GOOGLE PIXEL 10 PRO file
Gadgets

ഗൂഗിള്‍ പിക്‌സല്‍ 11 സീരീസ് ഓഗസ്റ്റില്‍?; അറിയാം പ്രതീക്ഷിക്കുന്ന വിലയും ഫീച്ചറുകളും

പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ തങ്ങളുടെ അടുത്ത തലമുറ സ്മാര്‍ട്ട്‌ഫോണ്‍ സീരീസ് ആയ പിക്‌സല്‍ 11 ഓഗസ്റ്റിലോ സെപ്റ്റംബറിലോ ഇന്ത്യയില്‍ പുറത്തിറക്കിയേക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ തങ്ങളുടെ അടുത്ത തലമുറ സ്മാര്‍ട്ട്‌ഫോണ്‍ സീരീസ് ആയ പിക്‌സല്‍ 11 ഓഗസ്റ്റിലോ സെപ്റ്റംബറിലോ ഇന്ത്യയില്‍ പുറത്തിറക്കിയേക്കും. പിക്‌സല്‍ 11 സീരീസിലെ പിക്‌സല്‍ 11 പ്രോയ്ക്ക് 85,000 രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഈ വരാനിരിക്കുന്ന സീരീസില്‍ നാല് മോഡലുകള്‍ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിക്‌സല്‍ 11, പിക്‌സല്‍ 11 പ്രോ, പിക്‌സല്‍ 11 പ്രോ എക്‌സ്എല്‍, പിക്‌സല്‍ 11 പ്രോ ഫോള്‍ഡ് എന്നിവയാണവ.

ഗൂഗിള്‍ പിക്‌സല്‍ 11 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

ഡിസ്പ്ലേ: പിക്‌സല്‍ 11 പ്രോയില്‍ 120Hz റിഫ്രഷ് റേറ്റും 3,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ്സുമുള്ള 6.3 ഇഞ്ച് LTPO OLED ഡിസ്പ്ലേ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്.

പ്രൊസസ്സറും സ്റ്റോറേജും: ഈ ഫോണ്‍ ടെന്‍സര്‍ ജി6 (Tensor G6) ചിപ്പിലായിരിക്കും പ്രവര്‍ത്തിക്കുക. ഇതില്‍ 16ജിബി വരെ റാമും (RAM) 1TB വരെ സ്റ്റോറേജും ലഭിച്ചേക്കാം.

ബാറ്ററി: 45W ഫാസ്റ്റ് വയര്‍ഡ് ചാര്‍ജിങ് പിന്തുണയുള്ള 5,000mAh ബാറ്ററി ഇതില്‍ ഉണ്ടായേക്കാം.

കാമറ: ഫോട്ടോഗ്രാഫിക്കായി, പിക്‌സല്‍ 11 പ്രോയില്‍ ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പ് ഉണ്ടായിരിക്കുമെന്നാണ് അഭ്യൂഹം. ഇതില്‍ 50എംപി പ്രധാന കാമറ, 50എംപി അള്‍ട്രാ വൈഡ് ലെന്‍സ്, 48എംപി പെരിസ്‌കോപ്പ് ലെന്‍സ് എന്നിവ ഉള്‍പ്പെട്ടേക്കാം. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി മുന്‍വശത്ത് 42എംപി കാമറയും ഉണ്ടായേക്കാം.

Google Pixel 11 Pro launch timeline, India price, camera, battery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓപ്പറേഷന്‍ തൂഫാന്‍: പോരാട്ടം കടുപ്പിച്ച് സര്‍ക്കാര്‍, ആദ്യ ദിനം 137 പേര്‍ പിടിയില്‍, വന്‍ എംഡിഎംഎ വേട്ട

പിപിഎഫ് VS എസ്ഐപി; എവിടെയാണ് കൂടുതൽ മെച്ചം?, ഒരു താരതമ്യം

'കോമഡി അതിരുവിട്ടു, സ്റ്റാന്‍ഡപ്പ് കൊമേഡിയനെ യുഎഇ നാടുകടത്തി

'24 മണിക്കൂറിനകം ഉദ്യോഗസ്ഥർ രാജ്യം വിടണം'; ഇറാൻ ആക്രമണത്തിൽ കടുത്ത നിലപാടുമായി കുവൈത്ത്

കൊച്ചിയില്‍ എച്ച് വണ്‍ എന്‍ വണ്‍ മരണം; അറിയാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

SCROLL FOR NEXT