തിരഞ്ഞെടുപ്പ്

ആ വാക്കിന്റെ അർഥം അതല്ല; തന്റെ ഇം​ഗ്ലീഷ് മനസിലാക്കാൻ ഇടതുപക്ഷക്കാർ ബുദ്ധിമുട്ടുകയാണെന്ന് ശശി തരൂർ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മീന്‍ ചന്തയിലെത്തിയതിനെ കുറിച്ച് ചെയ്ത ട്വീറ്റ് വിവാദത്തിലായതോടെ അതിന് മറുപടിയുമായി ശശി തരൂർ രം​ഗത്തെത്തി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മീന്‍ ചന്തയിലെത്തിയതിനെ കുറിച്ച് ചെയ്ത ട്വീറ്റ് വിവാദത്തിലായതോടെ അതിന് മറുപടിയുമായി ശശി തരൂർ രം​ഗത്തെത്തി. അദ്ദേഹം പ്രയോ​ഗിച്ച squeamish എന്ന വാക്കിന്റെ മുകളിൽ നിന്നായിരുന്നു വിവാദത്തിന്റെ തുടക്കം. 

മീൻമണമേറ്റാൽ ഓക്കാനിക്കുന്ന സസ്യഭുക്കാണെന്നും എന്നിട്ടും വലിയ സ്വീകരണമാണ് മീൻ ചന്തയിൽ ലഭിച്ചത്  എന്നാണ് തരൂർ പറഞ്ഞ വാചകത്തിന്റെ അർഥമെന്നും squeamish എന്ന വാക്കിന് ഓക്കാനമുണ്ടാക്കുന്നത് എന്നാണ് അർഥമെന്നും വിമർശകർ ആരോപിച്ചു. സോഷ്യൽ മീഡിയയിൽ ഇതിന്റെ പേരിൽ വലിയ തരത്തിലുള്ള പ്രതിഷേധങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയർന്നത്. 

ശശി തരൂരിന്റെ ഉള്ളിലെ ജാതിബോധമാണ് ഇത്തരത്തിലുള്ള ഒരു പോസ്റ്റിടാന്‍ പ്രേരിപ്പിച്ചതെന്നും മത്സ്യത്തൊഴിലാളികളെ അപമാനിക്കുകയാണ് തരൂര്‍ ചെയ്തിരിക്കുന്നതെന്നുമായിരുന്നു വിമര്‍ശനങ്ങൾ. 

എന്നാൽ താൻ പ്രയോ​ഗിച്ച വാക്കിനെ തെറ്റായ അർഥത്തിലാണ് എടുത്തതെന്ന് തരൂർ ട്വിറ്ററിൽ നൽകിയ മറുപടിയിൽ പറയുന്നു. ആ വാക്കിന്റെ അർഥം സഹിതമാണ് ഇപ്പോൾ തരൂർ മറുപടി നൽകിയിരിക്കുന്നത്. squeamish എന്ന വാക്കിന് സത്യസന്ധമായി, ശുണ്ഠിയുള്ളതായി എന്നീ അർഥങ്ങൾ കാണിക്കുന്ന ഓളം ഓൺലൈൻ ഡിക്ഷ്നറിയുടെ സ്ക്രീൻ ഷോട്ടും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. മലയാളി ഇടതുപക്ഷ രാഷ്ട്രീയക്കാർ തന്റെ ഇം​ഗ്ലീഷ് മനസില്ലാക്കാൻ നന്നേ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം ട്വിറ്റർ മറുപടിയിൽ വ്യക്തമാക്കി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം