ക്രിസ്മസ്

ചെക്‌സ് ആണ് താരം, കൂട്ടിന് ക്യൂട്ട് ആക്‌സസറീസും; കുട്ടിസാന്റാമാരുടെ ക്രിസ്മസ് സ്‌പെഷ്യലാക്കിയാലോ? 

സാന്താക്ലോസ് ഉടുപ്പും ക്രിസ്മസ് തൊപ്പിയുമൊക്കെ പതിവുപോലെ വിപണിയിലുണ്ടെങ്കിലും കുട്ടികളുടെ ക്രിസ്മസ് ഉടുപ്പുകളാണ് ഇക്കുറിയും ശ്രദ്ധയാകര്‍ഷിക്കുന്നത്

Author : ജീന ജേക്കബ്

ക്രിസ്മസ് ഏറ്റവും ഇഷ്ടമുള്ളത് കുട്ടികള്‍ക്കാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. പഠനത്തിന് അവധി നല്‍കി എത്തുന്ന 10 ദിവസത്തെ വെക്കേഷനും ക്രസ്മസ് സ്‌പെഷ്യല്‍ സമ്മാനവുമൊക്കെ ഈ ഇഷ്ടത്തിന് കാരണമാണ്. ക്രിസ്മസ് ട്രീയും പുല്‍ക്കൂടുമൊക്കെയായുള്ള വീട്ടിലെ ആഘോഷാന്തരീക്ഷം കുട്ടിപട്ടാളത്തിന്റെ ക്രിസ്മസ് പ്രിയം കൂട്ടും. 

ചുവപ്പും വെള്ളയുമൊക്കെയണിഞ്ഞ് നേഴ്‌സറി സ്‌കൂളില്‍ തുടങ്ങുന്ന ആഘോഷം പിന്നീടങ്ങോട് പൊടിപൊടിക്കുകയാണ് കുട്ടി സാന്റാമാര്‍. അതുകൊണ്ടുതന്നെ വിപണിയില്‍ ഏറ്റവുമധികം കാണാന്‍ സാധിക്കുന്നതും കുട്ടികളെ ആകര്‍ഷിക്കാനുള്ള ഒരുക്കങ്ങളാണ്. സാന്താക്ലോസ് ഉടുപ്പും ക്രിസ്മസ് തൊപ്പിയുമൊക്കെ പതിവുപോലെ വിപണിയിലുണ്ടെങ്കിലും കുട്ടികളുടെ ക്രിസ്മസ് ഉടുപ്പുകളാണ് ഇക്കുറിയും ശ്രദ്ധയാകര്‍ഷിക്കുന്നത്. 

ക്രിസ്മസ് ട്രീയും സാന്താക്ലോസുമൊക്കെ നിറഞ്ഞ ത്രീംഡ് ഡ്രസ്സുകള്‍ക്ക് പകരം കാഷ്വല്‍ വെയറായി ഉപയോഗിക്കാവുന്ന ക്രിസ്മസ് നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രിയമേറെ. റെഡ് വൈറ്റ് കോംബോയില്‍ തുടങ്ങുന്ന വസ്ത്ര പരീക്ഷണങ്ങള്‍ ചെക്‌സ് ഡിസൈനിലും കുട്ടി ഷോര്‍ട്ട്‌സിനൊപ്പം ധരിക്കാവുന്ന ക്രോപ്പ് ടോപ്പിലുമൊക്കെയാണ് ചെന്നെത്തുന്നത്. 

ഡ്രെസ്സ്: ടൂല ലൂല, കൊച്ചി

പെണ്‍ക്കുട്ടികള്‍ക്ക് മാത്രമല്ല കുട്ടികുറുമ്പന്‍മാര്‍ക്കും ക്രിസ്മസ് വസ്ത്രങ്ങള്‍ സ്വന്തമാക്കാം. ചെക്‌സ് ഷോര്‍ട്ട്‌സിനൊപ്പം വെള്ള ഷര്‍ട്ടും കൂട്ടത്തിലൊരു ബോ ടൈയ്യും കൂടെയായാല്‍ സംഗതി ഉഷാറാകും. ജംപ്‌സ്യൂട്ട് പാറ്റേണും ഇക്കൂടെ പരീക്ഷിക്കാവുന്നതാണ്. 

വസ്ത്രങ്ങളില്‍ നിന്ന് ക്രിസ്മസ് തീം പുറത്തായെങ്കിലും അക്‌സസറീസിലാണ് ഇവ സ്ഥാനംപിടിച്ചത്. കുഞ്ഞന്‍ ബോയും സാന്താക്ലോസും സ്‌നോമാനുമൊക്കെ ഇപ്പോള്‍ കുട്ടിതാരങ്ങളുടെ ഹെയര്‍ ബോയിലാണ് എത്തിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്: കൂറുമാറിയ എഐഎഡിഎംകെ എംഎൽഎമാർക്ക് സീറ്റ് നൽകി ടിവികെ

യെമനില്‍ സൗദിയുടെ വ്യോമാക്രമണം; 40 തവണ ബോംബിങ്, കനത്ത നാശനഷ്ടം

വയനാട് വനമേഖലയിൽ വയോധികയുടെ മൃതദേഹം; 40 ദിവസമായി കാണാതായ ആദിവാസി സ്ത്രീ തങ്കിയുടേതെന്ന് സംശയം

'ഇത് വെറുമൊരു സിനിമയല്ല, ഒരു അഡിക്ഷൻ ആണ്'; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' 300 കോടിയിലേക്ക്, പുതിയ ട്രെയ്‌ലർ

ഡിജിറ്റൽ സ്ക്രീനുകളിൽ തളച്ചിടപ്പെടുന്ന കുഞ്ഞുമനസുകൾ; സോഷ്യൽ മീഡിയയും കുട്ടികളുടെ മാനസികാരോഗ്യവും