OnePlus 15 source: OnePlus
Gadgets

വൺപ്ലസിന്റെ പുതിയ ഫോൺ ചൊവ്വാഴ്ച വിപണിയിൽ; അറിയാം ഫീച്ചറുകൾ

പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വൺപ്ലസിന്റെ പുതിയ ഫോൺ ചൊവ്വാഴ്ച ചൈനീസ് വിപണിയിൽ അവതരിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽ​ഹി: പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വൺപ്ലസിന്റെ പുതിയ ഫോൺ ചൊവ്വാഴ്ച ചൈനീസ് വിപണിയിൽ അവതരിപ്പിക്കും. വൺപ്ലസ് തങ്ങളുടെ 15 സീരീസിലേക്ക് ഒരു പുതിയ കൂട്ടിച്ചേർക്കലായി വൺപ്ലസ് 15ടി ആണ് വിപണിയിൽ അവതരിപ്പിക്കാൻ പോകുന്നത്.

അഞ്ച് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ വിപണിയിൽ എത്തുക. 12 ജിബി റാമും 256 ജിബി സ്റ്റോറേജും 12 ജിബി റാമും 512 ജിബി സ്റ്റോറേജും 16 ജിബി റാമും 256 ജിബി സ്റ്റോറേജും 16 ജിബി റാമും 512 ജിബി സ്റ്റോറേജും16 ജിബി റാമും 1 ടിബി സ്റ്റോറേജുമാണ് അഞ്ചു വേരിയന്റുകൾ. പ്യുവർ കൊക്കോ, റിലാക്‌സിംഗ് മാച്ച, ഹീലിംഗ് വൈറ്റ് ചോക്ലേറ്റ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ഏത് വേണമെങ്കിലും തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും ലഭ്യമാണ്.

ഫോണിൽ എജി ഫ്രോസ്റ്റഡ് ഗ്ലാസ് ഉണ്ട്. ഇത് മാറ്റ് ഫിനിഷ് നൽകുന്നു. കൂടാതെ ക്ലീൻ, വൈറ്റ് ഓപ്ഷനായി ഒരു പ്രത്യേക മൈക്രോ-ആർക്ക് ഓക്‌സിഡേഷൻ പ്രോസസുമുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റാണ് ഇതിന് കരുത്തുപകരുക. ഇത് മികച്ച പ്രകടനം സാധ്യമാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

പരന്നതും 6.32 ഇഞ്ച് വലിപ്പമുള്ളതും സൂപ്പർ-സ്മൂത്ത് 165Hz റിഫ്രഷ് റേറ്റുള്ളതുമാണ് ഡിസ്‌പ്ലേ. കാമറയുടെ കാര്യത്തിൽ, വൺപ്ലസ് അതിന്റെ LUMO ഇമേജിംഗ് സിസ്റ്റം ഉപയോഗിക്കുന്നു. കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾക്ക് 3.5x ഒപ്റ്റിക്കൽ സൂം ഇത് വാഗ്ദാനം ചെയ്യുന്നു. ഇതിന് IP66, IP68, IP69, IP69K എന്നി റേറ്റിങ്ങുകൾ ഉണ്ട്.

7,500mAh ആണ് ബാറ്ററി ശേഷി. മിക്ക ഫോണുകളേക്കാളും വളരെ വലുതാണ്. ചാർജിങ് വേഗതയേറിയതും വൈവിധ്യപൂർണ്ണവുമാണ്. 100W വയർഡ് ചാർജിങ്, 50W വയർലെസ് ചാർജിങ്, ബൈപാസ് ചാർജിങ് എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു.

OnePlus 15T set to launch on tuesday: Snapdragon 8 Elite, 7500mAh battery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹിന്ദു എംഎല്‍എ' പരാമര്‍ശം; ബി ഗോപാലകൃഷ്ണനെതിരെ കേസ്

'പൂരം കലക്കിയത് പോലെ ഗ്യാസ് വിഷയവും ഒന്ന് കലക്കാൻ ഉദ്ദേശിച്ചു, അതു ഞാൻ തുറക്കാനാകാത്ത വിധം പൂട്ടിയിട്ടുണ്ട്'

'മാക്‌സിമം സിക്‌സടിക്കണം, തട്രോം തൂക്കറോം'; പഞ്ച് തമിഴ് ഡയലോഗടിച്ച് സഞ്ജു സാംസണ്‍ ​(വിഡിയോ)

സ്ത്രീകള്‍ക്കായി മികച്ച അഞ്ചു പോസ്റ്റ് ഓഫീസ് പദ്ധതികള്‍; വിശദാംശങ്ങള്‍

ബി ഗോപാലകൃഷ്ണനെതിരെ കേസ്, യുവതീപ്രവേശന വിലക്ക് തുടരണം, 'ഇറാൻ മരിച്ചു'; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT