OPPO Find X9 series  Image Credit: Oppo
Gadgets

200 എംപി കാമറ, 7500 എംഎഎച്ച് ബാറ്ററി; ഓപ്പോ ഫൈന്‍ഡ് എക്‌സ് 9 സീരീസ് വിപണിയില്‍, വിശദാംശങ്ങള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ അവരുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഫൈന്‍ഡ് എക്‌സ് 9 സീരീസ് ആഗോള തലത്തില്‍ അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ അവരുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഫൈന്‍ഡ് എക്‌സ് 9 സീരീസ് ആഗോള തലത്തില്‍ അവതരിപ്പിച്ചു. നവംബറില്‍ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പുതിയ സീരീസിന്റെ കീഴില്‍ ഫൈന്‍ഡ് എക്‌സ്9, ഫൈന്‍ഡ് എക്‌സ്9 പ്രോ എന്നി രണ്ടു മോഡലുകളാണ് അവതരിപ്പിക്കുക. രണ്ട് ഫോണുകളിലും മീഡിയടെക്കിന്റെ ഡൈമെന്‍സിറ്റി 9500 SoC, 7,025 mAh (ഫൈന്‍ഡ് എക്‌സ്9), 7,500 mAh (ഫൈന്‍ഡ് എക്‌സ്9 പ്രോ) സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററികള്‍ എന്നിവയുണ്ട്. വയര്‍ഡ് ടോപ്പ്-അപ്പുകള്‍ക്ക് പരമാവധി ചാര്‍ജിങ് വേഗത 80W ആണ്. കൂടാതെ രണ്ട് ഫോണുകളിലും 50W വയര്‍ലെസും 10W റിവേഴ്സ് വയര്‍ലെസും ലഭിക്കും.

ഓപ്പോ ഫൈന്‍ഡ് എക്‌സ്9 പ്രോയില്‍ നാല് വശങ്ങളിലും 1.15mm സിമെട്രിക് ബെസലുകള്‍ ഉള്ള 6.78 ഇഞ്ച് ഡിസ്പ്ലേ ഉണ്ടായിരിക്കും. മീഡിയടെക് ഡൈമെന്‍സിറ്റി 9500 ചിപ്പ് ഉപയോഗിച്ചാണ് സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഓപ്പോയുടെ ഇന്‍-ഹൗസ് കമ്പ്യൂട്ടേഷണല്‍ ഫോട്ടോഗ്രാഫി സൊല്യൂഷനായ LUMO ഇമേജ് എന്‍ജിന്‍ നല്‍കുന്ന ഒരു ഹാസല്‍ബ്ലാഡ് മാസ്റ്റര്‍ കാമറ സിസ്റ്റം ഫൈന്‍ഡ് എക്‌സ9 പ്രോയില്‍ ഉണ്ടായിരിക്കുമെന്ന് ഓപ്പോ സ്ഥിരീകരിച്ചു. ഇന്ത്യന്‍ വേരിയന്റിലും പിന്നില്‍ 200എംപി ഹാസല്‍ബ്ലാഡ് ടെലിഫോട്ടോ കാമറ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ചൈനീസ് വേരിയന്റില്‍ 50 എംപി വൈഡ് ആംഗിള്‍ കാമറയുണ്ട്. പിന്നില്‍ 200 എംപി ടെലിഫോട്ടോ കാമറയും ഉണ്ട്. ചൈനയിലെ ഫൈന്‍ഡ് എക്‌സ് 9 പ്രോയില്‍ 50 എംപി ഫ്രണ്ട് കാമറയുണ്ട്. വീഡിയോഗ്രാഫിക്ക്, ഡോള്‍ബി വിഷനില്‍ ഫൈന്‍ഡ് എക്‌സ് 9 പ്രോ 4K 120fps വരെ റെക്കോര്‍ഡിങ്ങിനെ പിന്തുണയ്ക്കുമെന്ന് ഓപ്പോ വ്യക്തമാക്കി.

7,500mAh സിലിക്കണ്‍ കാര്‍ബണ്‍ ബാറ്ററിയാണ് ഇതില്‍ ഉള്ളത്. ശരാശരി രണ്ട് ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഓപ്പോ ഫൈന്‍ഡ് എക്‌സ്9 പ്രോ ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 16 ഇന്റര്‍ഫേസില്‍ പ്രവര്‍ത്തിക്കും. കൂടാതെ സില്‍ക്ക് വൈറ്റ്, ടൈറ്റാനിയം ചാര്‍ക്കോള്‍ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ ഇന്ത്യയില്‍ എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

ഫൈന്‍ഡ് എക്‌സ്9

ഫൈന്‍ഡ് എക്‌സ്9ന് ഒരു കോംപാക്റ്റ് 6.59 ഇഞ്ച് സ്‌ക്രീന്‍ ഉണ്ട്. പ്രോ മോഡലിന് സമാനമായി, ഫൈന്‍ഡ് എക്‌സ്9ല്‍ മീഡിയടെക് ഡൈമെന്‍സിറ്റി 9500 ചിപ്സെറ്റും LUMO ഇമേജ് എന്‍ജിന്‍ നല്‍കുന്ന ഹാസല്‍ബ്ലാഡ് മാസ്റ്റര്‍ കാമറ സിസ്റ്റവും ഉണ്ടാകും.

ഡോള്‍ബി വിഷനില്‍ 4K 120fps വരെയുള്ള റെക്കോര്‍ഡിങ്ങിനെ പിന്തുണയ്ക്കും. ഫൈന്‍ഡ് എക്‌സ്9ന്റെ വരാനിരിക്കുന്ന ഇന്ത്യന്‍ പതിപ്പിന്റെ കാമറയുടെ കൂടുതല്‍ വിശദാംശങ്ങളോ സവിശേഷതകളോ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ചൈനയിലെ ഫൈന്‍ഡ് എക്‌സ്9ല്‍ 50 എംപി വൈഡ്-ആംഗിള്‍ കാമറ, 50എംപി അള്‍ട്രാ-വൈഡ്-ആംഗിള്‍ കാമറ, 50എംപി ടെലിഫോട്ടോ കാമറ എന്നിവയുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി, ചൈനീസ് പതിപ്പില്‍ 32എംപി ഫ്രണ്ട് കാമറയുണ്ട്. 7025mAh സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററിയാണ് ഇതില്‍ ഉള്ളത്. ടൈറ്റാനിയം ഗ്രേ, സ്‌പേസ് ബ്ലാക്ക് എന്നി രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ വിപണിയില്‍ എത്തും.

Oppo Find X9 Pro Launched With 7,500mAh Battery, 200-Megapixel Telephoto Camera 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

ദൂരദർശനിൽ സീനിയ‍ർ കറസ്പോണ്ട​ന്റ് , ആറ്റിങ്ങൽ ഗവ ഐ ടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

SCROLL FOR NEXT