6,500mAh ബാറ്ററി, 50എംപി കാമറ; മോട്ടോറോള എഡ്ജ് 70 പ്രോ പ്ലസ് ഈ മാസം അവസാനം വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള എഡ്ജ് 70 സീരീസില്‍ പുതിയ ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു
Motorola Edge 70 Pro launched in India
Motorola Edge 70 Pro launched in Indiasource: Motorola
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള എഡ്ജ് 70 സീരീസില്‍ പുതിയ ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. എഡ്ജ് 70 പ്രോ പ്ലസ് എന്ന പേരിലുള്ള ഫോണ്‍ ഈ മാസം അവസാനം വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 49,999 രൂപ മുതല്‍ വില ആരംഭിക്കാനാണ് സാധ്യത.

എഡ്ജ് 70, എഡ്ജ് 70 പ്രോ എന്നിവയ്ക്ക് ശേഷമാണ് മോട്ടോറോള എഡ്ജ് 70 പ്രോ പ്ലസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. എഡ്ജ് 70 പ്രോയ്ക്കും സിഗ്‌നേച്ചര്‍ സ്മാര്‍ട്ട്‌ഫോണിനും ഇടയിലായിരിക്കും ഇതിന്റെ സ്ഥാനം. മികച്ച പ്രകടനം, കാമറ അപ്ഗ്രേഡുകള്‍, പ്രീമിയം ഡിസൈന്‍ എന്നിവയുടെ സന്തുലിതമായ മിശ്രിതമാണ് ഈ ഫോണ്‍ വാഗ്ദാനം ചെയ്യുക. ടെലിഫോട്ടോ ലെന്‍സ്, വയര്‍ലെസ് ചാര്‍ജിങ് തുടങ്ങിയ സൗകര്യങ്ങള്‍ ഈ ഫോണില്‍ ഉണ്ടാകുമെന്നാണ് സൂചന.

Motorola Edge 70 Pro launched in India
വിവോ എക്‌സ്300 അൾട്ര മുതൽ വൺപ്ലസ് നോർഡ് സിഇ 6 വരെ; അറിയാം ഈ മാസം ഇറങ്ങുന്ന സ്മാർട്ട്ഫോണുകൾ

1.5K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റുമുള്ള 6.8 ഇഞ്ച് ക്വാഡ്-കര്‍വ്ഡ് അമലോഡ് (AMOLED) ഡിസ്പ്ലേയാണ് ഫോണിലുണ്ടാവുക. മീഡിയടെക് ഡൈമെന്‍സിറ്റി 8500 എക്‌സ്ട്രീം (MediaTek Dimensity 8500 Extreme) അല്ലെങ്കില്‍ സ്‌നാപ്ഡ്രാഗണ്‍ 8-സീരീസ് പ്രോസസ്സര്‍ ആയിരിക്കും ഫോണിന് കരുത്തു പകരുക. 16GB വരെ റാമുള്ള ഫോണ്‍ 6,500mAh ബാറ്ററിയോടെയാണ് വിപണിയില്‍ എത്തുക. 90W വയര്‍ഡ് ചാര്‍ജിംങ്ങും വയര്‍ലെസ് ചാര്‍ജിങ്ങും ഫോണില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. സൂം ചെയ്യുന്നതിനായി പ്രത്യേക ടെലിഫോട്ടോ ലെന്‍സ്, 50MP പ്രൈമറി സെന്‍സര്‍, 50MP അള്‍ട്രാ വൈഡ് കാമറ എന്നിവയായിരിക്കും കാമറ വിഭാഗത്തില്‍ ഉണ്ടാവുക. ഫ്‌ലിപ്പ്കാര്‍ട്ട്, മോട്ടോറോള ഇ-സ്റ്റോര്‍, മറ്റ് പ്രമുഖ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ എന്നിവ വഴി ഫോണ്‍ ലഭ്യമാകും.

Motorola Edge 70 Pro launched in India
108എംപി കാമറ, 5,200mah ബാറ്ററി; മോട്ടോ ജി47 വിപണിയില്‍
Summary

Motorola Edge 70 Pro+ to launch in India this month: Expected price and specs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com