Nothing Phone 4b  source: Nothing
Gadgets

വലിയ ബാറ്ററി, പുതുക്കിയ ട്രാന്‍സ്‌പെരന്റ് റിയര്‍ പാനല്‍; നത്തിങ് ഫോണ്‍ 4ബി വിപണിയില്‍

പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്സ് കമ്പനിയായ നത്തിങ്ങിന്റെ പുതിയ ഫോണായ ഫോണ്‍ 4ബി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്സ് കമ്പനിയായ നത്തിങ്ങിന്റെ പുതിയ ഫോണായ ഫോണ്‍ 4ബി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കമ്പനിയുടെ തനതായ ഡിസൈന്‍ ശൈലിയും സോഫ്റ്റ്വെയര്‍ അനുഭവവും ആഗ്രഹിക്കുന്ന യുവ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ ഫോണ്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെട്ടു.

ഉയര്‍ന്ന മോഡലായ ഫോണ്‍ (4എ) ലൈനപ്പിലെ പല ഡിസൈന്‍, സോഫ്റ്റ്വെയര്‍ ഘടകങ്ങളും ഇതിലേക്ക് കടമെടുത്തിട്ടുണ്ടെങ്കിലും വലിയ ബാറ്ററിയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ, യൂണിബോഡി നിര്‍മ്മിതിയോട് കൂടിയ പുതുക്കിയ സുതാര്യമായ ബാക്ക് പാനലും ഇതിലുണ്ട്. ഒരുപിടി എഐ ഫീച്ചറുകളും ഈ ഫോണിന്റെ പ്രത്യേകതയാണ്.

Full HD+ റെസല്യൂഷന്‍, 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 2,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ് എന്നിവ വാഗ്ദാനം ചെയ്യുന്ന 6.77 ഇഞ്ച് സൂപ്പര്‍ അമോലെഡ് (Super AMOLED) ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 6 ജെന്‍ 4 പ്രൊസസ്സര്‍ ആണ് ഇതിന് കരുത്തുപകരുന്നത്. ഇതിനോടൊപ്പം 8GB റാമും 256GB വരെയുള്ള സ്റ്റോറേജും ലഭ്യമാണ്.

6,000 mAh കരുത്തുറ്റ ബാറ്ററിയും 33w ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമാണ് മറ്റൊരു സവിശേഷത. കൂടാതെ 7.5W റിവേഴ്‌സ് വയര്‍ഡ് ചാര്‍ജിങ് പിന്തുണയും ഈ ഫോണിനുണ്ട്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) ഉള്ള 50 മെഗാപിക്‌സല്‍ പ്രൈമറി കാമറയും 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് സെന്‍സറുമാണ് ഫോണിന്റെ കാമറ വിഭാഗത്തിലുള്ളത്. സെല്‍ഫികള്‍ക്കായി 16 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറയുമുണ്ട്. 34,999 രൂപയാണ് പ്രാരംഭവില. തെരഞ്ഞെടുപ്പ് ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 5000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും. ജൂലൈ 14 മുതല്‍ ഫ്‌ലിപ്കാര്‍ട്ടിലും ക്രോമ, റിലയന്‍സ് ഡിജിറ്റല്‍, വിജയ് സെയില്‍സ് എന്നിവയുള്‍പ്പെടെ പ്രമുഖ റീട്ടെയില്‍ പങ്കാളികളിലും ഈ ഫോണ്‍ ലഭ്യമാകും.

Nothing Phone 4b launched in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂവാറ്റുപുഴ ജില്ല പരിഗണനയില്‍; ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

കറുകറെ കടിക്കാം കടുകടക്ക, വീട്ടിൽ തയ്യാറാക്കാം

ഓണം: ഗതാഗതക്കുരുക്ക് രൂക്ഷം; താമരശേരി ചുരത്തില്‍ വെള്ളിയാഴ്ച വരെ ട്രാഫിക് നിയന്ത്രണം

തുടരെ രണ്ടാം സെഞ്ച്വറി! നിലയുറപ്പിച്ച് ​ദേവ്ദത്ത് പടിക്കൽ

പരിപ്പിന് മുകളിൽ നെയ്യ്; സദ്യയിൽ ഈ കൂട്ടുകെട്ടിന് ആരോ​ഗ്യ​ഗുണങ്ങൾ ഏറെയാണ്