Recently launched Google Pixel 10 and10 pro Source: Google Store
Gadgets

നിരവധി എഐ ഫീച്ചറുകള്‍, ഒരു ലക്ഷത്തിലധികം വില; പിക്‌സല്‍ 10 സീരീസ് വിപണിയില്‍

പിക്‌സല്‍ 10 സീരീസ് ഫോണുകള്‍ അവതരിപ്പിച്ച് പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പിക്‌സല്‍ 10 സീരീസ് ഫോണുകള്‍ അവതരിപ്പിച്ച് പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍. ന്യൂയോര്‍ക്കില്‍ നടന്ന മേഡ് ബൈ ഗൂഗിള്‍ ഇവന്റിലാണ് പുതിയ സീരീസിന്റെ പ്രഖ്യാപനം ഉണ്ടായത്. 10 സീരീസില്‍ പിക്‌സല്‍ 10 പ്രോ, പിക്‌സല്‍ 10 പ്രോ എക്‌സ്എല്‍ എന്നി മോഡലുകളാണ് അവതരിപ്പിച്ചത്.

പിക്‌സല്‍ 10 പ്രോ, പിക്‌സല്‍ 10 പ്രോ എക്‌സ്എല്‍ എന്നിവയുടെ വില യഥാക്രമം 1,09,999 രൂപയിലും 1,24,999 രൂപയിലുമാണ് ആരംഭിക്കുന്നത്. തെരഞ്ഞെടുത്ത കാര്‍ഡുകളില്‍ 10,000 രൂപ ഇന്‍സ്റ്റന്റ് കാഷ്ബാക്കും 5,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടെ നിരവധി ഓഫറുകള്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കും. പിക്‌സല്‍ 10 പ്രോയും പിക്‌സല്‍ 10 പ്രോ എക്‌സ്എല്ലും വിവിധ നിറങ്ങളില്‍ ലഭ്യമാകും. പിക്‌സല്‍ 10 പ്രോയും 10 പ്രോ എക്‌സ്എല്ലും മൂണ്‍സ്റ്റോണ്‍, ജേഡ്, പോര്‍സലൈന്‍, ഒബ്‌സിഡിയന്‍ എന്നി നിറങ്ങളില്‍ ലഭ്യമാകും. രണ്ട് മോഡലുകള്‍ക്കും 256 ജിബി സ്റ്റോറേജ് ശേഷിയുള്ള ഒരു വേരിയന്റ് മാത്രമേ ഉണ്ടാകൂ.

പിക്‌സല്‍ 10 പ്രോയ്ക്കും പിക്‌സല്‍ 10 പ്രോ എക്‌സ്എല്ലിനും ഗൂഗിളിന്റെ അഞ്ചാം തലമുറ ടെന്‍സര്‍ ചിപ്‌സെറ്റായ ടെന്‍സര്‍ ജി5 ആണ് കരുത്ത്് പകരുന്നത്. ഇതിനെ 16 ജിബി റാമും ടൈറ്റന്‍ എം2 സെക്യൂരിറ്റി കോര്‍ പ്രോസസറുമായി ഇണക്കി ചേര്‍ത്തിരിക്കുന്നു. 50MP മെയിന്‍ വൈഡ് കാമറ, 48MP 5x ടെലിഫോട്ടോ ലെന്‍സ്, 48MP അള്‍ട്രാ-വൈഡ് കാമറ എന്നിവ അടങ്ങുന്ന ഒരു ട്രിപ്പിള്‍ കാമറ സജ്ജീകരണമുണ്ട്. മുന്‍വശത്ത്, സെല്‍ഫികള്‍ക്കായി 42MP സെന്‍സര്‍ ഉണ്ട്. പിക്‌സല്‍ 10 പ്രോയില്‍ 6.3 ഇഞ്ച് OLED പാനലും പിക്‌സല്‍ 10 പ്രോ എക്‌സ്എല്ലില്‍ 6.8 ഇഞ്ച് OLED പാനലുമാണ് ഉള്ളത്.

Google Pixel 10 series launched

ബാറ്ററിയുടെ കാര്യത്തില്‍, പിക്‌സല്‍ 10 പ്രോയില്‍ 4870mAh യൂണിറ്റും പിക്‌സല്‍ 10 പ്രോ എക്‌സ്എല്ലില്‍ 5200mAh യൂണിറ്റും ഉണ്ട്. പിക്‌സല്‍ 10 പ്രോ 30W USB-C ചാര്‍ജിങ്ങുള്ള ഫാസ്റ്റ് ചാര്‍ജിങ്ങിനെയും പിക്‌സല്‍ 10 പ്രോ എക്‌സ്എല്‍ 45W USB-C ചാര്‍ജിങ്ങിനെയും പിന്തുണയ്ക്കുന്നു. രണ്ടും പിക്‌സല്‍ സ്‌നാപ്പ് വയര്‍ലെസ് ചാര്‍ജിങ്ങിനെയും പിന്തുണയ്ക്കുന്നു. പിക്‌സല്‍ 10 പ്രോ 15W വയര്‍ലെസ് ചാര്‍ജിങ്ങിനെയും പിക്‌സല്‍ 10 പ്രോ എക്‌സ്എല്‍ 25W വയര്‍ലെസ് ചാര്‍ജിങ്ങിനെയും പിന്തുണയ്ക്കുന്നു.

പിക്‌സല്‍ സ്റ്റുഡിയോ, ഹെഡ് ഫ്രെയിം, റീഇമാജിന്‍, സ്‌കൈ സ്‌റ്റൈല്‍സ്, മാജിക് ഇറേസര്‍, ബെസ്റ്റ് ടേക്ക്, ഫോട്ടോ എന്‍ഹാന്‍സ്, സൂം എന്‍ഹാന്‍സ്, പോര്‍ട്രെയിറ്റ് ലൈറ്റ് എന്നിവയുള്‍പ്പെടെ നിരവധി എഐ സവിശേഷതകളും ഫോണുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീഡിയോയ്ക്കായി, വീഡിയോ ബൂസ്റ്റ്, നൈറ്റ് സൈറ്റ് വീഡിയോ, ഓഡിയോ മാജിക് ഇറേസര്‍, മാക്രോ ഫോക്കസ് വീഡിയോ എന്നിവയും അതിലേറെയും സവിശേഷതകള്‍ ഉള്‍പ്പെടുന്നു.

Google Pixel 10 Pro, Pixel 10 Pro XL 5G mobiles launched: know features, specs and price in India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT