poco phone IMAGE CREDIT: poco
Gadgets

9000mAh ബാറ്ററി, എഐ അധിഷ്ഠിത കാമറ; പോക്കോ എക്‌സ്8 പ്രോ സീരീസ് വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ പോക്കോയുടെ എക്‌സ്8 പ്രോ സീരീസ് ഇന്ത്യന്‍ വിപണിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ പോക്കോയുടെ എക്‌സ്8 പ്രോ സീരീസ് ഇന്ത്യന്‍ വിപണിയില്‍. എക്‌സ്8 പ്രോ സീരീസില്‍ മൂന്ന് ഫോണുകളാണ് ഉള്‍പ്പെടുന്നത്. എക്‌സ്8 പ്രോ മാക്‌സ്, എക്‌സ്8 പ്രോ, സ്‌പെഷ്യല്‍ എഡിഷനായ എക്‌സ്8 പ്രോ അയണ്‍ മാന്‍ എഡിഷന്‍ എന്നിവയാണ് വിപണിയില്‍ അവതരിപ്പിച്ചത്.

പോക്കോ എക്‌സ്8 പ്രോ 8 ജിബി + 256 ജിബി വേരിയന്റിന് 32,999 രൂപയാണ് വില. 12 ജിബി + 256 ജിബി വേരിയന്റിന് 35,999 രൂപയും പോക്കോ എക്‌സ്8 പ്രോ അയണ്‍ മാന്‍ പതിപ്പിന്റെ വില 37,999 രൂപയുമാണ് വില. പോക്കോ എക്‌സ്8 പ്രോ മാക്‌സ് 12 ജിബി + 256 ജിബി വേരിയന്റിന് 42,999 രൂപയും 12 ജിബി + 512 ജിബി വേരിയന്റിന് 46,999 രൂപയുമാണ് വില.ബാങ്ക് അല്ലെങ്കില്‍ എക്‌സ്‌ചേഞ്ച് ഓഫറുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് 3,000 രൂപ വരെ കിഴിവ് ലഭിക്കും. മാര്‍ച്ച് 23 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്‌ലിപ്കാര്‍ട്ടില്‍ സ്മാര്‍ട്ട്ഫോണുകള്‍ വില്‍പ്പനയ്ക്കെത്തും.

പോക്കോ എക്‌സ്8 പ്രോ - അയണ്‍ മാന്‍ എഡിഷന്‍ അയണ്‍ മാന്റെ ഐക്കണിക് ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് കവചങ്ങളില്‍ ഒന്നില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, സ്വര്‍ണ്ണ നിറത്തില്‍ അലങ്കരിച്ച ശ്രദ്ധേയമായ കറുത്ത ഫിനിഷിലാണ് വിപണിയില്‍ എത്തുന്നത്. പോക്കോ എക്‌സ്8 പ്രോ മാക്‌സിന് മീഡിയടെക് ഡൈമെന്‍സിറ്റി 9500 ഫ്‌ലാഗ്ഷിപ്പ് ചിപ്സെറ്റ് കരുത്തുപകരും. പ്രോസസര്‍ LPDDR5X അള്‍ട്രാ റാമും UFS 4.1 സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു.

ഹാന്‍ഡ്സെറ്റില്‍ 9000mAh ബാറ്ററിയാണ് ഉള്ളത്. ഇത് റിവേഴ്സ് ചാര്‍ജിങ്ങിനൊപ്പം 100W ചാര്‍ജിങ്ങിനെയും പിന്തുണയ്ക്കുന്നു. സ്മാര്‍ട്ട്ഫോണിന് 50MP പ്രധാന കാമറയും 20MP മുന്‍ കാമറയും ഉണ്ട്. എഐ അധിഷ്ഠിത കാമറ സവിശേഷതകളും വീഡിയോ ടൂളുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഡോള്‍ബി അറ്റ്മോസുള്ള ഡ്യുവല്‍ സ്പീക്കറുകള്‍, e-SIM പിന്തുണ, ഓഫ്ലൈന്‍ ആശയവിനിമയം എന്നിവയാണ് മറ്റ് സവിശേഷതകള്‍.

പോക്കോ എക്‌സ്8 പ്രോയില്‍ മീഡിയടെക് ഡൈമെന്‍സിറ്റി 8500-അള്‍ട്രാ ചിപ്സെറ്റാണ് വരുന്നത്. മാക്സ് വേരിയന്റിന് സമാനമായ ഗെയിമിംഗ്, മള്‍ട്ടിടാസ്‌കിംഗ് സവിശേഷതകളെ ഇത് പിന്തുണയ്ക്കുന്നു. 100W ചാര്‍ജിംഗും റിവേഴ്സ് ചാര്‍ജിംഗും പിന്തുണയ്ക്കുന്ന 6,500mAh ബാറ്ററിയാണ് ഫോണിലുള്ളത്.പ്രോ മാക്സിന് സമാനമായ ഡിസ്പ്ലേ സാങ്കേതികവിദ്യയുള്ള 6.59 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ഫോണിന്റെ സവിശേഷത. കാമറകള്‍ക്കായി, ഫോണിന് 50MP മെയിന്‍ സെന്‍സറും 20MP ഫ്രണ്ട് കാമറയും ഉണ്ട്.

Poco X8 Pro series is launched in india, features

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

ടാൻ മാറി മുഖം തിളങ്ങാൻ തക്കാളി മതി; പരീക്ഷിക്കൂ ഈ പാക്കുകൾ

SCROLL FOR NEXT