

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ഈ മാസം 24ന് ചൈനീസ് വിപണിയില്‍ അവതരിപ്പിക്കും. വണ്‍പ്ലസ് തങ്ങളുടെ 15 സീരീസിലേക്ക് ഒരു പുതിയ കൂട്ടിച്ചേര്‍ക്കലായി വണ്‍പ്ലസ് 15ടി ആണ് വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്നത്.
അഞ്ച് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോണ്‍ വിപണിയില്‍ എത്തുക. 12 ജിബി റാമും 256 ജിബി സ്റ്റോറേജും 12 ജിബി റാമും 512 ജിബി സ്റ്റോറേജും 16 ജിബി റാമും 256 ജിബി സ്റ്റോറേജും 16 ജിബി റാമും 512 ജിബി സ്റ്റോറേജും16 ജിബി റാമും 1 ടിബി സ്റ്റോറേജുമാണ് അഞ്ചു വേരിയന്റുകള്‍. പ്യുവര്‍ കൊക്കോ, റിലാക്‌സിംഗ് മാച്ച, ഹീലിംഗ് വൈറ്റ് ചോക്ലേറ്റ് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഏത് വേണമെങ്കിലും തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും ലഭ്യമാണ്.
ഫോണില്‍ എജി ഫ്രോസ്റ്റഡ് ഗ്ലാസ് ഉണ്ട്. ഇത് മാറ്റ് ഫിനിഷ് നല്‍കുന്നു. കൂടാതെ ക്ലീന്‍, വൈറ്റ് ഓപ്ഷനായി ഒരു പ്രത്യേക മൈക്രോ-ആര്‍ക്ക് ഓക്‌സിഡേഷന്‍ പ്രോസസുമുണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്സെറ്റാണ് ഇതിന് കരുത്തുപകരുക. ഇത് മികച്ച പ്രകടനം സാധ്യമാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
പരന്നതും 6.32 ഇഞ്ച് വലിപ്പമുള്ളതും സൂപ്പര്‍-സ്മൂത്ത് 165Hz റിഫ്രഷ് റേറ്റുള്ളതുമാണ് ഡിസ്‌പ്ലേ. കാമറയുടെ കാര്യത്തില്‍, വണ്‍പ്ലസ് അതിന്റെ LUMO ഇമേജിംഗ് സിസ്റ്റം ഉപയോഗിക്കുന്നു. കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ക്ക് 3.5x ഒപ്റ്റിക്കല്‍ സൂം ഇത് വാഗ്ദാനം ചെയ്യുന്നു. ഇതിന് IP66, IP68, IP69, IP69K എന്നി റേറ്റിങ്ങുകള്‍ ഉണ്ട്.
7,500mAh ആണ് ബാറ്ററി ശേഷി. മിക്ക ഫോണുകളേക്കാളും വളരെ വലുതാണ്. ചാര്‍ജിങ് വേഗതയേറിയതും വൈവിധ്യപൂര്‍ണ്ണവുമാണ്. 100W വയര്‍ഡ് ചാര്‍ജിങ്, 50W വയര്‍ലെസ് ചാര്‍ജിങ്, ബൈപാസ് ചാര്‍ജിങ് എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates