471-2570577
കോട്ടയം
സൂപ്രണ്ട്, മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ്, മെഡിക്കൽ കോളേജ് കോട്ടയം ക്യാമ്പസ്, ഗാന്ധിനഗർ, കോട്ടയം – 686008.
ഫോൺ: 0481-2925660
തൃശൂർ
സൂപ്രണ്ട്, മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ്, ഗവൺമെന്റ് മെന്റൽ ഹെൽത്ത് സെന്റർ ക്യാമ്പസ്, വോങ്ങിനിശ്ശേരി, അരനാട്ടുകര, തൃശൂർ – 680004.
ഫോൺ: 0487-2992666
കോഴിക്കോട്
സൂപ്രണ്ട്, മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ്, ഗവൺമെന്റ് മെന്റൽ ഹെൽത്ത് സെന്റർ ക്യാമ്പസ്, കുതിരവട്ടം റോഡ്, കോഴിക്കോട് – 673016.
ഫോൺ: 0495-2923645
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates