OnePlus 15 source:x
Gadgets

വില 20,000 രൂപ, വീണ്ടും ബജറ്റ് ഫോണുമായി വണ്‍പ്ലസ്; അറിയാം എന്‍6എക്‌സ് ഫീച്ചറുകള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ ഫോണായ വണ്‍പ്ലസ് എന്‍6എക്‌സ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ ഫോണായ വണ്‍പ്ലസ് എന്‍6എക്‌സ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഏകദേശം 20,000 രൂപ വില പ്രതീക്ഷിക്കുന്ന ഫോണ്‍ ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ച വണ്‍പ്ലസ് എന്‍6ന് ഒപ്പമായിരിക്കും ഈ മോഡലും എത്തുക. ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ തിരയുന്നവരെ ലക്ഷ്യമിട്ടാണ് കമ്പനി ഈ ഫോണ്‍ അവതരിപ്പിക്കുന്നത്. ബ്ലൂ, റെഡ് കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ ലഭ്യമാകുമെന്നാണ് വിവരം. ഫ്‌ലാറ്റ് റിയര്‍ പാനല്‍, ഫ്‌ലാറ്റ് ഫ്രെയിം ഡിസൈന്‍, മുകളില്‍ ഇടത് കോണിലായി പില്‍-ഷെയ്പ്പ് കാമറ ഐലന്‍ഡ് എന്നിവ ഫോണിന്റെ പ്രത്യേകതകളായിരിക്കും.

120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഉള്ള വലിയ എല്‍സിഡി ഡിസ്‌പ്ലേ, മീഡിയാടെക് ഡൈമന്‍സിറ്റി 6300 പ്രോസസര്‍, 50 മെഗാപിക്‌സല്‍ പ്രൈമറി റിയര്‍ കാമറ, ആന്‍ഡ്രോയിഡ് 16 എന്നിവയാണ് പ്രതീക്ഷിക്കുന്ന പ്രധാനപ്പെട്ട മറ്റു ഫീച്ചറുകള്‍. കൂടാതെ 45w ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള വലിയ ബാറ്ററിയും ഫോണില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

OnePlus N6x India launch timeline, specifications

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുട്ടികള്‍ എന്ത് തെറ്റാണ് ചെയ്തത്? അവര്‍ ചോദിച്ചത് അവരുടെ അവകാശങ്ങള്‍; ഇന്ത്യയില്‍ യുവാക്കള്‍ക്ക് ഭാവിയില്ലാത്ത അവസ്ഥ'

വിമാനത്താവളത്തില്‍ മലയാളിയുടെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ച് വനിത ഉദ്യോഗസ്ഥ; ജീവനക്കാര്‍ കൂട്ടംകൂടി നിന്ന് ചിരിച്ചു, പരാതി

ഇന്നും ഇരുട്ടിലാകും; 300 മെഗാവാട്ടിന്റെ കുറവ്; ഭാഗികമായി വൈദ്യുതി നിയന്ത്രം ഉണ്ടാകുമെന്ന് കെഎസ്ഇബി

മദ്യപിച്ച് വാഹനമോടിച്ച കേസ്: ഡേവിഡ് വാര്‍ണര്‍ ജയിലിലേക്ക്?

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി; രണ്ടാം ഭര്‍ത്താവ് ഒളിവില്‍