Motorola Edge 70 Max source: Motorola
Gadgets

32 എംപി സെല്‍ഫി കാമറ, 7,100mAh ബാറ്ററി; മോട്ടോറോള എഡ്ജ് 70 മാക്‌സ് വിപണിയില്‍, വില 54,999 രൂപ മുതല്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള എഡ്ജ് 70 മാക്‌സ് അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള എഡ്ജ് 70 മാക്‌സ് അവതരിപ്പിച്ചു. എഡ്ജ് സീരീസില്‍ വരുന്ന പുതിയ ഫോണില്‍ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 5 ചിപ്സെറ്റ്, 7,100mAh സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററി, ക്വാഡ് HD+ AMOLED ഡിസ്പ്ലേ എന്നിവയാണ് ഫീച്ചറുകളായി വരുന്നത്. ആന്‍ഡ്രോയിഡ് 16ലാണ് ഇത് പ്രവര്‍ത്തിക്കുക.

മോട്ടോറോള സിഗ്‌നേച്ചറിന് തൊട്ടുതാഴെയായി വരുന്ന ഫോണില്‍ പുതിയ ക്രോസ്-ഡിവൈസ് എഐ പ്ലാറ്റ്ഫോമായ മോട്ടോറോള ക്വിറ ഉണ്ട്. ഇത് രണ്ട് സ്റ്റോറേജ് വേരിയന്റുകളില്‍ ലഭ്യമാകും. ഈ മാസം അവസാനം ഫ്‌ലിപ്കാര്‍ട്ട്, മോട്ടോറോള ഇന്ത്യയുടെ വെബ്സൈറ്റ്, ഓഫ്ലൈന്‍ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴി വില്‍പ്പനയ്ക്കെത്തും. ഫോണ്‍ 6.8 ഇഞ്ച് ക്വാഡ് HD+ (1440 x 3168 പിക്സല്‍) AMOLED ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, HDR10+ സപ്പോര്‍ട്ട്, 10-ബിറ്റ് കളര്‍ ഡെപ്ത് എന്നിവ വാഗ്ദാനം ചെയ്യുന്നു. ഡിസ്‌പ്ലേയുടെ സംരക്ഷണത്തിനായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i ഉപയോഗിച്ചിട്ടുണ്ട്. ഫോണിന് എയര്‍ക്രാഫ്റ്റ്-ഗ്രേഡ് അലുമിനിയം ഫ്രെയിം, IP68/IP69 സര്‍ട്ടിഫിക്കേഷന്‍, MIL-STD-810H ഡ്യൂറബിലിറ്റി എന്നിവയും ലഭിക്കുന്നു.

12 ജിബി വരെ LPDDR5X റാമും 256 ജിബി UFS 4.1 സ്റ്റോറേജും ഉള്ള ഫോണില്‍ ലിക്വിഡ് മെറ്റല്‍ തെര്‍മല്‍ ജെല്‍ ഉള്‍പ്പെടുന്ന 5,500 എംഎം² വേപ്പര്‍ ചേമ്പര്‍ കൂളിങ് സിസ്റ്റവും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഹലോ യുഎക്സിനൊപ്പം ആന്‍ഡ്രോയിഡ് 16ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് മൂന്ന് വര്‍ഷത്തെ OS അപ്ഗ്രേഡുകളും അഞ്ച് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും.

90W ടര്‍ബോപവര്‍ വയര്‍ഡ് ചാര്‍ജിങ്, 25W Qi2 മാഗ്‌നറ്റിക് വയര്‍ലെസ് ചാര്‍ജിങ്, 5W റിവേഴ്സ് വയര്‍ഡ് ചാര്‍ജിങ് എന്നിവയ്ക്കുള്ള പിന്തുണയുള്ള 7,100mAh സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററിയാണ് ഈ ഫോണിന് കരുത്തുപകരുന്നത്. 50 എംപി സോണി LYTIA 710 പ്രൈമറി സെന്‍സറും മാക്രോ ഷൂട്ടറായി പ്രവര്‍ത്തിക്കുന്ന 8 എംപി അള്‍ട്രാ-വൈഡ് കാമറയും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. 4K വീഡിയോകള്‍ റെക്കോര്‍ഡുചെയ്യാന്‍ കഴിവുള്ള 32 എംപി ഫ്രണ്ട് കാമറയാണ് സെല്‍ഫികള്‍ കൈകാര്യം ചെയ്യുന്നത്. 54,999 രൂപ മുതല്‍ 59,999 രൂപ വരെയാണ് വില. വാങ്ങുന്നവര്‍ക്ക് തുടക്കത്തില്‍ 5,000 രൂപ ബാങ്ക് കിഴിവോ എക്‌സ്‌ചേഞ്ച് ബോണസോ ലഭിക്കും.

Motorola Edge 70 Max launched in India: Check price

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതെന്താണ് ഡീല്‍?, 219 കോടി പിഴ ഒഴിവാക്കിയത് പിണറായി സര്‍ക്കാര്‍; വിഴിഞ്ഞത്തില്‍ എല്‍ഡിഎഫിനെതിരെ മുഖ്യമന്ത്രി

കുവൈത്തിന്റെ ആദ്യത്തെ ഗോള്‍ഡന്‍ റസിഡന്‍സി എംഎ യൂസഫലിക്ക്

അടൂരിലെ ഷഹാനയുടെ മരണം: ആണ്‍ സുഹൃത്ത് അരുണ്‍ അറസ്റ്റില്‍

​'ഗൗരി ഹിന്ദുവല്ല, റീനയോ കിരണോ ഒന്നും എന്നെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ മതം മാറിയിട്ടില്ല'; ലവ് ജിഹാദ് ആരോപണങ്ങളിൽ ആമിർ ഖാൻ

റെയിൽവെ ടിക്കറ്റ് റദ്ദാക്കലിനും ബോർഡിങ് പോയിന്റ് മാറ്റത്തിനും പുതിയ സമയപരിധി; എട്ട് മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ പണം ലഭിക്കില്ല