

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ ഫോണുകളായ എക്‌സ്300എസ്, എക്‌സ്300 അള്‍ട്രാ എന്നിവ മാര്‍ച്ച് 30ന് ചൈനയില്‍ അവതരിപ്പിക്കും. ചൈനയില്‍ ഏപ്രില്‍ മൂന്നിന് വില്‍പ്പന ആരംഭിക്കാനും സാധ്യതയുണ്ട്. അതേസമയം ആഗോള, ഇന്ത്യന്‍ ലോഞ്ച് പദ്ധതികളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. എക്‌സ്300 അള്‍ട്രാ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് കൂടുതല്‍ സാധ്യത.
144Hz റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയുമായാണ് എക്‌സ്300എസ് വിപണിയില്‍ എത്തുക. 16GB വരെ റാമുമായി ജോടിയാക്കിയ അതേ മീഡിയടെക് ഡൈമെന്‍സിറ്റി 9500 ചിപ്സെറ്റ് ആണ് ഈ ഫോണിന് കരുത്തു പകരുക.
90W ചാര്‍ജിംഗും 40W വയര്‍ലെസ് ചാര്‍ജിങ്ങും ഉള്ള 7,100 mAh ബാറ്ററിയാണ് മറ്റൊരു പ്രധാന സവിശേഷത. IP68, IP69 റേറ്റിങുകള്‍, സ്റ്റീരിയോ സ്പീക്കറുകള്‍, മെച്ചപ്പെടുത്തിയ വൈബ്രേഷന്‍ ഫീഡ്ബാക്ക്, ഗെയിമിംഗിനായി മെച്ചപ്പെട്ട കണക്റ്റിവിറ്റി എന്നിവയും ഈ ഫോണില്‍ ഉണ്ടായിരിക്കാം. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6ല്‍ ഫോണ്‍ പ്രവര്‍ത്തിക്കും.
കാമറ വിഭാഗത്തില്‍, 50MP പെരിസ്‌കോപ്പ് ലെന്‍സുള്ള Zeiss പിന്തുണയുള്ള 200MP പ്രധാന കാമറ ലഭിച്ചേക്കാം. ഔദ്യോഗിക വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ എക്‌സ്300എസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്താല്‍ ഏകദേശം 55,000 രൂപ വിലയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates