200എംപി കാമറ, എഐ ഫീച്ചറുകള്‍; ഓപ്പോയുടെ പുതിയ ഫോള്‍ഡബിള്‍ ഫോണിന്റെ ലോഞ്ച് മാര്‍ച്ച് 17ന്

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ തങ്ങളുടെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ ശ്രേണി വിപുലീകരിക്കാന്‍ ഒരുങ്ങുന്നു
Oppo Find N5
ഓപ്പോ ഫൈന്‍ഡ് എന്‍5image credit: oppo
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ തങ്ങളുടെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ ശ്രേണി വിപുലീകരിക്കാന്‍ ഒരുങ്ങുന്നു. മാര്‍ച്ച് 17 ന് ആഗോളതലത്തില്‍ അടുത്ത തലമുറ ഓപ്പോ ഫൈന്‍ഡ് എന്‍6 സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഓപ്പോ ഫൈന്‍ഡ് എന്‍5ന്റെ പിന്‍ഗാമിയായ ഈ സ്മാര്‍ട്ട്ഫോണിന് അള്‍ട്രാ ഫ്‌ലാറ്റും ഫ്‌ളെക്‌സിബിളുമായിട്ടുള്ള ഡിസൈന്‍ ഉണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മികച്ച ഡിസ്‌പ്ലേ അനുഭവത്തിന് പുതിയ തലമുറ ടൈറ്റാനിയം അലോയ് ഡോം ഹിഞ്ച് ഇതില്‍ ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതോടൊപ്പം, ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണില്‍ ഒരു ഇന്ററാക്ടീവ് ഒഎസ് അനുഭവവും ഓപ്പോ എഐ സ്‌റ്റൈലസും ഉണ്ടായിരിക്കും.

ഗോള്‍ഡന്‍ ഓറഞ്ച്, ഒറിജിനല്‍ ടൈറ്റാനിയം എന്നി രണ്ട് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. 12GB+256GB, 16GB+512GB, 16GB+1TB എന്നി മൂന്ന് വേരിയന്റുകളില്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ എത്തുമെന്നും കമ്പനി അറിയിച്ചു. 200എംപി ഹാസല്‍ബ്ലാഡ് കാമറയാണ് മറ്റൊരു ആകര്‍ഷണം. 8.12 ഇഞ്ച് 2K എല്‍ടിപിഒ മെയിന്‍ ഡിസ്പ്ലേയും 6.62 ഇഞ്ച് സെക്കന്‍ഡറി സ്‌ക്രീനുമാണ് ഫോണിന്റെ മറ്റു ഫീച്ചറുകള്‍. സ്മാര്‍ട്ട്ഫോണിന് ഒക്ടാ-കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്സെറ്റ് കരുത്തുപകരും.

Oppo Find N5
10,001 എംഎഎച്ച് ബാറ്ററി, 50 എംപി പിന്‍ കാമറ; റിയല്‍മി നാര്‍സോ പവര്‍ ഫൈവ് ജി വിപണിയില്‍

200 എംപി ഹാസല്‍ബ്ലാഡ് മെയിന്‍ കാമറയ്‌ക്കൊപ്പം 50 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും 2 എംപി മള്‍ട്ടിസ്‌പെക്ട്രല്‍ ലെന്‍സുള്ള 50 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സും ഈ സ്മാര്‍ട്ട്ഫോണില്‍ ഉണ്ടായിരിക്കും. മടക്കാവുന്ന സ്മാര്‍ട്ട്ഫോണിന്റെ മുന്‍വശത്ത് 20 എംപി ഫ്രണ്ട് കാമറ ഉണ്ടാകുമെന്നും കരുതുന്നു. 80W ഫാസ്റ്റ് ചാര്‍ജിംഗുള്ള 6000mAh ബാറ്ററിയായിരിക്കും ഫോണിന് കരുത്തുപകരുക.

Oppo Find N5
വരുന്നു വണ്‍പ്ലസിന്റെ പുതിയ മോഡല്‍, '15T'; അറിയാം ഫീച്ചറുകളും വിലയും
Summary

next-generation Oppo Find N6 smartphone globally on March 17

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com