Motorola's ultra-thin Edge 70 image credit: Motorola
Gadgets

6,500mAh ബാറ്ററി, അള്‍ട്രാ സ്ലിം, ചൂടാവാതിരിക്കാന്‍ സംവിധാനം; മോട്ടോറോളയുടെ പുതിയ ഫോണ്‍ ലോഞ്ച് ബുധനാഴ്ച

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോളയുടെ പുതിയ ഫോണ്‍ അടുത്ത ആഴ്ചയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോളയുടെ പുതിയ ഫോണ്‍ അടുത്ത ആഴ്ചയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. എഡ്ജ് 70 പ്രോ എന്ന പേരിലാണ് പുതിയ ഫോണ്‍. അള്‍ട്രാ സ്ലിം എഡ്ജ് 70 നിരയിലാണ് പുതിയ ഫോണ്‍ അവതരിപ്പിക്കുന്നത്. എഡ്ജ് 70നെ അപേക്ഷിച്ച് നിരവധി അപ്‌ഗ്രേഡുകളോടെയാണ് പുതിയ ഫോണ്‍ വിപണിയില്‍ എത്തുക.

ഏപ്രില്‍ 22നാണ് ഇതിന്റെ ലോഞ്ച്. ഫ്‌ലിപ്പ്കാര്‍ട്ട്, മോട്ടോറോള ഇ-സ്റ്റോര്‍, പ്രമുഖ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴി ഉപഭോക്താക്കള്‍ക്ക് ഈ ഫോണ്‍ വാങ്ങാം. ലിലി വൈറ്റ് , ടീ , ടൈറ്റന്‍ എന്നീ പാന്റ്റോണ്‍ കളര്‍ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക.

144Hz റിഫ്രഷ് റേറ്റും 5,200 നിറ്റ്‌സ് ബ്രൈറ്റ്നസ്സുമുള്ള 6.8 ഇഞ്ച് 1.5K AMOLED ഡിസ്പ്ലേയാണ് ഫോണില്‍ ഉണ്ടാവുക. മീഡിയടെക് ഡൈമെന്‍സിറ്റി 8500 എക്‌സ്ട്രീം (MediaTek Dimensity 8500 Extreme) ചിപ്സെറ്റ് ആണ് ഇതിന് കരുത്തു പകരുക. വേപ്പര്‍ ചേമ്പര്‍ കൂളിംഗ് സിസ്റ്റം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

6,500mAh ബാറ്ററിയും 90W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയും ഇത് വാഗ്ദാനം ചെയ്യുന്നു. രണ്ട് ദിവസം വരെ ബാറ്ററി ബാക്കപ്പ് കമ്പനി അവകാശപ്പെടുന്നു. കാമറ വിഭാഗത്തില്‍ 50MP സോണി LYTIA 710 സെന്‍സര്‍, 50എംപി അള്‍ട്രാ വൈഡ് ലെന്‍സ്, 50എംപി ഫ്രണ്ട് കാമറ എന്നിവ ഉള്‍പ്പെടുന്നു. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ ലഭിക്കാന്‍ എഐ ഫീച്ചറുകളും ഇതിലുണ്ടാകും.

ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള Hello UI ലാണ് ഇത് പ്രവര്‍ത്തിക്കുക. 3 ഒഎസ് അപ്ഗ്രേഡുകളും 5 വര്‍ഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും ലഭിക്കും. ഔദ്യോഗിക വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 8GB/256GB അല്ലെങ്കില്‍ 12GB/512GB മോഡലുകള്‍ക്ക് യഥാക്രമം 31,999 രൂപ മുതല്‍ 37,999 രൂപ വരെ വില വരാമെന്നാണ് സൂചന.

Motorola Edge 70 Pro India launch date confirmed: price, specs and more

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഊരാളുങ്കല്‍ സമാധാനം പറയണം'; ടൗണ്‍ഷിപ്പിലെ വീട്ടില്‍ നിലവില്‍ വിള്ളലില്ലെന്ന് മന്ത്രി കെ രാജന്‍

'പുറത്തുനിന്ന് നോക്കുമ്പോൾ നിങ്ങൾക്ക് എന്നെ ഒരു തീറ്റപണ്ടാരമായി തോന്നും, പക്ഷേ ഇതെന്റെ സുരക്ഷയ്ക്കാണ്'; ബോഡി ഷെയ്മിങ് ചെയ്യുന്നവരോട് വർഷ

ചുവപ്പ് മാത്രമല്ല, ഇതും രക്തമാണ്

വിവാദം 'ആൾദൈവത്തെ' രക്ഷിക്കാൻ; നിദ ഖാൻ ടെലികോളർ ജീവനക്കാരി, ആരോപണങ്ങൾ നിഷേധിച്ച് കുടുംബം

വിഷു ആശംസ പോസ്റ്റര്‍ വിവാദം; ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തിയ വിഎച്ച്പി, ബിഡിജെഎസ്, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

SCROLL FOR NEXT