

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
വസ്തു സംബന്ധമായ ഇടപാടുകളിൽ അനുകൂലമായ പുരോഗതിയുണ്ടാകും. പിണക്കത്തിലായിരുന്ന സുഹൃത്തുമായി വീണ്ടും അടുക്കും. മുടങ്ങിക്കിടന്ന ഒരു രേഖ കൈവശമെത്തും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നേട്ടമുണ്ടാകും. ബന്ധുവിന്റെ വിവാഹാലോചനയിൽ തീരുമാനമുണ്ടാകാൻ സാധ്യതയുണ്ട്. പഴയ കടം തിരിച്ചുകിട്ടും. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
വിദേശത്ത് ജോലി തേടുന്നവർക്ക് അനുകൂലമായ മറുപടി ലഭിക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് അംഗീകാരം നേടാനാകും. സഹോദരന്റെ സഹായം പ്രയോജനപ്പെടും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
വാടകവീട്ടിൽനിന്ന് മറ്റൊരു താമസസ്ഥലത്തേക്ക് മാറും. ചികിത്സയിൽ കഴിയുന്ന ബന്ധുവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകും. കുടുംബത്തിലെ പഴയ തർക്കം പരിഹരിക്കപ്പെടും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
രാഷ്ട്രീയ രംഗത്തുള്ളവർക്ക് ശ്രദ്ധേയമായ അവസരം ലഭിക്കും. മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾക്ക് പരിഹാരം കണ്ടെത്തും. സുഹൃത്ത് വഴി പ്രയോജനകരമായ ഒരു ബന്ധം ലഭിക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
വ്യാപാരത്തിൽ പുതിയ വിതരണക്കാരുമായി ബന്ധം സ്ഥാപിക്കാൻ കഴിയും. ബാങ്കുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കും. ഏറെക്കാലമായി ആലോചിച്ചിരുന്ന യാത്ര നടത്തും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)
ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങൾ മാറി അടുപ്പം വർധിക്കും. അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്ക് അനുകൂലമായ അനുഭവമുണ്ടാകും. വാഹനവുമായി ബന്ധപ്പെട്ട ഒരു തടസ്സം നീങ്ങും.
വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)
നിർമാണമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ പ്രവൃത്തികൾ ലഭിക്കും. മകളുടെ പഠനവുമായി ബന്ധപ്പെട്ട നല്ല വിവരം അറിയും. നിയമപരമായ കാര്യങ്ങളിൽ അനുകൂലമായ നീക്കമുണ്ടാ കും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
വിദേശത്ത് പഠിക്കുന്നതിനോ ജോലിയിൽ പ്രവേശിക്കുന്നതിനോ കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം ലഭിക്കും. പരിശീല നത്തിനായി പുതിയ സ്ഥാപനം തിരഞ്ഞെടുക്കും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. നിക്ഷേപത്തിൽ നിന്നുള്ള വരുമാനം വർധിക്കും. കുടുംബാംഗത്തിന്റെ നേട്ടം അഭിമാനത്തിന് കാരണമാകും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങ ൾ ലഭിക്കും. സുഹൃത്തിൽനിന്ന് ലഭിക്കുന്ന വിവരം പ്രയോജനപ്പെടും. കിട്ടാനുള്ള പണം ലഭിക്കും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
പുസ്തകങ്ങൾ, ലേഖനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മുന്നേറ്റമുണ്ടാകും. കുടുംബത്തിലെ വിവാഹാലോചനയിൽ പുരോഗതിയുണ്ടാകും. വിശ്രമത്തിൽ ശ്രദ്ധ നൽകണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates