വരുന്നു ഗൂഗിളിന്റെ ഫോള്‍ഡബിള്‍ ഫോണ്‍, പിക്‌സല്‍ 11 പ്രോ ഫോള്‍ഡ്; അറിയാം ഫീച്ചറുകള്‍

പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ വരും മാസങ്ങളില്‍ തങ്ങളുടെ അടുത്ത തലമുറ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണി അവതരിപ്പിച്ചേക്കും
GOOGLE PIXEL 10 PRO
GOOGLE PIXEL 10 PROfile
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ വരും മാസങ്ങളില്‍ തങ്ങളുടെ അടുത്ത തലമുറ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണി അവതരിപ്പിച്ചേക്കും. ഈ സീരീസില്‍ മിക്കവാറും നാല് മോഡലുകള്‍ ഉള്‍പ്പെടാനാണ് സാധ്യത. പിക്‌സല്‍ 11, പിക്‌സല്‍ 11 പ്രോ, പിക്‌സല്‍ 11 പ്രോ എക്‌സ്എല്‍, പിക്‌സല്‍ 11 പ്രോ ഫോള്‍ഡ്.

ഗൂഗിള്‍ ഇതുവരെ ഔദ്യോഗികമായി വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും പിക്‌സല്‍ 11 പ്രോ ഫോള്‍ഡ് സംബന്ധിച്ച് ചില സൂചനകള്‍ ഇതിനകം നല്‍കിയിട്ടുണ്ട്. പിക്‌സല്‍ 11, പിക്‌സല്‍ 11 പ്രോ, പിക്‌സല്‍ 11 പ്രോ എക്‌സ്എല്‍ എന്നിവയ്ക്കൊപ്പം ഗൂഗിള്‍ പിക്‌സല്‍ 11 പ്രോ ഫോള്‍ഡ് ഓഗസ്റ്റിലോ സെപ്റ്റംബറിലോ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലയെ സംബന്ധിച്ചിടത്തോളം, പിക്‌സല്‍ 11 പ്രോ ഫോള്‍ഡിന് 1,59,999 രൂപയ്ക്കും 1,81,999 രൂപയ്ക്കും ഇടയിലായിരിക്കും വിലയെന്നാണ് സൂചന.

ഗൂഗിള്‍ പിക്‌സല്‍ 11 പ്രോ ഫോള്‍ഡിന് എട്ട് ഇഞ്ച് പ്രധാന ഡിസ്പ്ലേയും 6.4 ഇഞ്ച് ഔട്ടര്‍ ഡിസ്പ്ലേയും ഉണ്ടായിരിക്കുമെന്നാണ് പറയപ്പെടുന്നത്. ഇരു സ്‌ക്രീനുകളും 120Hz അല്ലെങ്കില്‍ 144Hz വേരിയബിള്‍ റിഫ്രഷ് റേറ്റും 3,000 അല്ലെങ്കില്‍ 36,000 നിറ്റ്‌സ് വരെയുള്ള പീക്ക് ബ്രൈറ്റ്നസ്സും പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടെന്‍സര്‍ ജി6 (Tensor G6) ചിപ്പിന്റെ കരുത്തിലായിരിക്കും ഈ ഫോള്‍ഡബിള്‍ ഫോണ്‍ പ്രവര്‍ത്തിക്കുക. ഇതിനൊപ്പം 16 ജിബി റാമും 1 ടിബി വരെയുള്ള സ്റ്റോറേജും ഉണ്ടായേക്കാം. പിക്‌സല്‍ 11 പ്രോ ഫോള്‍ഡില്‍ 30W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5,050 mAh ബാറ്ററിയും ഉണ്ടായേക്കാം.

പിക്‌സല്‍ 11 പ്രോ ഫോള്‍ഡിന്റെ പിന്നില്‍ ട്രിപ്പിള്‍ കാമറ സെറ്റപ്പ് ഉണ്ടായിരിക്കാനാണ് സാധ്യത. ഇതില്‍ 48 എംപി മെയിന്‍ ലെന്‍സ്, 5x ഒപ്റ്റിക്കല്‍ സൂമുള്ള 10.8 എംപി ടെലിഫോട്ടോ ലെന്‍സ്, 10.5 എംപി അള്‍ട്രാ വൈഡ് ലെന്‍സ് എന്നിവ ഉള്‍പ്പെടാം. സെല്‍ഫികള്‍ക്കായി രണ്ട് ഡിസ്പ്ലേകളിലും 10 എംപി കാമറ ഉണ്ടായേക്കാം.

GOOGLE PIXEL 10 PRO
7,000 mAh ബാറ്ററി, നിരവധി എഐ ഫീച്ചറുകള്‍; റെനോ 16യും 16സിയും വിപണിയില്‍
GOOGLE PIXEL 10 PRO
പതിനായിരം രൂപയില്‍ താഴെ വില, കേടു വന്നാല്‍ വീട്ടിലെത്തി സര്‍വീസ്; ബജറ്റ് ഫോണുമായി ലാവ
Summary

Google Pixel 11 Pro Fold details

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com