7,200 mAh ബാറ്ററി, 50എംപി മെയിന്‍ കാമറ, പ്രാരംഭ വില 18,999 രൂപ; ഐക്യുഒഒയുടെ പുതിയ ഫോണ്‍ വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഐക്യുഒഒയുടെ പുതിയ മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണായ ഐക്യുഒഒ ഇസഡ്11എക്‌സ് ഫൈവ് ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു
iQOO Z11x
iQOO Z11xsource: iQOO
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഐക്യുഒഒയുടെ പുതിയ മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണായ ഐക്യുഒഒ ഇസഡ്11എക്‌സ് ഫൈവ് ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇസഡ് സീരീസ് വിപുലീകരിച്ച് അവതരിപ്പിച്ച പുതിയ ഫോണ്‍ ഇസഡ്10എക്‌സിന്റെ പിന്‍ഗാമിയാണ്.

ഭീമന്‍ ബാറ്ററി പായ്ക്കിനൊപ്പം ഐപി68, ഐപി69+ റേറ്റിങ്ങും ഈ ഫോണിനുണ്ട്. മൂന്ന് വേരിയന്റുകളില്‍ ഈ ഫോണ്‍ ലഭ്യമാണ്, ഐക്യുഒഒ ഇ-സ്റ്റോര്‍, ആമസോണ്‍, മറ്റ് റീട്ടെയില്‍ ചാനല്‍ പങ്കാളികള്‍ എന്നിവയിലൂടെ ഇത് ലഭ്യമാകും.

120Hz റിഫ്രഷ് റേറ്റും 2344 × 1080 റെസല്യൂഷനുമുള്ള 6.76 ഇഞ്ച് (17.17cm) എല്‍സിഡി പാനലുമായാണ് ഐക്യുഒഒ ഇസഡ്11എക്‌സ് വരുന്നത്. ഇത് 1200 നിറ്റ്‌സ് വരെ തെളിച്ചം വാഗ്ദാനം ചെയ്യുന്നു. മീഡിയാടെക് ഡൈമെന്‍സിറ്റി 7400-ടര്‍ബോയാണ് ഈ ഫോണിന്റെ കരുത്ത്. 8 ജിബി വരെ LPDDR4X റാമും 256 ജിബി വരെ UFS 3.1 സ്റ്റോറേജും ഇതില്‍ ഉള്‍പ്പെടുന്നു. 7,200 mAh വരെ ലിഥിയം-അയണ്‍ ബാറ്ററിയും 44W ഫാസ്റ്റ് ചാര്‍ജിംഗും ഈ ഫോണില്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6.0 ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

iQOO Z11x
കരുത്തുറ്റ 7200എംഎഎച്ച് ബാറ്ററി, 23,000 രൂപയില്‍ താഴെ വില; വിവോ ടി5എക്സ് ഫൈവ്ജി ലോഞ്ച് മാര്‍ച്ച് 17ന്

കാമറ വിഭാഗത്തില്‍, 50MP മെയിനും (സോണി IMX852) 2MP ബൊക്കെ സെന്‍സറും ഉള്ള ഡ്യുവല്‍ കാമറ സജ്ജീകരണം ഈ ഫോണില്‍ ലഭ്യമാണ്. സെല്‍ഫികള്‍ക്കായി, 32MP ഫ്രണ്ട് കാമറയും ഈ ഫോണില്‍ ഉണ്ടാവും. ഫോട്ടോ, പോര്‍ട്രെയ്റ്റ്, നൈറ്റ്, വീഡിയോ, 50MP, പനോരമ, ഡോക്യുമെന്റ്‌സ്, സ്ലോ-മോ, ടൈം-ലാപ്‌സ്, സൂപ്പര്‍മൂണ്‍, ഫുഡ്, ഡ്യുവല്‍ വ്യൂ, അണ്ടര്‍വാട്ടര്‍ തുടങ്ങി നിരവധി മോഡുകള്‍ ഈ ഉപകരണം വാഗ്ദാനം ചെയ്യുന്നു.

6GB + 128GB വേരിയന്റിന് ഇന്ത്യയില്‍ 18,999 രൂപയാണ് വില. മിഡ് 8GB+ 128GB വേരിയന്റിന് 20,999 രൂപയും ടോപ്പ്-എന്‍ഡ് 8GB റാമും 128GB സ്റ്റോറേജ് വേരിയന്റിന് 22,999 രൂപയുമാണ് വില. ടൈറ്റന്‍ ബ്ലാക്ക്, പ്രിസ്മാറ്റിക് ഗ്രീന്‍ എന്നിവയുള്‍പ്പെടെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ വരുന്നത്.

iQOO Z11x
200എംപി കാമറ, എഐ ഫീച്ചറുകള്‍; ഓപ്പോയുടെ പുതിയ ഫോള്‍ഡബിള്‍ ഫോണിന്റെ ലോഞ്ച് മാര്‍ച്ച് 17ന്
Summary

iQOO Z11x with 7,200 mAh battery, Dimensity 7400 Turbo launched in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com