OnePlus Nord CE 6  source: OnePlus
Gadgets

8,000mAh ബാറ്ററി, മെച്ചപ്പെട്ട ഡിസ്‌പ്ലേ, വില 18,999 രൂപ മുതൽ; നോർഡ് ശ്രേണി വിപുലീകരിച്ച് വൺപ്ലസ്

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് തങ്ങളുടെ നോർഡ് ശ്രേണി വിപുലീകരിച്ചുകൊണ്ട് വൺപ്ലസ് നോർഡ് സിഇ 6 (OnePlus Nord CE 6), വൺപ്ലസ് നോർഡ് സിഇ 6 ലൈറ്റ് എന്നി മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് തങ്ങളുടെ നോർഡ് ശ്രേണി വിപുലീകരിച്ചുകൊണ്ട് വൺപ്ലസ് നോർഡ് സിഇ 6 (OnePlus Nord CE 6), വൺപ്ലസ് നോർഡ് സിഇ 6 ലൈറ്റ് എന്നി മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. മികച്ച ഗെയിമിംഗ് പെർഫോമൻസ്, ദീർഘനേരം നിൽക്കുന്ന ബാറ്ററി, മെച്ചപ്പെട്ട ഡിസ്‌പ്ലേ എന്നിവയാണ് ഇരു ഫോണുകളുടെയും പ്രത്യേകത. സ്നാപ്ഡ്രാഗൺ ചിപ്‌സെറ്റുമായി നോർഡ് സിഇ 6 മുന്നിൽ നിൽക്കുമ്പോൾ, ഉയർന്ന റിഫ്രഷ് റേറ്റും വലിയ ബാറ്ററിയുമാണ് നോർഡ് സിഇ 6 ലൈറ്റിന്റെ ആകർഷണം.

വൺപ്ലസ് നോർഡ് സിഇ 6: സവിശേഷതകൾ

ഡിസ്‌പ്ലേ: 6.78 ഇഞ്ച് 1.5K അമോലെഡ് (AMOLED) ഡിസ്‌പ്ലേ, 144Hz റിഫ്രഷ് റേറ്റ്.

പ്രോസസ്സർ: സ്നാപ്ഡ്രാഗൺ 7s Gen 4 ചിപ്‌സെറ്റ്, ഡെഡിക്കേറ്റഡ് ടച്ച് റിഫ്ലക്സ് ചിപ്പ്

ബാറ്ററി: 8,000mAh ബാറ്ററിയും 80W ഫാസ്റ്റ് ചാർജിംഗും. 27W വയർഡ് റിവേഴ്സ് ചാർജിംഗും ഗെയിമിംഗിനിടെ ഉപയോഗിക്കാൻ 'ബൈപാസ് ചാർജിംഗും' ലഭ്യമാണ്.

കാമറ: ഡ്യുവൽ ആക്സിസ് OIS ഉള്ള 50MP പ്രൈമറി കാമറ, ഓട്ടോഫോക്കസോടു കൂടിയ 32MP മുൻ കാമറ.

വൺപ്ലസ് നോർഡ് സിഇ 6 ലൈറ്റ്: സവിശേഷതകൾ

ഡിസ്‌പ്ലേ: 6.72 ഇഞ്ച് FHD+ ഡിസ്‌പ്ലേ, 144Hz റിഫ്രഷ് റേറ്റ്.

പ്രോസസ്സർ: മീഡിയടെക് ഡൈമെൻസിറ്റി 7400 അപെക്സ് (MediaTek Dimensity 7400 Apex) ചിപ്‌സെറ്റ്.

ഗെയിമിംഗ്: 144FPS ഗെയിമിംഗും സ്ഥിരതയുള്ള 60FPS BGMI സെഷനുകളും സാധ്യമാക്കുന്നു. കൂളിംഗിനായി 5,300mm വേപ്പർ ചേമ്പർ സംവിധാനമുണ്ട്.

ബാറ്ററി: 7,000mAh ബാറ്ററി, 45W ഫാസ്റ്റ് ചാർജിംഗ്.

കാമറ: 50MP മെയിൻ സെൻസർ, 2MP ഡെപ്ത് കാമറ, 8MP മുൻ കാമറ. 4K വീഡിയോ റെക്കോർഡിംഗും AI എഡിറ്റിംഗ് സൗകര്യങ്ങളും ഇതിലുണ്ട്.

വൺപ്ലസ് നോർഡ് സിഇ 6ന് 27,999 രൂപ മുതൽ 30,999 രൂപ വരെയാണ് വില. വൺപ്ലസ് നോർഡ് സിഇ 6 ലൈറ്റിന് 18,999 രൂപ മുതൽ 23,999 രൂപ വരെയാണ് വില.

OnePlus Nord CE 6 and Nord CE 6 Lite launched in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് വേറൊരു കാര്യം പറഞ്ഞൂന്നാണ് എന്‍റെ ഓര്‍മ'; അവധി വിവാദത്തില്‍ കുഞ്ഞാലിക്കുട്ടി

യുഎഇ വിടാൻ താൽപര്യമില്ല !, 94 ശതമാനം പ്രവാസികളും ഹാപ്പി; കാരണമിതാണ്

'കണ്ണീരാണോ വേണ്ടത് ? കൈ കൂപ്പി ഞാൻ അപേക്ഷിക്കുന്നു, കുറച്ച് സ്വകാര്യത നൽകൂ'; ഭാ​ഗ്യരാജിന്റെ ചിത്രമെടുക്കാൻ ശ്രമിച്ചവരോട് രാധിക ശരത്കുമാർ

പഴം കഴിച്ചാൽ കഫക്കെട്ട് കൂടുമോ?

30 വയസ് കഴിഞ്ഞോ? സ്ത്രീകൾ പാലിക്കേണ്ട 10 ആരോഗ്യശീലങ്ങൾ