UGC NET December 2025 Registration Begins know the important dates ഫയല്‍
Career

UGC NET December 2025: രജിസ്ട്രേഷൻ ആരംഭിച്ചു, നവംബർ ഏഴ് വരെ അപേക്ഷിക്കാം; പ്രധാന തീയതികൾ, പരീക്ഷാഫീസ് വിശദാംശങ്ങൾ അറിയാം

അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള യോഗ്യതയ്ക്കും ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) അല്ലെങ്കിൽ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനും വേണ്ടിയാണ് യുജിസി നെറ്റ് പരീക്ഷ നടത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) നടത്തുന്ന യുജിസി നെറ്റ് (UGC NET December 2025) ഡിസംബർ 2025 പരീക്ഷയ്ക്കുള്ള അപേക്ഷാ സ്വീകരിച്ചു തുടങ്ങി. ഇതിനായുള്ള ഓൺലൈൻ വിൻഡോ തുറന്നു. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ പരീക്ഷാർത്ഥികൾക്ക് ugcnet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം.

അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള യോഗ്യതയ്ക്കും ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) അല്ലെങ്കിൽ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനും വേണ്ടിയാണ് യുജിസി നെറ്റ് പരീക്ഷ നടത്തുന്നത്.

ഇന്ത്യയിലെ ഒന്നിലധികം കേന്ദ്രങ്ങളിലായി 85 വിഷയങ്ങൾക്കായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) രീതിയിലായിരിക്കും പരീക്ഷ നടത്തുകയെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

യുജിസി നെറ്റ് ഡിസംബർ 2025 (UGC NET December 2025): പ്രധാന തീയതികൾ

* ഓൺലൈൻ അപേക്ഷാ ഫോം സമർപ്പിക്കൽ - ഒക്ടോബർ ഏഴ് മുതൽ നവംബർ ഏഴ് വരെ (രാത്രി 11:50 വരെ)

* ഫീസ് അടയ്ക്കാനുള്ള അവസാന തീയതി - നവംബർ ഏഴ് (രാത്രി 11:50 വരെ)

*അപേക്ഷയിൽ സംഭവിച്ച പിശകകുകൾ തിരുത്താനുള്ള സമയപരിധി - നവംബർ 10 മുതൽ നവംബർ 12 വരെ (രാത്രി 11:50 വരെ)

പരീക്ഷയെഴുതാനുള്ള സ്ഥലം സംബന്ധിച്ച വിശദാംശങ്ങൾ, അഡ്മിറ്റ് കാർഡ് റിലീസ് തീയതി, വിശദമായ പരീക്ഷാ ഷെഡ്യൂൾ എന്നിവ എൻ‌ടി‌എ പിന്നീട് അവരുടെ വെബ്‌സൈറ്റിൽ പ്രഖ്യാപിക്കും.

യുജിസി നെറ്റ് ഡിസംബർ 2025: അപേക്ഷാ ഫീസ്

*ജനറൽ (സംവരണേതര വിഭാഗം): 1,150 രൂപ

*ജനറൽ-ഇഡബ്ല്യുഎസ് / ഒബിസി-എൻസിഎൽ: 600 രൂപ

*എസ്‌സി / എസ്ടി / പിഡബ്ല്യുഡി / തേഡ് ജെൻഡർ: 325 രൂപ

എങ്ങനെ ഫീസ് അടയ്ക്കാം

അപേക്ഷകർക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് അല്ലെങ്കിൽ യുപിഐ മോഡ് വഴി അപേക്ഷാ ഫീസ് അടയ്ക്കാം.

യുജിസി നെറ്റ് ഡിസംബർ 2025: ഓൺലൈനായി അപേക്ഷിക്കേണ്ട ക്രമവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

NTA UGC NET യുടെ ഔദ്യോഗിക വെബ്സൈറ്റ് ugcnet.nta.nic.in.സന്ദർശിക്കുക

*ഹോംപേജിൽ, "UGC NET ഡിസംബർ 2025 രജിസ്ട്രേഷൻ" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

*അടിസ്ഥാന വിവരങ്ങൾ നൽകി പാസ്‌വേഡ് സൃഷ്ടിച്ച് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുക.

*ആവശ്യമായ എല്ലാ അക്കാദമിക്, വ്യക്തിഗത വിവരങ്ങളും നൽകി അപേക്ഷാ ഫോം പൂരിപ്പിക്കുക.

*സ്കാൻ ചെയ്ത ഫോട്ടോയും ഒപ്പും ഉൾപ്പെടെ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.

*ലഭ്യമായ ഓൺലൈൻ പേയ്‌മെന്റ് ഓപ്ഷനുകൾ ഉപയോഗിച്ച് പരീക്ഷാ ഫീസ് അടയ്ക്കുക.

*ഭാവി റഫറൻസിനായി കൺഫർമേഷൻ പേജ് സേവ് ചെയ്ത് പ്രിന്റ് ചെയ്യുക.

* ഒരു പരീക്ഷാർത്ഥി ഒരു അപേക്ഷ മാത്രമേ നൽകാൻ പാടുള്ളൂ. ഒന്നിലധികം അപേക്ഷകൾ നിരസിക്കപ്പെടാൻ ഇടയാക്കും.

Education News: UGC NET December 2025 The UGC NET exam is conducted for eligibility for the post of Assistant Professor, and for awarding Junior Research Fellowship (JRF) or admission to PhD programmes.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

പാര്‍വതീ ദേവി മുരുകന് ശക്തിവേല്‍ നല്‍കിയ ദിനം, അറിയാം തൈപ്പൂയം

കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍; വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു

'രക്ഷപ്പെടുത്തണം, എങ്ങനെയെങ്കിലും വന്നേ പറ്റൂ'; അങ്ങനെ മീര ആ സിനിമയില്‍ നായികയായി; സത്യന്‍ അന്തിക്കാട് പറയുന്നു

മന്ത്രി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു; അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കുള്‍പ്പെടെ പരിക്ക്

SCROLL FOR NEXT