Realme 16 launched source: X
Gadgets

7,000 mAh ബാറ്ററി, 31,999 രൂപ പ്രാരംഭ വില; സ്ലീക്ക് ഡിസൈന്‍; റിയല്‍മി 16 ഇന്ത്യന്‍ വിപണിയില്‍

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ റിയല്‍മി 16 ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ഏറ്റവും പുതിയ മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ റിയല്‍മി 16 ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ഏറ്റവും പുതിയ മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി. മുമ്പ് പുറത്തിറക്കിയ റിയല്‍മി 16 പ്രോ, റിയല്‍മി 16 പ്രോ പ്ലസ് എന്നിവയ്ക്ക് പുറമേയാണിത്.

ജല പ്രതിരോധത്തിനുള്ള IP69 റേറ്റിങ്, 7,000 mAh ബാറ്ററി, മീഡിയടെക്കിന്റെ ഡൈമെന്‍സിറ്റി 6400 ടര്‍ബോ പ്രോസസര്‍ എന്നിവയാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകതകള്‍. 120Hz വരെ റിഫ്രഷ് റേറ്റ് ഉള്ള 6.57 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുമായാണ് റിയല്‍മി 16 വരുന്നത്. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ ഉപയോഗിക്കുമ്പോള്‍ സ്മാര്‍ട്ട്ഫോണിന് 4200 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് കൈവരിക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും സംരക്ഷിക്കുന്നതിന് IP69 സര്‍ട്ടിഫിക്കേഷന്‍ ഫോണിനുണ്ട്.

മീഡിയടെക്കിന്റെ ഡൈമെന്‍സിറ്റി 6400 ടര്‍ബോ SoCയിലാണ്് ഫോണ്‍ പ്രവര്‍ത്തിക്കുക. 12 ജിബി വരെ റാമും 356 ജിബി ഇന്റേണല്‍ സ്റ്റോറേജും ഇതില്‍ ഉള്‍പ്പെടുന്നു. സ്ലീക്ക് ഡിസൈന്‍ ആണ് മറ്റൊരു പ്രധാന ഫീച്ചര്‍. 7,000 എംഎഎച്ച് ബാറ്ററിയ്‌ക്കൊപ്പം 60W ഫാസ്റ്റ് ചാര്‍ജിങ്ങിനെയും ഫോണ്‍ പിന്തുണയ്ക്കുന്നു. കാമറയുടെ കാര്യത്തില്‍ സ്മാര്‍ട്ട്ഫോണില്‍ സോണി ഐഎംഎക്‌സ് 852 50 എംപി പിന്‍ കാമറയും സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 50 എംപി മുന്‍ കാമറയും ഉണ്ട്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 7.0ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. 8 ജിബി + 128 ജിബി മോഡലിന് 31,999 രൂപയും 8 ജിബി + 256 ജിബി മോഡലിന് 33,999 രൂപയുമാണ് വില. 12GB + 256GB സ്റ്റോറേജുള്ള ഈ ഫോണിന്റെ ഉയര്‍ന്ന മോഡലിന്റെ വില 36,999 രൂപയാണ്.

Realme 16 launched with 7,000mAh battery in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് വീട് നിര്‍മാണത്തിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; പിരിച്ചതിനേക്കള്‍ ചെലവിട്ടു; കണക്കുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം; രമേഷ് പിഷാരടിക്കെതിരെ പരാതി

ചൂട് കാലത്തെ പൊടിശല്യം കുറയ്ക്കാനിതാ ചില മാര്‍ഗങ്ങള്‍

'കടുത്ത കാപട്യം, ത്രിഭാഷ ഫോര്‍മുല ഒളിച്ചു കടത്തുന്നു'; സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ സ്റ്റാലിന്‍

ഹൈവോള്‍ട്ടേജ് പ്രചാരണം മഴയില്‍ ഒലിച്ചുപോകുമോ?; തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

SCROLL FOR NEXT