വീഡിയോ സ്‌ക്രീന്‍ ഷോട്ട് 
India

ബിഹാറിൽ നിയമസഭാ മാർച്ച് അക്രമാസക്തം; ലാത്തി വീശി പൊലീസ്; ബിജെപി നേതാവ് മരിച്ചു

ഗാന്ധി മൈതാനിൽ നിന്നു ആരംഭിച്ച മാർച്ച് ഡാക്ബം​ഗ്ലാ ചൗരാഹയിൽ എത്തിയപ്പോഴാണ് ലാത്തി ചാർജുണ്ടായത്

സമകാലിക മലയാളം ഡെസ്ക്

പട്ന: ബിഹാറിൽ ബിജെപി നിയമസഭാ മാർച്ചിനു നേരെ പൊലീസ് ലാത്തി ചാർജ്. അക്രമത്തിൽ ബിജെപിയുടെ ജില്ലാ ജനറൽ സെക്രട്ടറി മരിച്ചു. ജഹനാബാദ് ജില്ലാ ജനറൽ സെക്രട്ടറിയായ വിജയ് കുമാർ സിങാണ് മരിച്ചത്. നിരവധി ബിജെപി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ പട്ന മെഡിക്കൽ കോളജിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 

​ഗാന്ധി മൈതാനിൽ നിന്നു ആരംഭിച്ച മാർച്ച് ഡാക്ബം​ഗ്ലാ ചൗരാഹയിൽ എത്തിയപ്പോഴാണ് ലാത്തി ചാർജുണ്ടായത്. ജല പീരങ്കിയും കണ്ണീർ വാതകവും പ്രയോ​ഗിച്ചതിനു പിന്നാലെയാണ് പൊലീസ് ലാത്തി ചാർജ് നടത്തിയത്. അധ്യാപക നിയമന ചട്ടം ഭേ​ദ​ഗതി ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെയാണ് ബിജെപി മാർച്ച് സംഘടിപ്പിച്ചത്.

ബിജെപി നേതാവിന്റെ മരണത്തിൽ പൊലീസിനെതിരെ കൊലക്കുറ്റത്തിനു കേസ് കൊടുക്കുമെന്ന് മുതിർന്ന ബിജെപി നേതാവ് സശീൽ കുമാർ മോ​ദി പ്രതികരിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറാണ് സംഭവങ്ങളുടെ മുഴുവൻ ഉത്തരവാദിയെന്നു സുശീൽ കുമാർ ആരോപിച്ചു. 

എന്നാൽ, ബിജെപി നേതാവിന്റെ മരണ കാരണം എന്താണെന്നും വ്യക്തമല്ലെന്നു ജില്ലാ ഭരണം കൂടം പറയുന്നു. ഡാക്ബം​ഗ്ലാ ചൗരാഹയിൽ വിജയ് കുമാർ സിങ് ബോധരഹിതനായി കിടക്കുകയായിരുന്നു. ശരീരത്തിൽ മുറിവേറ്റ പാടുകൾ ഒന്നുമുണ്ടായിരുന്നില്ലെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തൃശൂരില്‍ വോട്ടിനായി കിറ്റുകള്‍ നല്‍കി'; ബിജെപിക്കെതിരെ ആരോപണവുമായി സിപിഎം

കൈകോര്‍ത്ത് മലയാളത്തിന്റെ മഹാനടന്മാര്‍; കാത്തിരിപ്പിനൊടുവില്‍ 'പേട്രിയറ്റ്' ട്രെയിലര്‍ എത്തി

കുടകില്‍ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാനില്ല, ഉള്‍ക്കാട്ടില്‍ കുടുങ്ങി?; തിരച്ചില്‍

വോട്ടിങ് യന്ത്രത്തില്‍ 'പിവി അഞ്ജലി' തന്നെ; പേര് മാറ്റണമെന്ന തൃപ്പൂണിത്തുറ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ അപേക്ഷ തള്ളി

'തളരുമ്പോഴും തനിച്ചാകുമ്പോഴും താങ്ങാകുന്ന സ്‌നേഹം'; അമ്മയെക്കുറിച്ച് വികാരഭരിതയായി അനുപമ

SCROLL FOR NEXT