101 സർവകലാശാലകൾക്ക് ഓൺലൈൻ, വിദൂര പഠനം നടത്താൻ യുജിസി അംഗീകാരം,കേരളയിൽ നാലും എജിയിൽ 13 കോഴ്സുകൾക്ക് അംഗീകാരം;ഒക്ടോബർ 15 വരെ അപേക്ഷിക്കാം

കേരള സർവകലാശാലയിലും എംജി സർവകലാശാലയിലും യു ജി സി അംഗീകാരം ലഭിച്ച ഓൺലൈൻ,വിദൂരവിദ്യാഭ്യാസ കോഴ്സുകൾ ഏതെന്ന് അറിയാം.
UGC
UGC approved universities and Higher Educational Institutions for online and distance learning in 2025-26 @ugcindia
Updated on
2 min read

ഓൺലൈൻ, വിദൂര പഠനത്തിനായി ഈ അക്കാദമിക് വർഷത്തിൽ 101 സർവകലാശാലകൾക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) അനുമതി നൽകി. 2025-26 അക്കാദമിക് സെഷനിൽ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് (ഒഡിഎൽ), ഓൺലൈൻ പ്രോഗ്രാമുകൾ നൽകാൻ അനുമതിയുള്ള അംഗീകൃത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (എച്ച്ഇഐ) യുജിസി ഔദ്യോഗിക പട്ടിക പുറത്തിറക്കി.

ഒഡിഎൽ പ്രോഗ്രാമുകൾ നൽകുന്നതിന് 101 സർവകലാശാലകൾക്കും 20 കാറ്റഗറി-1 സ്ഥാപനങ്ങൾക്കും യുജിസി അംഗീകാരം നൽകിയിട്ടുണ്ട്.113 സർവകലാശാലകൾ ഓൺലൈൻ കോഴ്സുകളും 13 എണ്ണം ഓൺലൈൻ ലേണിങ്ങിലും (OL) പ്രോഗ്രാമുകൾക്ക് അനുമതി നൽകി. ഡിജിറ്റൽ, വിദൂര വിദ്യാഭ്യാസത്തിനുള്ള സാഹചര്യം സംബന്ധിച്ച് വിശകലനം ചെയ്തുകൊണ്ടാണ് അനുമതി നൽകിയിട്ടുള്ളത്. ജൂലൈ-ഓഗസ്റ്റ് സെഷനിലെ ക്ലാസുകൾ ഇവർക്ക് ആരംഭിക്കാം.

UGC
യുഎന്നില്‍ ഒരു ജോലി, ആർക്കൊക്കെ അപേക്ഷിക്കാം? എങ്ങനെ?

113 സർവകലാശാലകൾ സമ്പൂർണ ഓൺലൈൻ കോഴ്‌സുകൾ നടത്താം

13 സ്ഥാപനങ്ങൾ ഓൺലൈൻ ലേണിങ് (OL) പ്രോഗ്രാം മോഡലിന് കീഴിൽ പ്രത്യേകമായി പ്രവർത്തിക്കും.

ഈ ക്യൂറേറ്റഡ് പട്ടികയിൽ നിന്ന് വിദ്യാർത്ഥികൾക്ക് കേന്ദ്ര, സംസ്ഥാന, സ്വകാര്യ സർവ്വകലാശാലകളിൽ നിന്നുള്ള വൈവിധ്യമാർന്ന കോഴ്സുകൾ തെരഞ്ഞെടുക്കാം.

യുജിസിയുടെ 2020 ലെ (ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് പ്രോഗ്രാമുകളും ഓൺലൈൻ പ്രോഗ്രാമുകളും) റെഗുലേഷൻസും തുടർന്നുള്ള എല്ലാ ഭേദഗതികളും അടിസ്ഥാനമാക്കി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള അപേക്ഷകൾ വിശകലനം ചെയ്ത ശേഷമാണ് അനുമതി നൽകിയിട്ടുള്ളതെന്ന് യുജിസി സെക്രട്ടറി പ്രൊഫ. മനിഷ് ആർ ജോഷി അറിയിച്ചു.

UGC
ആറ് ലക്ഷം പേ‍ർക്ക് തൊഴിൽ, 25,000 കോടിയുടെ നിക്ഷേപം; കൊച്ചിയിൽ ഇന്റഗ്രേറ്റഡ് എ ഐ ടൗണ്‍ഷിപ്പ് വരുന്നു

അംഗീകാരത്തിനുള്ള പ്രധാന മാനദണ്ഡങ്ങൾ:

*ഫാക്കൽറ്റി യോഗ്യതകളും റിസോഴ്സസും.

*പ്രോഗ്രാം പാഠ്യപദ്ധതിയും ഡെലിവറി മോഡും.

*പ്രോഗ്രാം ദൈർഘ്യവും ക്രെഡിറ്റ് മണിക്കൂർ.

*ഒ ഡി എൽ പ്രോഗ്രാമുകൾക്കുള്ള ഭൂമിശാസ്ത്രപരമായ അധികാരപരിധി പാലിക്കൽ.

ഈ രീതികളിലൂടെ നൽകുന്ന വിദ്യാഭ്യാസം ഇന്ത്യൻ ഉന്നത വിദ്യാഭ്യാസത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന ഉയർന്ന നിലവാരം പുലർത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ കർശനമായ പ്രക്രിയ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് യുജിസി അഭിപ്രായപ്പെട്ടു.

UGC
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിൽ അവസരം

കേന്ദ്ര, സംസ്ഥാന, സ്വകാര്യ സർവകലാശാലകൾക്ക് ഉയർന്ന ഡിമാൻഡുള്ള മേഖലകളിൽ ഒഡിഎൽ, ഓൺലൈൻ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നതിന് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (AICTE) മുൻകൂർ അനുമതി ആവശ്യമില്ലെന്ന് യുജിസി വിജ്ഞാപനം വ്യക്തമാക്കുന്നു:

*മാനേജ്മെന്റ് (എംബിഎ, പിജിഡിഎം)

* കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ബിസിഎ, എംസിഎ)

* ട്രാവൽ ആൻഡ് ടൂറിസം

ഈ ഇളവ് ബിരുദ, ബിരുദാനന്തര, ബിരുദാനന്തര ഡിപ്ലോമ തലങ്ങൾക്ക് ബാധകമാണ്, ഇത് സർവകലാശാലകൾക്ക് ഈ പ്രോഗ്രാമുകൾ ആരംഭിക്കുന്നത് എളുപ്പമാക്കുന്നു. എന്നാൽ, വിദ്യാർത്ഥികളെ ചേർക്കുന്നതിന് മുമ്പ് ഡീംഡ്-ടു-ബി സർവകലാശാലകൾ ഇപ്പോഴും എഐസിടിഇ (AICTE) അംഗീകാരം നേടേണ്ടതുണ്ട്.

UGC
AIIMS INI CET 2026: പ്രവേശന പരീക്ഷയ്ക്ക് ഒക്ടോബർ 21 വരെ അപേക്ഷിക്കാം, നവംബർ ഒമ്പതിന് പരീക്ഷ

കോഴ്സിന് ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നിർണായക പ്രവേശന സമയപരിധി ശ്രദ്ധിക്കേണ്ടതുണ്ട്.

അംഗീകൃത ഒഡിഎൽ (ODL), ഓൺലൈൻ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള അവസാന തീയതി 2025 ഒക്ടോബർ 15 ആണ്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ,യുജിസിയുടെ യുടെ ഡിസ്റ്റൻസ് എജ്യൂക്കേഷൻ ബ്യൂറോ (DEB) https://deb.ugc.ac.in/ വെബ് പോർട്ടൽ വഴി പ്രവേശന ഡാറ്റ സമർപ്പിക്കേണ്ടതുണ്ട്, ഇത് സുതാര്യത ഉറപ്പാക്കുകയും വിദ്യാർത്ഥികൾക്ക് അവരുടെ എൻറോൾമെന്റിന്റെ നിയമസാധുത പരിശോധിക്കാൻ സാധിക്കുകയും ചെയ്യുന്നു.

ഏതെങ്കിലും നിയമങ്ങളുടെ ലംഘനത്തിനോ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകുന്നതിനോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായിരിക്കും പൂർണ്ണ ഉത്തരവാദിത്തം എന്ന് എല്ലാ സ്ഥാപനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവ പാലിക്കാതിരുന്നാൽ യു ജി സി (ഒഡിഎൽ , ഓൺലൈൻ പ്രോഗ്രാമുകൾ) ചട്ടങ്ങൾ, 2020 ലെ റെഗുലേഷൻ ഏഴ് പ്രകാരം അനുമതി നീക്കം ചെയ്യുന്നത് ഉൾപ്പെടെ, കടുത്ത നടപടികൾ സ്വീകരിക്കും.

UGC
ഈ മൂന്ന് സ്കോള‍ർഷിപ്പുകൾക്ക് ഒക്ടോബ‍റില്‍ അപേക്ഷിക്കണം, തീയതികൾ അറിയാം

കേരള സർവകലാശാലയിൽ അംഗീകാരം ലഭിച്ച നാല് കോഴ്സുകൾ

*ബി കോം (ഫിനാൻസ്)

*ബിബിഎ

*എംകോം(ഫിനാൻസ്)

* എംബിഎ

എംജി സർവകലാശാലയിൽ അംഗീകാരം ലഭിച്ച 13 കോഴ്സുകൾ

*ബികോം ഓണേഴ്സ്

*ബിബിഎ

*ബിഎ പൊളിറ്റിക്കൽ സയൻസ് ( നാല് വർഷ കോഴ്സ്)

*എംഎ ഇക്കണോമിക്സ്

*എംകോം

*എംഎ മൾട്ടിമീഡിയ

*എംഎ അനിമേഷൻ

*എംഎ ഗ്രാഫിക്സ് ഡിസൈൻ

*എംഎ സോഷ്യോളജി

*എംഎ ഇംഗ്ലീഷ്

* എംഎ ജേണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ

*എം എസ് സി സ്റ്റാറ്റിസ്റ്റിക്സ്

*എംബിഎ

UGC
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അവസരം

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പ്രവേശനം നേടിയവർ, സ്ഥാപനങ്ങളുടെയും കോഴ്സുകളുടെയും അനുമതി ഇപ്പോൾ യുജിസി അനുമതി നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ പരിശോധിക്കണമെന്ന് യുജിസി നിർദ്ദേശിച്ചിട്ടുണ്ട്.

വിശദവിവരങ്ങൾക്ക് : https://www.ugc.gov.in/pdfnews/9187340_ODL-list.pdf

Summary

Education News: UGC approved universities and Higher Educational Institutions for online and distance learning in 2025-26

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com