'ഒന്ന് ചിരിക്ക് തലേ...'; അജിത്തിനൊപ്പം ലോങ് ഡ്രൈവ് ചിത്രം പങ്കുവച്ച് ശാലിനി, കമന്റുമായി ആരാധകരും

സിനിമയിൽ നിന്ന് ചെറിയൊരിടവേളയെടുത്ത് റേസിങ്ങിൽ ശ്രദ്ധ പതിപ്പിച്ചിരിക്കുകയാണ് അജിത് ഇപ്പോൾ.
Shalini, Ajith Kumar
Shalini, Ajith Kumarഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

നടൻ അജിത്തിന്റെയും ജീവിതപങ്കാളി ശാലിനിയുടെയും ഒരു വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കാറോടിക്കുന്ന അജിത്തിനൊപ്പമുള്ള വിഡിയോയാണ് ശാലിനി പങ്കുവച്ചിരിക്കുന്നത്. 'മ്യൂസിക്, ലവ് ആൻഡ് എ ലോങ് ഡ്രൈവ്' എന്നാണ് വിഡിയോ പങ്കുവച്ച് ശാലിനി കാപ്ഷനായി കുറിച്ചിരിക്കുന്നത്.

അജിത് നായകനായെത്തിയ 2000 ൽ പുറത്തിറങ്ങിയ 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ' എന്ന ചിത്രത്തിലെ 'സ്മിയൈ' എന്ന ഗാനം കാറിനുള്ളിൽ പശ്ചാത്തലത്തിൽ കേൾക്കാം. ശാലിനി പങ്കുവച്ചിരിക്കുന്ന വിഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുമായെത്തിയിരിക്കുന്നത്. 'തലേ ഒന്ന് ചിരിച്ചു കൂടെ', 'തല തലയുടെ തന്നെ പാട്ട് കേട്ട് ഡ്രൈവ് ചെയ്യുന്നു', 'എല്ലാവരും ഇങ്ങനൊക്കെ തന്നെ ആണല്ലേ'- എന്നൊക്കെയാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

സിനിമയിൽ നിന്ന് ചെറിയൊരിടവേളയെടുത്ത് റേസിങ്ങിൽ ശ്രദ്ധ പതിപ്പിച്ചിരിക്കുകയാണ് അജിത് ഇപ്പോൾ. ഇടയ്ക്കിടെ അജിത്തിനും മക്കൾക്കുമൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ ശാലിനി പങ്കുവയ്ക്കാറുണ്ട്. അജിത്തിന്‍റെയും ശാലിനിയുടെയും പുതിയ പ്രോജക്റ്റുകളെക്കുറിച്ചുള്ള വാർത്തകളും സിനിമാലോകത്ത് സജീവമാണ്.

ശാലിനി ആദ്യമായി നിർമാതാവിന്‍റെ കുപ്പായമണിയുന്ന ഡെയര്‍ ഡെവിള്‍ എന്ന ചിത്രത്തിലായിരിക്കും അജിത് അടുത്തതായി അഭിനയിക്കാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സൂപ്പര്‍ ഹിറ്റ് ചിത്രം ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം സംവിധായകനായ ആദിക് രവിചന്ദ്രനും അജിത്തും ഒന്നിക്കുന്ന ചിത്രമായിരിക്കും 'ഡെയര്‍ ഡെവിള്‍'.

Shalini, Ajith Kumar
'ഓരോ സിനിമയ്ക്കും പ്രത്യയശാസ്ത്ര നിലപാടുണ്ട്, വിനോദം പോലും രാഷ്ട്രീയ രൂപമാണ്'; സിനിമാജീവിതം പങ്കുവെച്ച് ഗിരീഷ് കാസറവള്ളി
Shalini, Ajith Kumar
പുണ്യാളന്‍ അഗര്‍ബത്തീസ് 2ന്റെ തിരക്കഥ ഇഷ്ടമായില്ലെന്ന് പറഞ്ഞു, അതുകൊണ്ട് അവര്‍ എന്നെ പടമാക്കി: നൈല ഉഷ
Shalini, Ajith Kumar
'ശ്രദ്ധ വളരുന്നത് കണ്ടിട്ടുള്ള ഒരാളാണ് ഞാൻ, അതുകൊണ്ട് വിളിച്ച് ക്ഷമ പറഞ്ഞു; പക്ഷേ അവരുടെ മറുപടി എന്നെ സന്തോഷിപ്പിച്ചു'
Summary

Shalini share a cute video with her husband Ajith Kumar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER