എച്ച്ഡിഎഫ്‌സി ബാങ്കിനെ മറികടക്കുമോ?, ലിസ്റ്റിങ് ബുധനാഴ്ച, വിപണി മൂല്യത്തില്‍ ജിയോ മൂന്നാമതാകുമോ?

നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ ജിയോ പ്ലാറ്റ്‌ഫോംസ് ബുധനാഴ്ച ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ പോകുകയാണ്.
reliance jio
reliance jioഫയൽ
Edited By:
Updated on: 
1 min read

മുംബൈ: നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ ജിയോ പ്ലാറ്റ്‌ഫോംസ് ബുധനാഴ്ച ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ പോകുകയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ പ്ലാറ്റ്‌ഫോംസിന്റെ എത്ര ഓഹരികള്‍ കിട്ടിയെന്ന് നിക്ഷേപകര്‍ക്ക് തിങ്കളാഴ്ച അറിയാം. തിങ്കളാഴ്ചയാണ് ഐപിഒയ്ക്ക് അപേക്ഷിച്ചവര്‍ക്കുള്ള അലൊക്കേഷന്‍ പൂര്‍ത്തിയാവുക.

പ്രൈസ് ബാന്‍ഡിലെ ഉയര്‍ന്ന വിലയില്‍ ലിസ്റ്റ് ചെയ്താല്‍ 10.3 ലക്ഷം കോടി രൂപയായിരിക്കും കമ്പനിയുടെ വിപണി മൂല്യം. നിലവിലെ േ്രഗ മാര്‍ക്കറ്റ് പ്രീമിയം അനുസരിച്ച് ഓഹരിയൊന്നിന് 240 രൂപ വരെ ആദ്യ ദിനത്തില്‍ കൂടാനുള്ള സാധ്യതയാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കില്‍ വിപണി മൂല്യത്തില്‍ രാജ്യത്തെ മൂന്നാമത്തെ വലിയ കമ്പനിയായി ജിയോ പ്ലാറ്റ്‌ഫോംസ് മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിലവില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ വിപണി മൂല്യത്തില്‍ ഒന്നാമതുള്ളത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ്. 16.10 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. രണ്ടാമതുള്ള എയര്‍ടെലിന് 11.51 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം ഉണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക് 10. 67 ലക്ഷം, ഐസിഐസിഐ ബാങ്ക് 10.01 ലക്ഷം കോടി എന്നിവയാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. നിലവിലെ കണക്കുകള്‍ പ്രകാരം ഐസിഐസിഐ ബാങ്കിന് മുകളില്‍ നാലാം സ്ഥാനത്തേയ്ക്കാണ് ജിയോ പ്ലാറ്റ്‌ഫോം വരിക. എന്നാല്‍ ആദ്യദിനം നേട്ടത്തിലാണ് കമ്പനി ലിസ്റ്റ് ചെയ്യുന്നതെങ്കില്‍ ഒരു പക്ഷേ വിപണി മൂല്യത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്കിനെ മറികടന്നേക്കാം. ഓഹരിയൊന്നിന് 50 രൂപ കയറിയാല്‍ പോലും വിപണി മൂല്യത്തില്‍ 10.70 ലക്ഷം കോടി രൂപയുമായി ജിയോ പ്ലാറ്റ്‌ഫോംസ് എച്ച്ഡിഎഫ്‌സി ബാങ്കിനെ മറികടന്ന് മൂന്നാമതെത്തും.

reliance jio
കിലോയ്ക്ക് 750 രൂപ; കുതിച്ച് കുരുമുളക് വില
reliance jio
ദീപാവലി സമയത്ത് 10,000 കോടിയുടെ കച്ചവടം പോകും; സമരം മാറ്റിവെയ്ക്കണമെന്ന് രാഹുലിനോട് വ്യാപാരികള്‍
Summary

reliance Jio IPO listing on Oct 28: Will Mukesh Ambani's firm be in top 5 m-cap?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com