ഓപ്പോ 
Gadgets

ഓപ്പോ എഫ്33 പ്രോ 5ജി, എഫ്33 5ജി ഫോണുകള്‍ പുറത്തിറങ്ങി; വിലയും ഫീച്ചറുകളും അറിയാം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ എഫ്33 സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഓപ്പോ എഫ്33 5ജി, ഓപ്പോ എഫ്33 പ്രോ 5ജി എന്നിവയാണ് ഈ മൊബൈല്‍ നിരയിലുള്ളത്. മീഡിയടെക് ഡൈമന്‍സിറ്റി 6360 മാക്സ് ചിപ്സെറ്റ്, 7,000 എംഎഎച്ച് ബാറ്ററി, 5ജി പിന്തുണ, 50എംപി റിയര്‍ കാമറ എന്നിവ ഇരു ഫോണുകളുടെയും പൊതു പ്രത്യേകതകളാണ്.

ഓപ്പോ എഫ്33 5ജിയുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ബേസ് വേരിയന്റിന് ഇന്ത്യയില്‍ 31,999 രൂപയാണ് വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 39,999 രൂപയാകും. അതേസമയം, ഓപ്പോ എഫ്33 പ്രോ 5ജിയുടെ 8 ജിബി റാം + 128 ജിബി അടിസ്ഥാന വേരിയന്റിന് 37,999 രൂപയാണ് വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 40,999 രൂപ നല്‍കണം. ഓപ്പോ എഫ്33 5ജി, ഓപ്പോ എഫ്33 പ്രോ 5ജി ഹാന്‍ഡ്സെറ്റുകളുടെ ഇന്ത്യയിലെ പ്രീ-ഓര്‍ഡര്‍ അരംഭിച്ചിട്ടുണ്ട്. ഓപ്പോ എഫ്33 5ജി പേള്‍ വൈറ്റ്, ഫോറസ്റ്റ് ഗ്രീന്‍ നിറങ്ങളിലും ഓപ്പോ എഫ്33 പ്രോ 5ജി മിസ്റ്റി ഫോറസ്റ്റ്, സ്റ്റേരി ബ്ലൂ, പാഷന്‍ റെഡ് നിറങ്ങളിലുമാണ് വിപണിയില്‍ ലഭ്യമാവുക.

ഓപ്പോ എഫ്33 പ്രോ 5ജി:

6.57-ഇഞ്ച് എച്ച്ഡി+ റെസലൂഷനിലുള്ള അമോലെഡ് ഡിസ്പ്ലെ, മീഡിയടെക് ഡൈമന്‍സിറ്റി 6360 മാക്സ് (6nm) പ്രൊസസറിലുള്ള ഓപ്പോ എഫ്33 പ്രോയില്‍ 50എംപി പ്രധാന റിയര്‍ കാമറ, ഒരു അധിക സെന്‍സര്‍, ഹൈ-റെസലൂഷന്‍ സെല്‍ഫി കാമറ എന്നിവയുണ്ട്. 80 വാട്സ് സൂപ്പര്‍വൂക് ഫ്‌ലാഷ് ചാര്‍ജിങ്ങുമടക്കം 10 വാട്സ് റിവേഴ്സ് ചാര്‍ജിങ്ങും സഹിതമുള്ള 7,000 എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയ്ഡ് 16 അടിസ്ഥാനത്തിലുള്ള കളര്‍ഒഎസിലാണ് പ്രവര്‍ത്തനം. സുരക്ഷയ്ക്ക് ഐപി69K റേറ്റിങ് ഓപ്പോ എഫ്33 പ്രോ 5ജി ഫോണിനുണ്ട്.

ഓപ്പോ എഫ്33 5ജി:

120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6.5-ഇഞ്ച് ഫ്‌ലാറ്റ് അമോലെഡ് ഡിസ്പ്ലെ, 50എംപി പ്രധാന കാമറ, 2എംപി സെക്കന്‍ഡറി കാമറ, സെല്‍ഫിക്കും വിഡിയോ കോളിങ്ങിനുമായി 32എംപി ഫ്രണ്ട് കാമറ എന്നിവയാണ് സെന്‍സര്‍ പ്രത്യേകതകള്‍. പ്രോ വേരിയന്റിന് സമാനമായ പ്രൊസസറാണ് ഈ ഫോണിലും ഉപയോഗിച്ചിരിക്കുന്നത്. 80 വാട്സ് ഫാസ്റ്റ് ചാര്‍ജിങ്, 7,000 എംഎഎച്ച് ബാറ്ററി, റിവേഴ്സ് ചാര്‍ജിങ് സപ്പോര്‍ട്ടുമുണ്ട്. ആന്‍ഡ്രോയ്ഡ് അടിസ്ഥാനത്തിലുള്ള കളര്‍ഒഎസ് 16 ആണ് ഓപ്പറേറ്റിങ് സിസ്റ്റം.

Oppo F33 Pro 5G, F33 5G mobiles launched in India: Prices, specifications and availability

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഷ്‌കര്‍ സൈലന്റ് കില്ലര്‍, ബോധംകെട്ടപ്പോള്‍ മകളെ ഫാനില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചു'; ആദ്യ ഭാര്യയോടും ക്രൂരത, അണപൊട്ടി ജനരോഷം

തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിക്ക് നേരെയും ആക്രമണം; വളഞ്ഞിട്ട് നടുറോഡില്‍ തലയ്ക്കടിച്ച് വീഴ്ത്തി

'എന്തെങ്കിലും കാരണം കാണും; ആരും അങ്ങനെ സ്വന്തം ജീവനെടുക്കണമെന്ന് തീരുമാനിക്കില്ലല്ലോ'; സുശാന്തിന്റെ ഓർമകളിൽ നടൻ

'പൊന്നുമോനേ, മാപ്പ്'; ഒന്നര വയസ്സുകാരന്റെ ശരീരത്തില്‍ 51 മുറിവുകള്‍; വിറയലോടെയല്ലാതെ വായിച്ചുതീര്‍ക്കാന്‍ കഴിയില്ലെന്ന് സംവിധായകന്‍

ഓയിൽ ഇന്ത്യ ലിമിറ്റഡ്: ചീഫ് തസ്തികകളിൽ നിയമനം, 2,60,000 രൂപ വരെ ശമ്പളം

SCROLL FOR NEXT