തിരഞ്ഞെടുപ്പ്

ആറ്റിങ്ങലിന് പ്രകാശമേകാൻ... വരുന്നു... ഞാൻ പ്രകാശ്; വ്യത്യസ്ത പ്രചാരണ തന്ത്രം; വൈറലായി പോസ്റ്റർ

ആറ്റിങ്ങലിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായ അടൂർ പ്രകാശ് സ്വീകരിച്ച തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആറ്റിങ്ങലിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായ അടൂർ പ്രകാശ് സ്വീകരിച്ച തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജനപ്രിയ സിനിമാ ​ഗാനങ്ങളുടെ ഈണത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ ​ഗാനങ്ങൾ ഇറക്കുന്നത് എല്ലായ്പ്പോഴും ട്രെൻ‍ഡാകാറുണ്ട്. എന്നാൽ സൂപ്പര്‍ ഹിറ്റായ സിനിമയുടെ പോസ്റ്ററില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അടൂര്‍ പ്രകാശിന്റെ പുത്തന്‍ സൈബര്‍ പ്രചാരണം.

നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് അടൂര്‍ പ്രകാശ് സ്ഥാനാർത്ഥിയായി ആറ്റിങ്ങലില്‍ എത്തിയത്. പ്രചാരണത്തില്‍ സിറ്റിങ് എംപി കൂടിയായ സമ്പത്തിനെ കടത്തി വെട്ടാന്‍ ഫഹദ് നായകനായ 'ഞാന്‍ പ്രകാശന്‍' എന്ന സിനിമയുടെ പോസ്റ്ററാണ് അടൂർ പ്രകാശിനായി ഉപയോഗിച്ചത്. ഫഹദിന്റെ തല മാറ്റി അവിടെ അടൂര്‍ പ്രകാശിന്റെ തല ചേര്‍ത്താണ് വേറിട്ട പ്രചാരണം. നിമിഷനേരം കൊണ്ട് തന്നെ ഈ പോസ്റ്റര്‍ വലിയ ശ്രദ്ധ നേടി. 

തന്റെ ഫെയ്സ്ബുക്ക് പേജില്‍ അടൂർ പ്രകാശ് ഇതു പങ്കുവച്ചു.  യൂത്ത് കോണ്‍ഗ്രസ് കണിയാപുരം ടൗണ്‍ കമ്മിറ്റിയാണ് ഈ രസകരമായ പോസ്റ്ററിന് പിന്നിലെന്നാണ് അടൂര്‍ പ്രകാശ് കുറിപ്പിൽ വ്യക്തമാക്കുന്നു. പ്രവർത്തകരുടെ ആത്മാർഥമായ ശ്രമങ്ങൾക്ക് നന്ദി പറയുന്നതായും അദ്ദേഹം പോസ്റ്റിൽ കുറിച്ചു. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

മനോഹരമായതും രസിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഈ പോസ്റ്ററിന് യൂത്ത് കോൺഗ്രസ് കണിയാപുരം ടൌൺ കമ്മറ്റിയോടുള്ള നന്ദി അറിയിക്കുന്നു. KSU- യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന ആത്മാർഥമായ പ്രവർത്തനങ്ങൾക്കും സ്വീകരണങ്ങൾക്കും നന്ദി - നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റം ആറ്റിങ്ങലിൽ തീർച്ചയായും ഉണ്ടാവും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT