Google Pixel 11 series India launch next week source: google
Gadgets

അടിസ്ഥാന സ്‌റ്റോറേജ് 256 ജിബി, ജെമിനി അധിഷ്ഠിത എഐ ഫീച്ചറുകള്‍; പിക്‌സല്‍ 11 സീരീസ് ലോഞ്ച് ഓഗസ്റ്റ് 12ന്

പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ അടുത്ത തലമുറ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണ്‍ ലൈനപ്പ് അടുത്ത ആഴ്ച വിപണിയില്‍ അവതരിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ അടുത്ത തലമുറ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണ്‍ ലൈനപ്പ് അടുത്ത ആഴ്ച വിപണിയില്‍ അവതരിപ്പിക്കും. പിക്‌സല്‍ 11, പിക്‌സല്‍ 11 പ്രോ, പിക്‌സല്‍ 11 പ്രോ എക്‌സ്എല്‍, പിക്‌സല്‍ 11 പ്രോ ഫോള്‍ഡ് എന്നി ഫോണുകളാണ് പിക്‌സല്‍ 11 ശ്രേണിയില്‍ ഉണ്ടാവാന്‍ സാധ്യത.

ഓഗസ്റ്റ് 12ന് പ്രത്യേക ഇവന്റില്‍ അവതരിപ്പിക്കുന്ന ഈ മോഡലുകളുടെ ഏറ്റവും വലിയ പ്രത്യേകത ജെമിനി അധിഷ്ഠിതമായ എഐ ഫീച്ചറുകളായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മീഡിയാടെക് എം90 മോഡവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഗൂഗിളിന്റെ ടെന്‍സര്‍ ജി6 ചിപ്പ്‌സെറ്റാണ് ഫോണുകള്‍ക്ക് കരുത്തുപകരുക.

പിക്‌സല്‍ 11 സീരീസിലുടനീളം പിക്‌സല്‍ ഗ്ലോ ഇന്‍ഡിക്കേറ്റര്‍ ഗൂഗിള്‍ അവതരിപ്പിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ മോഡലുകളുടെ അടിസ്ഥാന സ്‌റ്റോറേജ് 256 ജിബി ആയിരിക്കും. കാമറ, ബാറ്ററി, എഐ ഫീച്ചറുകള്‍ എന്നിവയില്‍ അപ്‌ഡേഷന്‍ പ്രതീക്ഷിക്കുന്നുണ്ട്.

Google Pixel 11 series India launch next week

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് 15 മരണം, 7 പേരെ കാണാനില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി

ക്രിക്കറ്റിലെ 'സൂപ്പർ ബ്രെയ്ൻ' ധോനി അല്ല, ആശിഷ് നെഹ്റ!

കുന്നിക്കുരുവിൽ കോർത്ത പൈതൃകം; ആധുനിക രൂപത്തിൽ പണിയ ആഭരണങ്ങൾക്ക് ജീവൻ നൽകി അപർണ രാജ്

ഇന്ത്യൻ കോഫി ഹൗസിൽ ജോലി നേടാം; 600 ഒഴിവുകൾ

'ജീവനോടെ കത്തിക്കണമെന്ന് ആവശ്യപ്പെട്ടവര്‍ ആത്മപരിശോധന നടത്തൂ'; വിധിക്ക് പിന്നാലെ ബ്രിജ് ഭൂഷണ്‍