OnePlus 15 global release in early 2026 image credit: oneplus
Gadgets

7,000mAh ബാറ്ററി, ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, 80,000 രൂപ വില; അറിയാം വണ്‍പ്ലസ് 15 ലോഞ്ച് തീയതിയും ഫീച്ചറുകളും

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ അടുത്ത ഫ്‌ലാഗ്ഷിപ്പ് ഫോണായ വണ്‍പ്ലസ് 15 അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ആഗോള വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ അടുത്ത ഫ്‌ലാഗ്ഷിപ്പ് ഫോണായ വണ്‍പ്ലസ് 15 അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ആഗോള വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഇതിന് മുന്‍പ് ഏതാനും മാസങ്ങള്‍ക്കകം തന്നെ സ്വന്തം രാജ്യമായ ചൈനയില്‍ പുതിയ ഫോണ്‍ അവതരിപ്പിക്കും. വരാനിരിക്കുന്ന ഹാന്‍ഡ്സെറ്റിന്റെ വിശദാംശങ്ങള്‍ ബ്രാന്‍ഡ് പുറത്തുവിട്ടിട്ടില്ല.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വണ്‍പ്ലസ് 15ല്‍ 165Hz വരെ റിഫ്രഷ് റേറ്റിനുള്ള പിന്തുണയുള്ള 1.5K ഡിസ്പ്ലേ ഉണ്ടായിരിക്കാം. 165fps-ല്‍ ഗെയിമുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇത് പ്രാപ്തമാക്കും. ക്വാല്‍കോമിന്റെ അടുത്ത തലമുറ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് 2 പ്രോസസര്‍ ആയിരിക്കും ഫോണിന് കരുത്തുപകരുക. മെച്ചപ്പെട്ട വേഗതയ്ക്കും ഗ്രാഫിക്‌സ് കൈകാര്യം ചെയ്യലിനും വേണ്ടി 16MB ഡെഡിക്കേറ്റഡ് കാഷെയും ഹാന്‍ഡ്സെറ്റില്‍ ലഭിച്ചേക്കാം. 7,000mAh ബാറ്ററിയും ഇതില്‍ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ചാര്‍ജിങ് വേഗത 100W വരെ എത്താം.

വണ്‍പ്ലസ് 15 ന് അള്‍ട്രാസോണിക് ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറും IP68 അല്ലെങ്കില്‍ IP69 വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് റെസിസ്റ്റന്‍സ് റേറ്റിങ്ങും ലഭിക്കാനും സാധ്യതയുണ്ട്. ഇന്ത്യയില്‍ വണ്‍പ്ലസ് 15 ന് ഏകദേശം 80,000 രൂപ വിലയുണ്ടാകുമെന്നാണ് സൂചന.

OnePlus 15 launch timeline, price, design, display, camera

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT