ഇനി പവര്‍ ബാങ്ക് വേണ്ട, മികച്ച ബാറ്ററി; റെഡ്മി നോട്ട് 17 പ്രോയുടെ ഫീച്ചറുകള്‍ അറിയാം

Redmi Note 17 Pro Launched With Snapdragon 6s Gen 4 and 9,000mAh Battery: Price, Features
റെഡ്മി നോട്ട് 17 പ്രോ
Edited By:
Updated on
2 min read

ന്യൂഡല്‍ഹി: മികച്ച ബാറ്റി ബാക്കപ്പുള്ള റെഡ്മി നോട്ട് 17 പ്രോയുടെ ഫീച്ചറുകള്‍ അറിയാം. 9,000mAh ബില്‍റ്റ്-ഇന്‍ ബാറ്ററിയുമായി എത്തിയിരിക്കുന്നു എന്നതാണ് ഈ ഫോണിന്റെ ഹൈലൈറ്റ്. ഈ മികച്ച ബാറ്ററി ശേഷിയുള്ള പ്രോ മോഡല്‍ ഫോണ്‍ ഇവിടെയും ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കാം. നിലവില്‍ ഫോണ്‍ ചൈനയില്‍ ലോഞ്ച് ചെയ്തു കഴിഞ്ഞു.

ബാറ്ററി, ചാര്‍ജിങ്, ഡിസ്പ്ലേ എന്നിവയില്‍ മുന്‍തലമുറയെ അപേക്ഷിച്ച് ശ്രദ്ധേയമായ മാറ്റങ്ങളാണ് പുതിയ സ്മാര്‍ട്ട്‌ഫോണില്‍ കൊണ്ടുവന്നിരിക്കുന്നത്. റെഡ്മി നോട്ട് 17 പ്രോയില്‍ 9,000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. 67 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയ്ക്കുന്ന ഫോണില്‍ 22.5 വാട്ട് റിവേഴ്‌സ് വയര്‍ഡ് ചാര്‍ജിങ് സംവിധാനവും ലഭിക്കും. താരതമ്യപ്പെടുത്തുമ്പോള്‍, റെഡ്മി നോട്ട് 15 പ്രോയില്‍ 6,580 എംഎഎച്ച് ബാറ്ററിയും 45 വാട്ട് ഫാസ്റ്റ് ചാര്‍ജിങുമാണ് ഉണ്ടായിരുന്നത്.

അഞ്ച് വര്‍ഷം വരെ ബാറ്ററി ഗ്യാരന്റി

ആദ്യ വില്‍പ്പനയുടെ ഭാഗമായി ഉപയോക്താക്കള്‍ക്കായി അഞ്ച് വര്‍ഷത്തെ ബാറ്ററി അപ്ഗ്രേഡ് ഗ്യാരന്റിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ നാല് വര്‍ഷത്തിനുള്ളില്‍ ബാറ്ററി ഹെല്‍ത്ത് 80 ശതമാനത്തില്‍ താഴെയായാല്‍ സൗജന്യമായി ബാറ്ററി മാറ്റിനല്‍കും. അഞ്ചാം വര്‍ഷത്തില്‍ ബാറ്ററി ഇതേ നിലവാരത്തില്‍ താഴുകയാണെങ്കില്‍ സാധാരണ ബാറ്ററിക്ക് പകരം കൂടുതല്‍ ശേഷിയുള്ള ബാറ്ററി സൗജന്യമായി നല്‍കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

1.5കെ ഡിസ്പ്ലേ, 3,500 നിറ്റ്‌സ് തെളിച്ചം

1.5കെ റെസല്യൂഷനുള്ള ഫ്‌ലാറ്റ് ഡിസ്പ്ലേയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. പുതിയ ലൂമിനസന്റ് മെറ്റീരിയല്‍ ഉപയോഗിച്ചിരിക്കുന്ന ഈ ഡിസ്പ്ലേയ്ക്ക് 3,500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കുറഞ്ഞ വെളിച്ചത്തില്‍ കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കുന്ന ഷവോമിയുടെ ഗ്രീന്‍ മൗണ്ടന്‍ ഐ പ്രൊട്ടക്ഷന്‍ സാങ്കേതികവിദ്യയും ഡിസ്പ്ലേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒക്ട കോര്‍ സ്നാപ്ഡ്രാഗണ്‍ 6 െജെന്‍ 4 4nm മൊബൈല്‍ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. ഒപ്പം അഡ്രിനോ ജിപിയുവും ഉണ്ട്. 8ഏആ / 12GB LPDDR4X റാം, 256ഏആ (ഡഎട 2.2) / 512GB (UFS 3.1) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പര്‍ ഛട 2 ല്‍ ആണ് പ്രവര്‍ത്തനം.

കാമറകളുടെ കാര്യമെടുത്താല്‍, 50ങജ മെയിന്‍ കാമറ (1/2.76' സെന്‍സര്‍, f/1.8 അപ്പര്‍ച്ചര്‍), 2MP ഡെപ്ത് സെന്‍സര്‍ (f/2.4 അപ്പര്‍ച്ചര്‍), 1080p വരെ വീഡിയോ റെക്കോര്‍ഡിങ് എന്നിവ ഇതിലുണ്ട്. സെല്‍ഫിക്കും മറ്റുമായി 8MP ഫ്രണ്ട് കാമറയാണ് നല്‍കിയിരിക്കുന്നത്. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, ഡടആ ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, ഡോള്‍ബി അറ്റ്‌മോസ്, IP66+IP68+IP69+IP69K റേറ്റിങ് എന്നിവയും ഇതിലുണ്ട്.

വിലയും ലഭ്യതയും

റെഡ്മി നോട്ട് 17 പ്രോ 5ജിയുടെ 8GB+128GB വേരിയന്റിന് 1599 യുവാന്‍ (ഏകദേശം 22,690 രൂപ) ആണ് വില. 8GB+256GB വേരിയന്റിന് 1899 യുവാന്‍ (ഏകദേശം 26,945 രൂപ), 12GB + 256GB വേരിയന്റിന് 2199 യുവാന്‍ (ഏകദേശം 31,200 രൂപ), 8GB+512GB വേരിയന്റിന് 2299 യുവാന്‍ (ഏകദേശം 32,620 രൂപ) എന്നിങ്ങനെയും വില നിശ്ചയിച്ചിരിക്കുന്നു. സ്‌കൈ ബ്ലൂ, നെബുല പര്‍പ്പിള്‍, ബ്ലാക്ക്, വൈറ്റ് എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍.

Summary

Redmi Note 17 Pro Launched With Snapdragon 6s Gen 4 and 9,000mAh Battery: Price, Features

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com