പി സി ജോര്‍ജ് / ഫയല്‍ ചിത്രം 
തെരഞ്ഞെടുപ്പ് 2021

പി സി ജോര്‍ജ് വീണ്ടും എന്‍ഡിഎയിലേക്ക് ?; രണ്ടു സീറ്റ് ബിജെപി വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്

ശനിയാഴ്ച രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നാണ് പി സി ജോര്‍ജ് വ്യക്തമാക്കിയിട്ടുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പി സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി വീണ്ടും എന്‍ഡിഎ ഘടകകക്ഷിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ഘടകകക്ഷിയാക്കണമെന്ന് പി സി ജോര്‍ജ് യുഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനുകൂല തീരുമാനം യുഡിഎഫില്‍ നിന്നും ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് പി സി ജോര്‍ജ് നിലപാട് മാറ്റത്തിനൊരുങ്ങുന്നത്. 

27 ന് ( ശനിയാഴ്ച) രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നാണ് പി സി ജോര്‍ജ് വ്യക്തമാക്കിയിട്ടുള്ളത്. പി സി ജോര്‍ജിനെ മുന്നണിയില്‍ എടുത്താല്‍ സമാന്തര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് പൊതു സ്വതന്ത്രനാണെങ്കില്‍ പിന്തുണയ്ക്കാമെന്ന് യുഡിഎഫ് അറിയിച്ചു. എന്നാല്‍ പൊതു സ്വതന്ത്രനാകാന്‍ ജോര്‍ജിന് താല്‍പ്പര്യമില്ല. ഇതോടെയാണ് മറ്റു മാര്‍ഗങ്ങള്‍ തേടുന്നത്. 

പി സി ജോര്‍ജിനെ വീണ്ടും എന്‍ഡിഎയില്‍ എത്തിക്കാന്‍ ബിജെപി ശ്രമം തുടങ്ങി. പൂഞ്ഞാറിന് പുറമേ ഒരു സീറ്റു കൂടി നല്‍കാന്‍ ബിജെപി സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ട്.  ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് മല്‍സരിക്കാന്‍ തയ്യാറായാല്‍ കാഞ്ഞിരപ്പള്ളി വിട്ടു നല്‍കിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായ കേരള ജനപക്ഷം, പിന്നീട് മുന്നണി വിടുകയായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

സ്വര്‍ണം വാങ്ങാന്‍ നല്ല സമയം; ദുബൈയില്‍ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത

വീണയുടെ ബാങ്ക് ലോക്കറുകള്‍ തുറന്ന് ഇ ഡി; പരിശോധന നടത്തിയത് കേന്ദ്രസേനയുടെ സുരക്ഷയിൽ

ISRO: അധ്യാപകരാകാൻ അവസരം, ബിഎഡ് യോഗ്യത, മികച്ച ശമ്പളം

'ഞാൻ പണ്ടേ അർജന്റീന ഫാൻ ആണ്, പക്ഷേ ഇത്തവണ ക്രിസ്റ്റ്യാനോ റൊണാൾഡോ കപ്പ് ഉയർത്തണമെന്നാണ് ആ​ഗ്ര​ഹം'; കാരണം പറഞ്ഞ് മുരളി ​ഗോപി